ഇന്റർഫേസ് /വാർത്ത /Kerala / തടവുകാരുടെ വിചാരണ ഇനി 'ജയിലില്‍ത്തന്നെ' നടക്കും

തടവുകാരുടെ വിചാരണ ഇനി 'ജയിലില്‍ത്തന്നെ' നടക്കും

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

പതിനൊന്ന് ജില്ലകളിലെ 57 ജയിലുകളേയാണ് കോടതികളുമായി ബന്ധിപ്പിക്കുന്നത്. തടവുപുള്ളികളുടെ വിചാരണ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്തും. കാസര്‍കോഡ്, വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക.

 • Share this:

  തിരുവനന്തപുരം: വിചാരണയ്ക്കായി തടവുപുള്ളികളെ കോടതിയില്‍ കൊണ്ടുപോകുന്നത് അവസാനിക്കുന്നു. പ്രമാദമായ കേസുകളിലെ പ്രതികളിലെ ദിവസേന കോടതിയില്‍ കൊണ്ടു പോകുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും വലിയ സാമ്പത്തിക ബാധ്യയ്ക്കും ഇടയാക്കിയിരുന്നു. സംസ്ഥാനത്തെ ജയിലുകളെ കോടതികളുമായി ബന്ധിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതി അന്തിമഘട്ടത്തിലാണ്. ഡിസംബറില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

  പതിനൊന്ന് ജില്ലകളിലെ 57 ജയിലുകളേയാണ് കോടതികളുമായി ബന്ധിപ്പിക്കുന്നത്. തടവുപുള്ളികളുടെ വിചാരണ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്തും. കാസര്‍കോഡ്, വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക. 24.24 കോടി രൂപയാണ് ചെലവ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ജയിലുകളിലും കോടതികളിലും വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതിന് വേണ്ടി 170 സ്റ്റുഡിയോകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 11 ജില്ലകളിലെ കോടതികളിലും ജയിലുകളിലുമായി 470 സ്റ്റുഡിയോകള്‍ സ്ഥാപിക്കും. കെല്‍ട്രോണാണ് പദ്ധതിക്ക് സാങ്കേതിക സഹായം നല്‍കുന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗിനുള്ള കണക്ടിവിറ്റി ബിഎസ്എന്‍എല്‍ നല്‍കും. രണ്ടു ഘട്ടമായാണ് 170 സ്റ്റുഡിയോകള്‍ പൂര്‍ത്തിയാക്കിയത്. മൂന്നും നാലും ഘട്ടമായി 150 വീതം സ്റ്റുഡിയോകള്‍ രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കും.

  കേസുള്ള ദിവസങ്ങളില്‍ വിചാരണത്തടവുകാരെ കോടതികളില്‍ ഹാജരാക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും കോടതി നടപടികള്‍ കൂടുതല്‍ സുഗമമാക്കുന്നതിനുമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം പ്രകാരം വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തെപ്പറ്റി സര്‍ക്കാര്‍ ആലോചിച്ചത്. ജയിലുകളില്‍ നിന്ന് തടവുകാരെ കോടതിയിലും തിരിച്ചും സുരക്ഷിതമായി എത്തിക്കുക എന്നത് ഏറെ പ്രയാസകരവും വെല്ലുവിളി നിറഞ്ഞതുമാണ്. ധാരാളം പോലീസുകാരെ ദിവസവും ഈ ഡ്യൂട്ടിക്ക് മാത്രമായി നിയോഗിക്കേണ്ടിവരുന്നു. ഈ പ്രശ്‌നങ്ങളും വലിയ ചെലവും ഇല്ലാതാക്കാന്‍ പുതിയ സംവിധാനം വഴി കഴിയും. തടവുകാര്‍ക്കുള്ള എല്ലാ അവകാശങ്ങളും സംരക്ഷിച്ചു കൊണ്ട് കോടതിയുടെ മേല്‍നോട്ടത്തിലാകും പദ്ധതി നടപ്പാക്കുകയെന്നും മുഖ്യമന്ത്രി. നീതിനിര്‍വഹണ മേഖലകളില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ ഒന്നാം സ്ഥാനമെന്ന ബഹുമതി ഇപ്പോള്‍ കേരളത്തിനുണ്ട്. കോടതികളില്‍ എത്താനുള്ള സൗകര്യം, ശുചിത്വം, കോടതികളില്‍ ലഭിക്കുന്ന സൗകര്യം, സുരക്ഷിതത്വം, കേസ് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന രീതി എന്നിവ കണക്കിലെടുത്താണ് 'ദ വിധി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസി' എന്ന സംഘടന ഇന്ത്യയിലെ സംസ്ഥാനങ്ങ ളില്‍കേരളത്തിന് ഒന്നാം സ്ഥാനം നല്‍കിയത്. വീഡിയോ കോണ്‍ഫറന്‍സിംഗ് രാജ്യത്തിന് മറ്റൊരു മാതൃകയാകുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  First published:

  Tags: Jail, Kerala model, Prisoners trial, Video conferencing