HOME » NEWS » Kerala »

മൃതദേഹത്തിൽ നിന്നും സ്വർണാഭരണങ്ങൾ കവർന്നു; കളമശേരി മെഡിക്കൽ കോളേജിന് എതിരെ വീണ്ടും പരാതി

ഇപ്പോൾ ആശുപത്രിയിലെ അനാസ്ഥകൾ സംബന്ധിച്ച് നിരന്തരം വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ്  ഇത് മോഷണമാണെന്ന സംശയം ഉയർന്നതെന്നു  ബന്ധുക്കൾ പരാതിയിൽ  പറയുന്നു. ആശുപത്രിയിൽ നിന്നല്ലാതെ സ്വർണം പുറത്തുപോയിട്ടില്ലെന്നും കുടുംബം വ്യക്തമാകുന്നു.

News18 Malayalam | news18
Updated: October 24, 2020, 7:47 PM IST
മൃതദേഹത്തിൽ നിന്നും സ്വർണാഭരണങ്ങൾ കവർന്നു; കളമശേരി മെഡിക്കൽ കോളേജിന് എതിരെ വീണ്ടും പരാതി
News 18
  • News18
  • Last Updated: October 24, 2020, 7:47 PM IST
  • Share this:
കൊച്ചി: കളമശേരി മെ‍ഡിക്കല്‍ കോളജിനെതിരെ വീണ്ടും പരാതി. ചികിത്സയിലിരിക്കെ മരിച്ച ആലുവ സ്വദേശിനി രാധാമണിയുടെ ആഭരണങ്ങൾ ആശുപത്രിയിൽ വച്ച് തന്നെ നഷ്ടപ്പെട്ടു എന്നാണ് പരാതി. കോവിഡ് നെഗറ്റീവാണെന്ന വിവരം ബന്ധുക്കളെ വൈകിയാണ് അറിയിച്ചതെന്നും മൃതദേഹം പ്രോട്ടോകോള്‍ അനുസരിച്ച് സംസ്കരിക്കേണ്ടി വന്നെന്നും പരാതിയില്‍ പറയുന്നു. ഇക്കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് രാധാമണിയുടെ മക്കൾ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

പനിയും കഫക്കെട്ടും ബാധിച്ച രാധാമണിയെ ജൂലൈ 20നാണ് കളമശേരി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചത്. ആദ്യം ആലുവയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കോവിഡ് പരിശോധനയ്ക്കും മറ്റുമായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നത്. അത്യാഹിത വിഭാഗത്തിൽ  ചികിത്സയിലായിരുന്ന രണ്ടു ദിവസവും  ആരോഗ്യനിലയെക്കുറിച്ച് ഒരു മുന്നറിയിപ്പും ആശുപത്രി അധികൃതർ നൽകിയില്ല. രണ്ടു ദിവസത്തിനു ശേഷമാണ്  ആരോഗ്യം മോശമായതായി ആശുപത്രി അധികൃതർ അറിയിക്കുന്നത്.

അന്നു തന്നെ കോവിഡ് ബാധിതയല്ലെന്ന പരിശോധനാഫലവും വന്നു. ഇതോടെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ബന്ധുക്കൾ തീരുമാനിച്ചു. ഇതിനായി ആംബുലൻസ് സൗകര്യവും ഏർപ്പാടാക്കി. അതിനിടെയാണ് മരണവാർത്ത വരുന്നത്. കോവിഡ് പരിശോധനാഫലം നേരത്തെ ലഭ്യമാക്കിയിരുന്നെങ്കില്‍ രാധാമണിക്ക് വിദഗ്ധ ചികിത്സ നല്‍കാമായിരുന്നെന്നാണ് ബന്ധുക്കളുടെ വാദം.

You may also like:വാളയാർ മദ്യദുരന്തം: അഞ്ചു പേർ മരിച്ച ചെല്ലങ്കാവ് ആദിവാസി കോളനിയിൽ മദ്യമെത്തിച്ചത് കോൺഗ്രസ് നേതാവെന്ന് CPM [NEWS]പത്തൊമ്പതുകാരന്റെ മൃതദേഹം കുറ്റിക്കാടുകൾക്ക് ഇടയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു [NEWS] കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: രണ്ടുപേർ പിടിയിൽ [NEWS]

കോവിഡ് ഇല്ലെങ്കിലും സംസ്കാരം കോവിഡ് മാനദണ്ഡപ്രകാരമാകണം എന്നായിരുന്നു അധികൃതരുടെ നിര്‍ദേശം. രാധാമണിയുടെ മൃതദേഹം ബാഗിൽ നിന്ന് പുറത്ത് എടുക്കരുതെന്നും പ്രത്യേകം നിർദ്ദേശിച്ചിരുന്നു. ഇക്കാരണത്താൽ മക്കൾ ഉൾപ്പെടെയുള്ളവർക്ക് അവസാനമായി രാധാമണിയെ ഒരു നോക്ക് കാണുവാൻ പോലും സാധിച്ചില്ല.മൃതദേഹത്തിനൊപ്പം ആശുപത്രിയില്‍ നിന്ന് കൈമാറിയ വസ്തുക്കളില്‍ മുഴുവന്‍ ആഭരണങ്ങളും ഇല്ലായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. രണ്ടര പവനോളം തൂക്കം വരുന്ന  വളകളാണ് നഷ്ടപ്പെട്ടത്. ആഭരണം കുറവാണെന്ന്  മൃതദേഹം കൈമാറുമ്പോൾ തന്നെ ബന്ധുക്കൾക്ക് മനസിലായെങ്കിലും അതു സംബന്ധിച്ച പരാതി പറയുവാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. കുറച്ച് ദിവസങ്ങൾക്കു ശേഷമാണ് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കുന്നത്. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്ന് കുടുംബം പറയുന്നു.

ഇപ്പോൾ ആശുപത്രിയിലെ അനാസ്ഥകൾ സംബന്ധിച്ച് നിരന്തരം വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ്  ഇത് മോഷണമാണെന്ന സംശയം ഉയർന്നതെന്നു  ബന്ധുക്കൾ പരാതിയിൽ  പറയുന്നു. ആശുപത്രിയിൽ നിന്നല്ലാതെ സ്വർണം പുറത്തുപോയിട്ടില്ലെന്നും കുടുംബം വ്യക്തമാകുന്നു. ഈ രീതിയിലുള്ള  അവസ്ഥയും ആശുപത്രിയിൽ നിലനിൽക്കുന്നുണ്ട് എന്ന് പുറത്ത് എത്തിക്കാനാണ് പരാതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും ഇവർ പറയുന്നു. കമ്മീഷണർ ഐജി വിജയ് സാക്കറെയ്ക്ക് കുടുംബം നേരിട്ടെത്തിയാണ് പരാതി നൽകിയത്.
Published by: Joys Joy
First published: October 24, 2020, 7:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories