നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പുരാവസ്തു തട്ടിപ്പ് അന്വേഷണം ഉന്നതങ്ങളിലേക്ക്; പ്രവാസി വനിത അനിത പുല്ലയിലിനെ ചോദ്യം ചെയ്യും

    പുരാവസ്തു തട്ടിപ്പ് അന്വേഷണം ഉന്നതങ്ങളിലേക്ക്; പ്രവാസി വനിത അനിത പുല്ലയിലിനെ ചോദ്യം ചെയ്യും

    ഉന്നത പോലീസുദ്യോഗസ്ഥരുമായി അനിത നടത്തിയ ചാറ്റുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു.

    മോൻസൺ മാവുങ്കൽ

    മോൻസൺ മാവുങ്കൽ

    • Share this:
      കൊച്ചി: മോൻസൺ മാവുങ്കലിന്റെ പുരാവസ്തുത്തട്ടിപ്പിൽ അന്വേഷണം ഉന്നതങ്ങളിലേക്കെന്ന് സൂചന. പ്രവാസി വനിത അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ഇറ്റലിയിലുള്ള അനിതയ്ക്ക് നോട്ടീസയക്കും.

      ഉന്നത പോലീസുദ്യോഗസ്ഥരുമായി അനിത നടത്തിയ ചാറ്റുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ചാറ്റുകളിൽ പലതും ഡിലീറ്റ് ചെയ്ത നിലയിലാണ്. അനിതയുമായി മോൻസണ് സാമ്പത്തിക ഇടപാടുകൾ ഉണ്ടോയെന്നും പരിശോധിയ്ക്കും.

      മോൻസന്റെ സാ​മ്പ​ത്തി​ക സ്രോ​ത​സ്സു​ക​ൾ ക​ണ്ടെ​ത്താ​നു​ള്ള ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇ​യാ​ളു​ടെ അ​ടു​പ്പ​ക്കാ​രെ​യും അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തു തു​ട​ങ്ങിയിട്ടുണ്ട്. നേ​ര​ത്തേ മോ​ൻ​സന്റെ ഫോ​ൺ​കാ​ളു​ക​ളും വീ​ട്ടി​ൽ​നി​ന്നു​ള്ള സിസിടിവി ദൃ​ശ്യ​ങ്ങ​ളും ക്രൈം​ബ്രാ​ഞ്ച് ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​ത് പ​രി​ശോ​ധി​ച്ച് ഇ​യാ​ളു​മാ​യി സ്ഥി​ര​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രെ ക​ണ്ടെ​ത്തി​യാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്.

      Also Read-RAIN ALERT| സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; 6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

      മോന്‍സണ്‍ മാവുങ്കലിനെതിരെ അഞ്ച് കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡി ആര്‍ ഡി ഒ വ്യാജരേഖ കേസിലും വിഗ്രഹങ്ങളും ശില്പങ്ങളും വാങ്ങിയശേഷം കബളിപ്പിച്ചെന്ന സന്തോഷിന്റെ പരാതിയിലും മോന്‍സന്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഇതുവരെയും ചോദ്യം ചെയ്തിട്ടില്ല. വരും ദിവസങ്ങളില്‍ ഈ രണ്ടു കേസുകളിലും മോന്‍സനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം.

      മോന്‍സന്റെ വീട്ടില്‍ നിന്നും ഒരു ശില്‍പ്പം കൂടി പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച് സംഘം

      മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍നിന്നും ഒരു ശില്‍പം കൂടി ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു. മോന്‍സന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും ശില്‍പ്പങ്ങളും വിഗ്രഹങ്ങളും വില്‍പ്പന നടത്തിയതിനെക്കുറിച്ചുമുള്ള കൂടുതല്‍ രേഖകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ശില്പി സുരേഷിന്റെ പരാതിയില്‍ മോന്‍സന്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് സംഘം വീട്ടിലെത്തിച്ച് തെളിവെടുത്തു.

      Also Read-Thiruvananthapuram Airport| തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇനി അദാനി ഗ്രൂപ്പിന്; പേരു മാറില്ല

      മാവുങ്കല്‍ വാടകയ്ക്ക് എടുത്തിരുന്ന കലൂരിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. മോന്‍സന്‍ മാവുങ്കലിനെയും ഇവിടെ എത്തിച്ചിരുന്നു. മോന്‍സന്‍ ആണ് ശില്‍പം കാണിച്ചുകൊടുത്തത്. സിംഹത്തിന്റെ തലയുടെ രൂപത്തിലുള്ളതാണ് ശില്‍പം. ഇത് ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു. നേരത്തെ സുരേഷ് നല്‍കിയ വിശ്വരൂപം ഉള്‍പ്പെടെ മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍നിന്നും ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. വിവിധ തവണകളായി 70 ലക്ഷം രൂപയുടെ ശില്‍പ്പങ്ങളും വിഗ്രഹങ്ങളും ആണ് സുരേഷ് നിന്ന് മോന്‍ സണ്‍ വാങ്ങിയിട്ടുള്ളത്. ഇതില്‍ ഏഴു ലക്ഷം രൂപ മാത്രമാണ് തിരികെ നല്‍കിയിട്ടുള്ളത്. ബാക്കി തുക നല്‍കാതെ സുരേഷിനെ മോന്‍സണ്‍ കബളിപ്പിക്കുകയായിരുന്നു.

      മോന്‍സണ്‍ മാവുങ്കലിനെതിരെ അഞ്ച് കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡി ആര്‍ ഡി ഒ വ്യാജരേഖ കേസിലും വിഗ്രഹങ്ങളും ശില്പങ്ങളും വാങ്ങിയശേഷം കബളിപ്പിച്ചെന്ന സന്തോഷിന്റെ പരാതിയിലും മോന്‍സന്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഇതുവരെയും ചോദ്യം ചെയ്തിട്ടില്ല. വരും ദിവസങ്ങളില്‍ ഈ രണ്ടു കേസുകളിലും മോന്‍സനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് നീക്കം.
      Published by:Naseeba TC
      First published:
      )}