തിരുവനന്തപുരം: നഗരത്തിൽ വീണ്ടും ഗുണ്ടാ ആക്രമണം. അട്ടക്കുളങ്ങര ജംഗ്ഷനിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്നലെ അർധരാത്രി ഒന്നരയോടെയാണ് സംഭവം. പൂജപ്പുര സ്വദേശി മുഹമ്മദലി എന്ന യുവാവിനെയാണ് ആക്രമിച്ചത്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബൈക്കിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മണക്കാട് സ്വദേശി നന്ദു ഉൾപ്പെടെയുള്ള അക്രമി സംഘത്തിനായി ഫോർട്ട് പോലീസ് അന്വേഷണം ഊർജിതമാക്കി.
updating…
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.