കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്തിയുള്ള അനൗണ്‍സ്മെന്റ് വീഡിയോ വൈറലാകുന്നു(Viral Video). കാസര്‍കോഡ് വെച്ച് നടന്ന വ്യവസായ വകുപ്പിന്റെ പരിപാടിയിലാണ് പിണറായി വിജയനെ(CM Pinarayi Vijayan) വാഴ്ത്തിക്കൊണ്ടുള്ള അനൗണ്‍സ്മെന്റ് ഉണ്ടായത്. ഉദ്ഘാടകനായി എത്തിയ മുഖ്യമന്ത്രിയെ 'നിഷ്കളങ്ക ഭക്തിയുടെ നിറകുട'മെന്ന് അനൗണ്സര് വിശേഷിപ്പിച്ചത്.
മുഖ്യമന്ത്രി ഉദ്ഘാടകനായ കേരള സര്‍ക്കാര്‍ ഏറ്റെടുത്ത് നവീകരിച്ച കെല് ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഈ അനൗണ്‍സ്മെന്റ്. 'നിഷ്കളങ്ക ഭക്തിയുടെ നിറകുടത്തിന് മാത്രമേ അന്തരംഗ ശ്രീകോവിലിലേക്ക് പരമപ്രകാശത്തെ ആനയിക്കാന്‍ കഴിയുമെന്ന സന്ദേശം ഉണര്‍ത്തിക്കൊണ്ട് മുഖ്യമന്ത്രി ദീപം തെളിയിക്കുന്നു' എന്നായിരുന്നു വൈറലായ അനൗണ്‍സ്മെന്റ്.
വ്യവസായ മന്ത്രി പി രാജിവ് അടക്കം വേദിയില്‍ ഉള്ളപ്പോഴായിരുന്നു അനൗണ്‍സ്മെന്റ് വന്നത്. അതേസമയം വ്യക്തി ആരാധനയുടെ ശൈലിയിലില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരാണെന്നും സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളില്‍ ഉയരുന്നുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.