• HOME
  • »
  • NEWS
  • »
  • kerala
  • »
  • Loka Kerala Sabha | ലോക കേരള സഭയ്ക്കിടെ അനിത പുല്ലയില്‍ നിയമസഭാ സമുച്ചയത്തില്‍; പുറത്താക്കി വാച്ച് ആന്‍ഡ് വാര്‍ഡ്

Loka Kerala Sabha | ലോക കേരള സഭയ്ക്കിടെ അനിത പുല്ലയില്‍ നിയമസഭാ സമുച്ചയത്തില്‍; പുറത്താക്കി വാച്ച് ആന്‍ഡ് വാര്‍ഡ്

ലോക കേരള സഭയിലേക്ക് ക്ഷണിക്കപ്പെട്ട പ്രതിനിധികളുടെ പട്ടികയില്‍ അനിത പുല്ലയില്‍ ഇല്ലെന്ന് നോര്‍ക്ക വ്യക്തമാക്കി.

  • Share this:
    തിരുവനന്തപുരം: ലോക കേരള സഭ സമാപനത്തിനിടെ നിയമസഭ സമുച്ഛയത്തിലെത്തിയ അനിത പുല്ലയിലിനെ പുറത്താക്കി. മോണ്‍സന്‍ മാവുങ്കല്‍ കേസിലെ ഇടനിലക്കാരിയെന്ന നിലയില്‍ നേരത്തെ അനിത പുല്ലയില്‍ വിവാദങ്ങളില്‍ ഇടം നേടിയിരുന്നു. സഭ ടിവിയുടെ ഓഫിസ് മുറിയിലെത്തിയ അനിതയെ വാച്ച് ആന്‍ഡ് വാര്‍ഡാണ് പുറത്തേക്ക് മാറ്റിയത്.

    അതേസമയം ലോക കേരള സഭയിലേക്ക് ക്ഷണിക്കപ്പെട്ട പ്രതിനിധികളുടെ പട്ടികയില്‍ അനിത പുല്ലയില്‍ ഇല്ലെന്ന് നോര്‍ക്ക വ്യക്തമാക്കി. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും പിന്നീട് പ്രതികരിക്കാമെന്നും അനിത പുല്ലയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

    നിയമസഭയ്ക്ക് അകത്തെ ശങ്കരന്‍ നാരായണന്‍ തമ്പി ഹാളിന് പുറത്ത് അനിത പുല്ലയില്‍ സജീവമായി ഉണ്ടായിരുന്നു. ലോക കേരള സഭയ്ക്ക് എത്തിയ പ്രവാസി വ്യവസായികള്‍ക്കും പ്രതിനിധികള്‍ക്കും ഒപ്പം ചിത്രമെടുക്കാനും അനിത മുന്നില്‍ നിന്നിരുന്നു.

    Also Read-Loka Kerala Sabha | 'ലോക കേരള സഭ ചാപിള്ള; സമ്മേളനങ്ങളില്‍ നിന്ന് എന്ത് ഗുണം ഉണ്ടായി?' കെ സുരേന്ദ്രന്‍

    പ്രവാസിയായ അനിത പുല്ലയില്‍ മുന്‍പ് ലോക കേരളസഭയില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ല.

    Loka Kerala Sabha | പ്രവാസികളെ ബഹിഷ്കരിക്കുന്നത് കണ്ണിൽച്ചോരയില്ലാത്ത നടപടി : മുഖ്യമന്ത്രി

    തിരുവനന്തപുരം : ലോക കേരളസഭ (Loka Kerala Sabha) പ്രതിപക്ഷം ബഹിഷ്കരിച്ചതിനെതിരെ  മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). പ്രതിപക്ഷം പ്രവാസികളുടെ പരിപാടി ബഹിഷ്കരിച്ചത് അപഹാസ്യമാണ്. നാടിന്റെ വികസനമാണ് പ്രവാസികൾ എപ്പോഴും പറയുന്നത്. അതിലേക്ക് ലോകമലയാളികൾ മനസ്സ് അർപ്പിച്ച് മുന്നേറുകയാണ്.അതിനോട് സഹകരിക്കുകയാണ് നന്മയുള്ളവർ ചെയ്യുന്നത്. പ്രവാസികളെ ബഹിഷ്കരിക്കുന്നത് കണ്ണിൽച്ചോരയില്ലാത്ത നടപടിയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ലോക കേരളസഭയുടെ മൂന്നാമത് സമ്മേളനത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Also Read-K Sudhakaran | കെ സുധാകരന്റെ സുരക്ഷ വര്‍ധിപ്പിച്ചു; ആക്രമണമുണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

    ലോക കേരള സഭയിൽ യുഡിഎഫ്, എൻഡിഎ നേതാക്കൾ പങ്കെടുക്കാത്തതിൽ വിമർശനമുയർന്നിരുന്നു. പ്രതിപക്ഷം പരിപാടിയില്‍ നിന്ന് വിട്ടുനിന്നതില്‍ വ്യവസായി എം.എ.യൂസഫലിയും സിപിഎമ്മും പ്രതിപക്ഷത്തെ വിമർശിച്ചിരുന്നു. പ്രതിപക്ഷം ലോക കേരള സഭ ബഹിഷ്‌കരിച്ചത് പ്രവാസികളോടുള്ള കൊടും ക്രൂരതയാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിമർശനം.
    Published by:Jayesh Krishnan
    First published: