നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നിലവിളക്ക് തെളിയിക്കാൻ പാടില്ല; വിവാഹ വേദിയിൽ തർക്കം; താലി അഴിച്ചു നൽകിയ വധുവിനെ മറ്റൊരു യുവാവ് വിവാഹം കഴിച്ചു

  നിലവിളക്ക് തെളിയിക്കാൻ പാടില്ല; വിവാഹ വേദിയിൽ തർക്കം; താലി അഴിച്ചു നൽകിയ വധുവിനെ മറ്റൊരു യുവാവ് വിവാഹം കഴിച്ചു

  പെണ്‍കുട്ടിയുടെ ബന്ധുക്കളും വരനുമായി ഉണ്ടായ തര്‍ക്കം പിന്നീട് ഇരു വീട്ടുകാരും തമ്മിലായി

  • Share this:
   കൊല്ലം: വിവാഹവേദിയിലെ തര്‍ക്കത്തെ തുടര്‍ന്ന് കെട്ടിയ താലി അഴിച്ച് വരന് തിരിച്ചു നല്‍കിയ പെണ്‍കുട്ടിയെ അതേ വേദിയില്‍ മറ്റൊരു യുവാവ് വിവാഹം കഴിച്ചു. കടയ്ക്കല്‍ ആല്‍ത്തറമൂട് ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

   ആല്‍ത്താറമൂട് സ്വദേശിയായ പെണ്‍കുട്ടിയുടെ വിവാഹം കിളിമാന്നൂര്‍ പുള്ളിമാത്ത് സ്വദേശിയുമായി നരത്തെ നിശ്ചയിച്ചുറപ്പിച്ചിരുന്നു. വിവാഹ വേദിയില്‍ വച്ച് നിലവിളക്ക് തെളിയിക്കരുതെന്നും ഷൂസ് അഴിക്കാന്‍ കഴിയില്ലെന്നും വരന്‍ വാശി പിടിച്ചു. ഇതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പിന്നീട് വരന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് വേദിക്കു പുറത്ത് നിന്ന് വിവാഹം നടത്തി.

   ഇതിന് ശേഷം താലി കെട്ടി മടങ്ങി വരവെ പെണ്‍കുട്ടിയുടെ ബന്ധുക്കളും വരനുമായി ഉണ്ടായ തര്‍ക്കം പിന്നീട് ഇരു വീട്ടുകാരും തമ്മിലായി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കടയ്ക്കല്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു.

   ബന്ധുക്കള്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് യുവാവ് കെട്ടിയ താലി തിരിച്ചു നല്‍കിയ പെണ്‍കുട്ടിയെ അതേ വേദിയില്‍ വച്ച് തന്നെ ബന്ധുവായ മറ്റൊരു യുവാവ് വിവാഹം ചെയ്യുകയുമായിരുന്നു.

   'വരന്‍ കാത്തുനില്‍ക്കട്ടെ, എനിക്ക് വിശക്കുന്നു'; വിവാഹച്ചടങ്ങിന് തൊട്ടുമുമ്പ് മാഗി കഴിക്കുന്ന വധുവിന്റെ വീഡിയോ വൈറല്‍

   വിവാഹ ദിവസം (Wedding Day) ഏതൊരു വധൂവരന്മാര്‍ക്കും ഏറെ പ്രിയപ്പെട്ടതും ആവേശകരവും അവിസ്മരണീയവുമായ നിമിഷമാണ്. വിവിധ കാരണങ്ങളാല്‍ വിവാഹ ദിവസങ്ങള്‍ തിരക്കേറിയതായി മാറാറുണ്ട്. ചില ദമ്പതികള്‍ ശരിയായി ഭക്ഷണം കഴിക്കാന്‍ പോലും മറക്കാറുണ്ട്. ഇനി സമയമുണ്ടെങ്കിലും പലരും ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കാറുമുണ്ട്.

   ആചാരങ്ങള്‍ മുതല്‍ മേക്കപ്പ് ചെയ്യാനും വിവാഹത്തിന് വസ്ത്രം ധരിക്കാനുമൊക്കെ വളരെയധികം സമയമെടുക്കും. ഇതിനിടയില്‍, വിവാഹത്തിന് മുമ്പും വിവാഹസമയത്തും ഒരു വധു കടന്നുപോകുന്ന മാനസികാവസ്ഥ വിവരണങ്ങള്‍ക്ക് അതീതമാണ്.

   'അധ്യാപികമാർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം'; കോളേജിൽ സാരി നിർബന്ധമല്ലെന്ന് സർക്കാർ ഉത്തരവ്

   എന്നാല്‍ ഭക്ഷണം കഴിക്കാതെ വിവാഹ ചടങ്ങുകള്‍ നടത്താന്‍ വിസമ്മതിച്ച ഒരു ഇന്ത്യന്‍ വധുവിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വധു മാഗി (Maggi) കഴിച്ചുകൊണ്ടിരിക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത് (Viral Video). ഇന്ത്യന്‍ വിവാഹം ഒരുപാട് ചടങ്ങുകള്‍ ഉള്ളതാണെന്നും ശരിയായ ഭക്ഷണം കഴിക്കാതെ ചടങ്ങുകള്‍ നടത്തുന്നത് ബുദ്ധിമുട്ടാകുമെന്നും ഒരുപക്ഷെ അവര്‍ മനസിലാക്കിക്കാണും. വിവാഹത്തിന് ഒരുങ്ങുന്നതിനിടെ വധു മാഗി കഴിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ബ്രൈഡല്‍ ബ്ലൗസും ജീന്‍സും ചില വിവാഹ ആഭരണങ്ങളും അവര്‍ ധരിച്ചിട്ടുണ്ട്. ഹെയര്‍ഡ്രെസ്സര്‍ മുടി അലങ്കരിക്കുമ്പോഴും അവര്‍മാഗി കഴിച്ചു കൊണ്ടിരിക്കുകയാണ്.

   വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നയാള്‍ വധുവിനോട് ചോദിക്കുന്നുണ്ട്, നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത് എന്ന്. 'എനിക്ക് വിശക്കുന്നുണ്ട്. വരന് എന്നെ കാത്തിരിക്കാം' എന്ന് വധു മറുപടിയും നല്‍കുന്നുണ്ട്. വരന്‍ എത്ര സമയം കാത്തിരിക്കേണ്ടി വരും എന്ന് ചോദിച്ചപ്പോള്‍, അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ എടുത്തേക്കാമെന്നും വധു മറുപടി നല്‍കി. വിവാഹ ഘോഷയാത്ര വൈകാതെ അവിടെയെത്തുമെന്നതിനാല്‍പെട്ടെന്ന് അണിഞ്ഞൊരുങ്ങി വിവാഹത്തിന് തയ്യാറാകാനും വീഡിയോ റെക്കോര്‍ഡ് ചെയ്യുന്ന വ്യക്തി വധുവിനോട് ആവശ്യപ്പെടുന്നുണ്ട്.
   Published by:Karthika M
   First published:
   )}