ഇന്റർഫേസ് /വാർത്ത /Kerala / ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിൽ വാർഷിക പരീക്ഷ; വിഷയം പരിഗണനയിൽ; മന്ത്രി ശിവൻകുട്ടി

ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിൽ വാർഷിക പരീക്ഷ; വിഷയം പരിഗണനയിൽ; മന്ത്രി ശിവൻകുട്ടി

വരും ദിവസങ്ങളിലെ സാഹചര്യം വിലയിരുത്തിയതിന് ശേഷമായിരിക്കും അന്തിമതീരുമാനമെന്നും മന്ത്രി അറിയിച്ചു

വരും ദിവസങ്ങളിലെ സാഹചര്യം വിലയിരുത്തിയതിന് ശേഷമായിരിക്കും അന്തിമതീരുമാനമെന്നും മന്ത്രി അറിയിച്ചു

വരും ദിവസങ്ങളിലെ സാഹചര്യം വിലയിരുത്തിയതിന് ശേഷമായിരിക്കും അന്തിമതീരുമാനമെന്നും മന്ത്രി അറിയിച്ചു

  • Share this:

തിരുവനന്തപുരം: ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിൽ വാർഷിക പരീക്ഷ നടത്തുന്ന വിഷയം പരിഗണനയിലാണെന്ന് മന്ത്രി വി ശിവൻകുട്ടി. വരും ദിവസങ്ങളിലെ സാഹചര്യം വിലയിരുത്തിയതിന് ശേഷമായിരിക്കും അന്തിമതീരുമാനമെന്നും മന്ത്രി അറിയിച്ചു. ഒന്ന് മുതൽ ഒമ്പത് ക്ലാസുകൾ പൂർണതോതിൽ ആരംഭിക്കുവാനുള്ള കാര്യം ഇന്നലെ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചതിന് പിന്നാലെയാണ് പരീക്ഷയുടെ കാര്യം പരിഗണിക്കാൻ ഒരുങ്ങുന്നത്.

കിൻഡർ ഗാർഡൻ മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ തിങ്കളാഴ്ച പുനരാരംഭിക്കാനുള്ള വിശദമായ മാർഗരേഖ ഈയാഴ്ച അവസാനം പുറത്തിറക്കും. ആദ്യം50 ശതമാനം വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ചു കൊണ്ട് ക്ലാസുകൾ നടത്തും. പിന്നീട് മുഴുവൻ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ക്ലാസുകൾ നടത്തും.അതിനുവേണ്ട തയ്യാറെടുപ്പുകള്‍ സ്കൂളുകളില്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

നിലവിൽ വൈകുന്നേരം വരെ പ്രവർത്തിക്കുന്ന ഹയർ സെക്കൻഡറി ക്ലാസുകളിൽ വിദ്യാർഥികളുടെ ഹാജർ കൂടിവരുന്നുണ്ട്. സ്വകാര്യ സ്കൂളുകൾ തുറക്കാതിരിക്കുകയും വിദ്യാർത്ഥികളിൽ നിന്നും ഫീസ് ഈടാക്കുകയും ചെയ്യുന്നുവെന്ന് സംബന്ധിച്ച് പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Sunday Lockdown| സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം പിൻവലിച്ചു; ഈ മാസം അവസാനം മുതൽ സ്കൂളുകളുടെ പ്രവർത്തനം പൂർണതോതിൽ

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം (Sunday Lockdown) പിൻവലിക്കാൻ തീരുമാനം. അതേസമയം, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് ബാധിതരുടെ കണക്ക് പ്രകാരം ജില്ലകളിലെ നിലവിലുള്ള വർഗീകരണം തുടരും. ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഫെബ്രുവരി നാലിലെ വര്‍ഗ്ഗീകരണം അനുസരിച്ച് ജില്ലകളിലെ നിയന്ത്രണങ്ങള്‍ തുടരും.

ആലുവ ശിവരാത്രി, മാരാമണ്‍ കണ്‍വെണ്‍ഷന്‍, ആറ്റുകാല്‍ പൊങ്കാല തുടങ്ങിയ ചടങ്ങുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ അവസരം നല്‍കുന്ന കാര്യം പരിശോധിക്കും. വടക്കേ മലബാറില്‍ ഉത്സവങ്ങള്‍ നടക്കുന്ന മാസമാണ് ഫെബ്രുവരി. ഇവിടങ്ങളിലും ക്രമീകരണങ്ങള്‍ വരുത്തി കൂടുതല്‍പേരെ പങ്കെടുക്കാന്‍ അനുവദിക്കും.

Also Read-Covid 19 | കോവിഡ് ബാധിതര്‍ക്ക് ഗന്ധം നഷ്ടപ്പെടുന്നതിന് പിന്നിലെ കാരണമെന്ത്? പഠനം പറയുന്നതിങ്ങനെ

കോവിഡാനന്തര രോഗവിവിരങ്ങള്‍ രേഖപ്പെടുത്താന്‍ പോസ്റ്റ് കോവിഡ് രജിസ്ട്രി ആരംഭിക്കുന്ന കാര്യം ആരോഗ്യ വകുപ്പ് പരിശോധിക്കണം. പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് സംസ്ഥാന തലത്തില്‍ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലകളില്‍ ഡെപ്യൂട്ടി ഡിഎംഒ തലത്തിലും ചുമതല നല്‍കിയിട്ടുണ്ട്.

Also Read-Covid 19 | ഏഴ് ദിവസം ഗൃഹ പരിചരണത്തില്‍ കഴിയണം; കോവിഡിനെ ഭയക്കേണ്ടതില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്

ആശുപത്രികളില്‍ പ്രത്യേകിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കോവിഡ് ജോലിക്ക് നിയോഗിക്കപ്പെട്ടവര്‍ സമയബന്ധിതമായി എത്താത്തത് പലപ്പോഴും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് ഗൗരവമായി പരിഗണിച്ച് പരിഹരിക്കണം. ഗുരുതരാവസ്ഥയിലുള്ളവരെ സീനിയര്‍ ഡോക്ടര്‍മാര്‍ കൂടി പരിശോധിക്കണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. ഇത് നടപ്പാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

First published:

Tags: Minister V Sivankutty, Schools In Kerala