• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രഷറും ഷുഗറും മാറുമെന്ന് പറഞ്ഞ് നെടുങ്കണ്ടം പൊലീസ് മര്‍ദിച്ചതായി പരാതി

പ്രഷറും ഷുഗറും മാറുമെന്ന് പറഞ്ഞ് നെടുങ്കണ്ടം പൊലീസ് മര്‍ദിച്ചതായി പരാതി

കൊല്ലപ്പെട്ട രാജ്കുമാര്‍ കസ്റ്റഡിയിലുണ്ടായിരുന്ന അതേദിവസം തന്നെയാണ്ഹക്കീമിനും പൊലീസ് ഭീകരതയ്ക്ക് ഇരയാകേണ്ടി വന്നത്.

news18

news18

  • Last Updated :
  • Share this:
    ഇടുക്കി: രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിനു പിന്നാലെ നെടുങ്കണ്ടം പൊലീസിനെതിരെ മറ്റൊരു ആരോപണം. കുടുംബ പ്രശ്‌നത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെയാണ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദനത്തിനിരയാക്കിയത്. കൊല്ലപ്പെട്ട കുമാര്‍ കസ്റ്റഡിയിലുണ്ടായിരുന്ന അതേദിവസം തന്നെയാണ് മുണ്ടിയെരുമ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഹക്കീമിനും (31) പൊലീസ് ഭീകരതയ്ക്ക് ഇരയാകേണ്ടി വന്നത്.

    സ്റ്റേഷനിലെത്തിയാല്‍ പ്രഷരും ഷുഗറും താനേമാറുമെന്ന് പറഞ്ഞാണ് മകനെ മര്‍ദ്ദിച്ചതെന്ന് ഹക്കീമിന്റെ ഉമ്മ സുല്‍ഫത്ത് പറഞ്ഞു. ജൂണ്‍ 15 നായിരുന്നു ഹക്കീമിനെ കസ്റ്റഡിയിലെടുത്തത്. 16 നു രാവിലെ സുല്‍ഫത്ത് സ്റ്റേഷനിലെത്തുമ്പോള്‍ ഹക്കീം സെല്ലില്‍ അവശനിലയില്‍ കിടക്കുകയായിരുന്നെന്നും ഈ സമയം വരെ വെള്ളമോ ഭക്ഷണമോ കൊടുത്തിരുന്നില്ലെന്നും അവര്‍ പറഞ്ഞു. ഉമ്മയുടെ മുന്നില്‍ നിന്നും മകനെ മര്‍ദ്ദിച്ചെന്നും ആരോപണമുണ്ട്.

    Also Read: പ്രളയത്തിൽ മുങ്ങി മുംബൈ: കനത്ത മഴയിൽ മരണം 35 ആയി

    അടിക്കരുതെന്നും പ്രഷറും ഷുഗറുമുണ്ടെന്നും പറഞ്ഞപ്പോള്‍ സ്റ്റേഷനിലെത്തിയാല്‍ ഷുഗറും പ്രഷറും താനെ മാറുമെന്നു പറഞ്ഞ് കളിയാക്കിയായിരുന്നു മര്‍ദ്ദനം. ഇടിയുടെ ആഘാതത്തില്‍ ലോക്കപ്പ് മുറിയുടെ കമ്പി വളഞ്ഞ് ഗ്രില്ലിന്റെ ഒരു ഭാഗം അടര്‍ന്നു വീഴുകയും ചെയ്തിരുന്നു. ഹക്കീമിന്റെ മാതാവിനെക്കൊണ്ട് അവരുടെ ചെലവിലാണ് ഇതു പൊലീസുകാര്‍ നന്നാക്കിയത്.

    കോടതിയില്‍ ഹാജരാക്കി റിമാന്‍ഡിലായ ഹക്കീമിനു തിങ്കളാഴ്ചയാണു ജാമ്യം ലഭിച്ചത്. കടുത്ത ദേഹാസ്വാസ്ഥ്യവും ശരീരവേദനയും മൂലം ആദ്യം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാള്‍ ഇപ്പോള്‍ സ്വകാര്യ ആശുപത്രിയിലാണ്. മര്‍ദ്ദനത്തെക്കുറിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കുമെന്ന് ഇവര്‍ പ്രതികരിച്ചു. ഭാര്യയെ മര്‍ദിച്ചെന്ന പരാതിയില്‍ ജൂണ്‍ 15നു രാത്രി 8 മണിയോടെ സ്‌റ്റേഷനിലേക്ക വിളിച്ച് വരുത്തിയായിരുന്നു മര്‍ദനം.

    First published: