രേണുകക്ക് പിന്നാലെ എയ്ഞ്ചലയും; രണ്ടാഴ്ചക്കിടെ തിരുവനന്തപുരം മൃഗശാലയിൽ ചത്തത് രണ്ട് അനാക്കോണ്ട

അഞ്ച് അനാക്കോണ്ടകളാണ് ഇനി മൃഗശാലയിലുള്ളത്

news18
Updated: August 21, 2019, 8:26 AM IST
രേണുകക്ക് പിന്നാലെ എയ്ഞ്ചലയും; രണ്ടാഴ്ചക്കിടെ തിരുവനന്തപുരം മൃഗശാലയിൽ ചത്തത് രണ്ട് അനാക്കോണ്ട
അഞ്ച് അനാക്കോണ്ടകളാണ് ഇനി മൃഗശാലയിലുള്ളത്
  • News18
  • Last Updated: August 21, 2019, 8:26 AM IST
  • Share this:
തിരുവനന്തപുരം: പതിനഞ്ച് ദിവസത്തിനിടെ തിരുവനന്തപുരം മൃഗശാലയിലെ പ്രദർശനക്കൂട്ടിൽ മറ്റൊരു അനാക്കോണ്ടയും ചത്തു. ഒൻപതുവയസ്സുള്ള എയ്ഞ്ചല എന്ന പെൺ അനാക്കോണ്ടയാണ് ചൊവ്വാഴ്ച രാവിലെ ചത്തത്. ശ്രീലങ്കയിൽ നിന്ന് എത്തിച്ച ഏഴംഗ അനാക്കോണ്ട സംഘത്തിലെ താരമായിരുന്നു എയ്ഞ്ചല. മൃഗശാലയിലെ കൂട്ടിൽ മൂന്ന് മണിയോടെ വെള്ളത്തിൽ നിന്ന് കരയ്ക്കു കയറി കിടന്ന ഏ‍യ്ഞ്ചല ഒമ്പത് മണിയോടെ കെയര്‍ടേക്കര്‍ വന്ന് നോക്കിയപ്പോഴേക്കും ചത്ത നിലയിലായിരുന്നു എന്നാണ് മൃഗശാല അധികൃതര്‍ വിശദീകരിക്കുന്നത്. വൻകുടലിലുണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് മൃഗശാല അധികൃതർ നൽകുന്ന വിശദീകരണം.

ഒരേ കൂട്ടിൽ കഴിഞ്ഞിരുന്ന മൂന്ന് അനാക്കോണ്ടകളിൽ രണ്ടെണ്ണത്തിനാണ് കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ ജീവൻ നഷ്ടമായത്. കൂട്ടത്തിൽ വലിപ്പമുണ്ടായിരുന്ന ഏ‍യ്ഞ്ചല അതേ കൂട്ടിലുണ്ടായിരുന്ന രേണുകയെ ഞെക്കിക്കൊല്ലുകയായിരുന്നു. അതിന് ശേഷം മൃഗശാല അധികൃതര്‍ പാമ്പിൻ കൂട്ടിൽ സിസിടിവി ക്യാമറയും ഘടിപ്പിച്ചിരുന്നു. എന്നാൽ ഏ‍യ്ഞ്ചലയുടെ മരണം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു എന്നാണ് ഡോക്ടര്‍ അടക്കമുള്ളവര്‍ പറയുന്നത്. മൂന്നാമത്തെ അനാക്കോണ്ടയെ മറ്റൊരു കൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

2014 ൽ ആണ് ശ്രീലങ്കയിലെ മൃഗശാലയിൽ നിന്ന് ഏഴ് അനാക്കോണ്ട കുഞ്ഞുങ്ങളെ തിരുവനന്തപുരത്ത് എത്തിക്കുന്നത്. വളര്‍ച്ചയും ശാരീരിക ഘടനയും കണക്കിലെടുത്ത് പ്രത്യേക കൂടും ആവാസ വ്യവസ്ഥയും എല്ലാം ഒരുക്കിയായിരുന്നു സംരക്ഷണം. എയ്ഞ്ചലക്ക് 50 കിലോഗ്രാം തൂക്കവും 3.6 മീറ്റർ നീളവുമുണ്ടായിരുന്നു. വൻകുടലിൽ ക്യാൻസറിന് സമാനമായ വളര്‍ച്ചയും അണുബാധയും ഉണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ . ആന്തരികാവയവങ്ങൾ മാറ്റിയ ശേഷം സ്റ്റഫ് ചെയ്ത് സൂക്ഷിക്കാവുന്ന വിധത്തിൽ എയ്ഞ്ചലയുടെ മൃതശരീരം തിരിച്ച് തിരുവനന്തപുരം മൃഗശാലയിൽ തന്നെ തിരിച്ചെത്തിച്ചിട്ടുണ്ട്. സ്റ്റഫ് ചെയ്തെടുത്ത ശേഷം നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിൽ പ്രദര്‍ശിപ്പിക്കുമെന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്. ഒരു ആണും നാലു പെണ്ണും അടക്കം അഞ്ച് അനാക്കോണ്ടകളാണ് മൃഗശാലയിൽ അവശേഷിക്കുന്നത്.

First published: August 21, 2019, 8:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading