കണ്ണൂരിൽ വീണ്ടും ബോംബ് സ്ഫോടനം; പൊട്ടിത്തെറിച്ചത് പറമ്പിൽ നിന്നും കണ്ടെത്തിയ സ്റ്റീൽ ബോംബ്

കൂടോത്രം ചെയ്ത വസ്തുക്കളായിരിക്കുമെന്ന് കരുതിയാണ് പുഴയിലൊഴുക്കാൻ തീരുമാനിച്ചത്. സ്റ്റീല്‍ ബോംബാണിതെന്നറിയാതെ കാറിലാണ് ഇവ കാഞ്ഞിരക്കടവ് പാലത്തിലെത്തിച്ചത്. അവിടെ നിന്നും പുഴയിലെറിഞ്ഞപ്പോഴായിരുന്നു സ്ഫോടനം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:


  കണ്ണൂർ: കണ്ണൂർ പടന്നക്കരയിൽ സ്റ്റീൽ ബോംബ് പൊട്ടി തെറിച്ചു. പറമ്പ് വൃത്തിയാക്കുന്നതിനിടെ കണ്ടെത്തിയ ബോംബാണ് പൊട്ടിത്തെറിച്ചത്. പറമ്പിൽ കണ്ടെത്തിയത് ബോംബാണെന്ന് അറിയാതെ പുഴയിലേക്ക് വലിച്ചെറിഞ്ഞതിന് പിന്നാലെയാണ് സ്ഫോടനമുണ്ടായത്. ഇതോടെ നാട്ടുകാരും പരിഭ്രാന്തരായി. ബംഗളൂരുവിൽ സ്ഥിര താമസമാക്കിയ വ്യക്തിയുടെ പറമ്പിൽ നിന്നുമാണ് ബോംബ് കണ്ടെത്തിയത്.

  ശനിയാഴ്ച വൈകീട്ട് കാഞ്ഞിരക്കടവ് പുഴയോരത്താണ് സംഭവം. പാനൂര്‍ നഗരസഭയിൽ ഉൾപ്പെട്ട പടന്നക്കരയിലെ കൊളങ്ങരക്കണ്ടി പദ്മനാഭന്റെ പറമ്പ് വൃത്തിയാക്കുന്നതിനിടയിലാണ് രണ്ട് സ്റ്റീല്‍പാത്രങ്ങള്‍ കിട്ടിയത്. കൂടോത്രം ചെയ്ത വസ്തുക്കളായിരിക്കുമെന്ന് കരുതിയാണ് ഇവ പുഴയിലൊഴുക്കാൻ തീരുമാനിച്ചത്. സ്റ്റീല്‍ ബോംബാണിതെന്നറിയാതെ കാറിലാണ് ഇവ വീട്ടുകാർ കാഞ്ഞിരക്കടവ് പാലത്തിലെത്തിച്ചത്. അവിടെ നിന്നും പുഴയിലെറിഞ്ഞപ്പോഴായിരുന്നു സ്ഫോടനം.

  ശബ്ദം കേട്ട നാട്ടുകാര്‍ കൂട്ടത്തോടെ പുഴയോരത്തേക്കെത്തി. വീട്ടുകാര്‍ പരിഭ്രാന്തിയിലായി. സംഭവമറിഞ്ഞ് ചൊക്ലി പോലീസ് സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം ബോംബ് നിർമാണത്തിനിടെ സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റ സംഭവത്തിന് പിന്നാലെയാണ് ജില്ലയിൽ വീണ്ടും ബോംബ് സ്ഫോടനമുണ്ടായത്.  Published by:Aneesh Anirudhan
  First published:
  )}