• HOME
  • »
  • NEWS
  • »
  • kerala
  • »
  • Attappadi Infant Death| അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഈ വർഷം പൊലിയുന്ന അഞ്ചാമത്തെ ജീവൻ

Attappadi Infant Death| അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഈ വർഷം പൊലിയുന്ന അഞ്ചാമത്തെ ജീവൻ

മൂന്നുദിവസം പ്രായമായ കുഞ്ഞാണ് ഇന്ന് മരിച്ചത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    പാലക്കാട് (Palakkad) അട്ടപ്പാടിയില്‍ (Attappadi) വീണ്ടും ശിശുമരണം (Infant Death). മൂന്നുദിവസം പ്രായമായ കുഞ്ഞാണ് ഇന്ന് മരിച്ചത്. കാവുണ്ടിക്കല്‍ ഊരിലെ മണികണ്ഠന്‍- കൃഷ്ണവേണി ദമ്പതികളുടെ മകനാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയത് വീട്ടിലേക്ക് പോകുമ്പോൾ ഗൂളിക്കടവിൽ വെച്ച് കുട്ടിക്ക് അനക്കമില്ലാത്തതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.ഈ വര്‍ഷത്തെ അഞ്ചാമത്തെ ശിശുമരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

    മാര്‍ച്ചില്‍ നാലുമാസം പ്രായമായ ആണ്‍കുഞ്ഞ് മരിച്ചിരുന്നു. മേട്ടുവഴിയില്‍ മരുതന്‍- ജിന്‍സി ദമ്പതികളുടെ നാലുമാസം പ്രായമായ കുഞ്ഞാണ് മാര്‍ച്ച് 21ന് മരിച്ചത്. മാര്‍ച്ച് ഒന്നിന് അട്ടപ്പാടിയില്‍ മറ്റൊരു നവജാത ശിശു മരിച്ചിരുന്നു. ഷോളയൂര്‍ വട്ടലക്കി ലക്ഷം വീട് ഊരിലെ അയ്യപ്പന്‍- നഞ്ചമ്മാള്‍ ദമ്പതികളുടെ മൂന്നു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.

    ഇതിന് മുന്‍പ് ഒരുവയസ്സിനും രണ്ടു വയസ്സിനും ഇടയില്‍ പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. ‌‌‌

    സെല്‍ഫിയെടുക്കുന്നതിനിടെ 3 പെണ്‍കുട്ടികള്‍ പുഴയില്‍വീണു; 2 പേരെ രക്ഷപ്പെടുത്തി; ഒരാൾക്കായി തിരച്ചിൽ തുടരുന്നു

    കൊല്ലം പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടയിൽ കല്ലടയാറ്റില്‍ വീണ മൂന്ന് പെൺകുട്ടികളിൽ രണ്ടു പേരെ രക്ഷപ്പെടുത്തി. ഒരാൾക്കായുള്ള തിരച്ചിൽ തുടരുന്നു. പത്തനാപുരം മൗണ്ട്താബോര്‍ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ കൂടല്‍ സ്വദേശി അപര്‍ണയെ ആണ് കാണാതായത്.

    Also Read- വിവാഹവാർഷിക ദിനത്തിൽ ഭാര്യയെയും മക്കളെയും കഴുത്തറുത്തുകൊന്ന് യുവാവിന്റെ ആത്മഹത്യ

    ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. സഹപാഠിയായ അനുഗഹയുടെ വീട്ടിലെത്തിയതായിരുന്നു അപര്‍ണ. അനുഗ്രഹയുടെ സഹോദരന്‍ ഏഴാക്ലാസ് വിദ്യാര്‍ത്ഥി അഭിനവും ഒന്നിച്ചാണ് ഇവര്‍ കല്ലടയാറ്റിന്‍റെ തീരത്ത് ഫോട്ടോ എടുക്കാന്‍ ഇറങ്ങിയത്. ഇതിനിടെ കൂട്ടത്തിലൊരാള്‍ ആറ്റില്‍ വീണു. രക്ഷപെടുത്തുന്നതിനിടെയാണ് മറ്റ് രണ്ട് പേരും ആറ്റില്‍ വീണത്. ഉച്ചഭക്ഷണത്തിനു ശേഷം വീടിന് സമീപത്തുള്ള പുഴക്കരയിൽ എത്തുകയായിരുന്നു.

    Also Read- മോഷണമാരോപിച്ച് സ്ത്രീയെ നടുറോഡില്‍ മര്‍ദിച്ച സംഭവം; ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്റ്റില്‍

    ആഴം കൂടിയ ഭാഗത്താണ് ഇവർ വീണത്. സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് രണ്ടു പേരെ രക്ഷപ്പെടുത്തിയത്. മൂന്നാമത്തെ പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തിരച്ചിൽ തുടരുകയാണ്. നാട്ടുകാരും അഗ്നിരക്ഷാ സേനയും തിരച്ചില്‍ നടത്തുന്നത്.

    കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തതിനാല്‍ വെള്ളത്തിന്റെ അളവ് കൂടുതലാണെന്ന് നാട്ടുകാര്‍ പറയുന്നു.
    Published by:Rajesh V
    First published: