വടക്കന്‍ മലബാറില്‍ പകയെരിയുന്ന വേനല്‍ക്കാല രാവുകള്‍; ചോരയൊഴുകുന്ന മറ്റൊരു ഫെബ്രുവരി

ഏഴുവര്‍ഷം മുന്‍പാണ് ഫെബ്രുവരിയിലെ കൊലപാതക പരമ്പര കണ്ണൂരില്‍ തുടങ്ങുന്നത്

news18
Updated: February 18, 2019, 10:11 PM IST
വടക്കന്‍ മലബാറില്‍ പകയെരിയുന്ന വേനല്‍ക്കാല രാവുകള്‍; ചോരയൊഴുകുന്ന മറ്റൊരു ഫെബ്രുവരി
ഏഴുവര്‍ഷം മുന്‍പാണ് ഫെബ്രുവരിയിലെ കൊലപാതക പരമ്പര കണ്ണൂരില്‍ തുടങ്ങുന്നത്
  • News18
  • Last Updated: February 18, 2019, 10:11 PM IST
  • Share this:
തിരുവനന്തപുരം: പെരിയയിലെ കൃപേഷിനെയും ശരത്തിനെയും പോലെ ഷുഹൈബും ഷൂക്കൂറും കൊല ചെയ്യപ്പെട്ടത് ഇതുപോലൊരു ഫെബ്രുവരി രാത്രിയിലാണ്. ഏഴുവര്‍ഷം മുന്‍പാണ് ഫെബ്രുവരിയിലെ കൊലപാതക പരമ്പര കണ്ണൂരില്‍ തുടങ്ങുന്നത്. കഴിഞ്ഞ വര്‍ഷം അത് കണ്ണൂരിലെ എടയന്നൂരിലും ഇന്നലെ കാസര്‍കോട്ടെ പെരിയയിലും ആവര്‍ത്തിച്ചു. ഫെബ്രുവരി എന്നത് യാദൃശ്ചികമായാമാണെങ്കിലും കൊലയാളികളുടെ രാഷ്ട്രീയത്തിനു മാത്രം മാറ്റമില്ല.

അരിയില്‍ ഷുക്കൂര്‍ എന്ന ലീഗ് പ്രവര്‍ത്തകനാണ് ഏഴുവര്‍ഷം മുന്‍പ് ഫെബ്രുവരിയില്‍ കൊലചെയ്യപ്പെട്ടത്. സി.പി.എം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലേറ് നടത്തിയെന്ന് ആരോപിച്ചാണ് ഷൂക്കൂറിനെ പിടികൂടിയത്. രണ്ടരമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ആ യുവാവിനെ കൊലക്കത്തിക്ക് ഇരയാക്കിയതും. ഈ കേസില്‍ പി.ജയരാജന്‍, ടി.വി രാജേഷ് എം.എല്‍.എ എന്നിവര്‍ക്കെതിരെ ഈ മാസം സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. 2018 ഫെബ്രുവരിയിലാണ് എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബ് വെട്ടേറ്റ് മരിക്കുന്നത്. അരയ്ക്കുതാഴെ 37 വെട്ടേറ്റായിരുന്നു ആ മരണം. ഷുഹൈബിന്റെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട് തികഞ്ഞതിനു പിന്നാലെയാണ് പെരിയയില്‍ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്.

ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറിയടക്കം 17 പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. കേസ് സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇത് സുപ്രീം കോടതി ഹൈക്കോടതിയുടെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണ്. സി.പി.എം പ്രതിസ്ഥാനത്തുള്ള ഈ കൊലപാതകങ്ങളിലെ ഈ നാല് ഇരകളും 30 ല്‍ താഴെ മാത്രം പ്രായമുള്ളവരുമാണ്.

First published: February 18, 2019, 10:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading