• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

നൂറുകണക്കിനുപേരുടെ ജീവന്‍ രക്ഷിച്ച് മറ്റൊരു ലിനി; റെയില്‍വേ ട്രാക്കിന് കുറുകേ തെങ്ങ് കടപുഴകി വീണു; വിവരം അറിയിക്കാന്‍ മഴയത്ത് ഓടിയെത്തി ട്രാക്ക് വുമണ്‍

റെയില്‍വേ ട്രാക്കിന് കുറുകെ മരംപൊട്ടിവീണത് അറിയിക്കാന്‍ പെരുമഴയത്ത് ലിനി ഓടുകയായിരുന്നു.

news18
Updated: June 14, 2019, 9:56 AM IST
നൂറുകണക്കിനുപേരുടെ ജീവന്‍ രക്ഷിച്ച് മറ്റൊരു ലിനി; റെയില്‍വേ ട്രാക്കിന് കുറുകേ തെങ്ങ് കടപുഴകി വീണു; വിവരം അറിയിക്കാന്‍ മഴയത്ത് ഓടിയെത്തി ട്രാക്ക് വുമണ്‍
lini
news18
Updated: June 14, 2019, 9:56 AM IST
തൃശൂര്‍: കേരളത്തില്‍ ലിനി എന്ന പേരിന് എന്ന പേരിന് നന്മ എന്നൊരു അര്‍ത്ഥം കൂടിയുണ്ട്. നിപ്പ കാലത്ത് സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തി ജോലി ചെയ്ത നഴ്‌സ് ലിനിയെ നമ്മളില്‍ ആരും മറന്നിട്ടില്ല. ഇപ്പോഴിതാ തൃശൂരില്‍ മറ്റൊരു ലിനി നൂറുകണക്കിനു പേരുടെ ജീവന്‍ രക്ഷിച്ച് വാര്‍ത്തകളില്‍ നിറയുകയാണ്. റെയില്‍വേ ട്രാക്കിന് കുറുകെ മരംപൊട്ടിവീണത് അറിയിക്കാന്‍ പെരുമഴയത്ത് ലിനി ഓടുകയായിരുന്നു.

തൃശ്ശൂര്‍ പൂങ്കുന്നം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ ദിവാന്‍ജിമൂല മേല്‍പാലത്തിന് സമീപത്താണ് കനത്ത മഴയില്‍ തെങ്ങ് കടപുഴകി വീണത്. സമീപത്ത് എഞ്ചിനീയറിങ് വിഭാഗത്തിന്റെ വിശ്രമമുറിയില്‍ ഇരിക്കുകയായിരുന്നു ലിനി ശ്ബദം കേട്ട് നോക്കിയപ്പോഴാണ് അപകടം മനസിലാക്കുന്നത്. മഴ നനഞ്ഞ് ഉടന്‍ സ്റ്റേഷനിലേക്ക ഓടിയ ലിനി വിവരം അറിയിക്കുകയായിരുന്നു.

Also Read: ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ 'അബദ്ധത്തിൽ' വെടിയേറ്റ് കൗമാരക്കാരൻ മരിച്ചു; രണ്ട് പേർ അറസ്റ്റിൽ

കുര്‍ള എക്സ്പ്രസ് തൃശ്ശൂര്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെടാന്‍ നില്‍ക്കവേയായിരുന്നു സംഭവം. സ്റ്റേഷന്‍ മാനേജരും സംഘവും ഉടന്‍ ട്രെയിന്‍ പിടിച്ചിടാന്‍ നിര്‍ദേശം നല്‍കിയ ശേഷം പൂങ്കുന്നം സ്റ്റേഷനിലും വിവരം അറിയിച്ചു. ഇതേസമയത്ത് പൂങ്കുന്നത്ത് സ്റ്റോപ്പ് ഇല്ലാത്ത ബംഗുളൂരു എറണാകുളം ഇന്റര്‍സിറ്റി സ്‌റ്റേഷനിലേക്ക് എത്തുകയായിരുന്നു.

ലോക്കോ പൈലറ്റിന് നിര്‍ദേശം നല്‍കി ഈ വണ്ടിയും നിര്‍ത്തിച്ചു. ഇരു ട്രാക്കുകള്‍ക്കും കുറുകെയായിരുന്നു തെങ് വീണത്. വൈദ്യുത കമ്പികള്‍ പൊട്ടുകയും ചെയ്തിരുന്നു. അഗ്‌നിരക്ഷാസേനയെത്തിയാണ് തെങ്ങുകള്‍ വെട്ടിമാറ്റിയത്. ഒരു മണിക്കൂറിന് ശേഷമാണ് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കുന്നത്. പാലക്കാട് നല്ലേപ്പിള്ളി സ്വദേശിയാണ് പുത്തന്‍വീട്ടില്‍ ലിനി.
First published: June 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...