നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Bank Fraud | തൃശൂര്‍ കരുവന്നൂരില്‍ വായ്പ തിരിച്ചടക്കാന്‍ കഴിയാതെ ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു

  Bank Fraud | തൃശൂര്‍ കരുവന്നൂരില്‍ വായ്പ തിരിച്ചടക്കാന്‍ കഴിയാതെ ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു

  കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് രണ്ടാമത്തെ ആത്മഹത്യയാണ് ഇത്.

  ജോസ്

  ജോസ്

  • Share this:
   തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത മനോവിഷമത്തില്‍ ഒരാള്‍ കൂടി ആത്മഹത്യ(Suicide) ചെയ്തു. താളികക്കോണം സ്വദേശി ജോസ്(62) ആണ് ആത്മഹത്യ ചെയ്തത്. വായ്പ എടുത്ത പണം തിരികെ അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ജോസെന്ന് ബന്ധുക്കളും വാര്‍ഡ് കൗണ്‍സിലറും പറഞ്ഞു.

   വ്യാഴാഴ്ച രാവിലെ വീടിന് മുന്‍പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നാലു ലക്ഷം രൂപയാണ് ജോസ് വായ്പ എടുത്തിരുന്നത്. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് രണ്ടാമത്തെ ആത്മഹത്യയാണ് ഇത്.

   ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

   Cases of Politicians | മന്ത്രിമാരും എംഎല്‍എമാരും പ്രതികളായ 128 കേസുകള്‍ അഞ്ചു വര്‍ഷത്തിനിടെ പിന്‍വലിച്ചു; മുഖ്യമന്ത്രി

   അഞ്ചു വര്‍ഷത്തിനിടെ മന്ത്രിമാരും(Ministers) എംഎല്‍എമാരും(MLA)  പ്രതികളായ 128 കേസുകള്‍(Case) പിന്‍വലിച്ചെന്ന്(Withdrawn) മുഖ്യമന്ത്രി പിണറായി വിജയന്‍(Chief Minister Pinarayi Vijayan). ഇതില്‍ 2007 മുതലുള്ള കേസുകളുണ്ട്. നിയമസഭയില്‍ കെ കെ രമയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

   50 കേസുകള്‍ പിന്‍വലിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കോടതി അനുമതി തേടിയത്. എന്നാല്‍ 128 കേസുകള്‍ പിന്‍വലിക്കാനാണ് കോടതി അനുമതി നല്‍കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പിന്‍വലിച്ചവയില്‍ മുഖ്യമന്ത്രിയ്‌ക്കെതിരായ ആറു കേസുകളും ഉള്‍പ്പെടുന്നു.

   Also Read-Mullaipperiyar | മുല്ലപ്പെരിയാര്‍ തുറക്കുമ്പോള്‍ ആദ്യം വെള്ളമെത്തുന്നത് വളളക്കടവില്‍; മഴ കനത്താല്‍ ഇടുക്കിയും തുറക്കേണ്ടി വന്നേക്കും

   ഏറ്റവും കൂടുതല്‍  പിന്‍വലിച്ചത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരായ കേസുകളാണ്.  13 കേസുകളാണ് മന്ത്രിക്കെതിരെ ഉണ്ടായിരുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരായ ഏഴു കേസുകള്‍ പിന്‍വലിച്ചു. മറ്റ് മന്ത്രിമാര്‍ക്കെതിരായ 12 കേസുകളും എംഎല്‍എമാര്‍ക്കെതിരെയുള്ള 94 കേസുകളും പിന്‍വലിച്ചിട്ടുണ്ട്.
   Published by:Jayesh Krishnan
   First published:
   )}