• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC SWIFT| നിർത്തിയിട്ട ലോറിയിൽ ഇടിച്ചു; കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപെട്ടു

KSRTC SWIFT| നിർത്തിയിട്ട ലോറിയിൽ ഇടിച്ചു; കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപെട്ടു

സ്വിഫ്റ്റ് ബസ് നിർത്തിയിട്ട ലോറിയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു.

  • Share this:
    കോഴിക്കോട്: കെഎസ്ആർടിസി സ്വിഫ്റ്റ് (KSRTC SWIFT)ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. കോഴിക്കോട് താമരശ്ശേരി കൈതപ്പൊയിലിൽ ആണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

    രാവിലെ 6.30നാണ് സംഭവം. താമരശേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കൈതപ്പൊയിലിൽ വച്ചായിരുന്നു അപകടം. സ്വിഫ്റ്റ് ബസ് നിർത്തിയിട്ട ലോറിയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. മുന്നിലുള്ള ലോറി ബ്രേക്കിട്ടപ്പോൾ ബസ് പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്നു.

    ഡോറിന്റെ ഭാഗത്തും കേടുപാടുകൾ സംഭവിച്ചു. യാത്രക്കാർക്ക് പരുക്കുകളില്ല. കഴിഞ്ഞ ദിവസങ്ങളിലും ഇതേ റൂട്ടിൽ ഓടിയ രണ്ട് ബസുകൾ അപകടത്തിൽ പെട്ടിരുന്നു.
    Also Read-സിൽവർ ലൈൻ കാലത്ത് വല്ലാർപാടത്തേക്കൊന്നു നോക്കൂ; നമ്മുടെ വികസന മുൻഗണനകളുടെ അവസ്ഥ അറിയാൻ

    കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. മലപ്പുറം ജില്ലയിലെ ചങ്കുവട്ടിയിൽ സ്വകാര്യ ബസുമായി ഉരസിയായിരുന്നു അപകടം. ഇതിൽ ബസിന്റെ ഒരു വശത്തെ പെയിന്റ് പോവുകയും സൈഡ് ഇൻഡികേറ്ററിന് കേടുപാട് സംഭവിക്കുകയും ചെയ്തു. ഈ അപകടത്തിലും യാത്രക്കാരിൽ ആർക്കും പരിക്ക് പറ്റിയിരുന്നില്ല.

    കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്രക്കാരിയ്ക്ക് നേരെ ഡ്രൈവറുടെ പീഡനശ്രമം

    കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ഡ്രൈവറുടെ ശ്രമമെന്ന് പരാതി. പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്‌സ് ബസിലാണ് സംഭവം. ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാര്‍ഥിനി ഇ- മെയിൽ വഴിയാണ് പരാതി നൽകിയത്. കെഎസ്ആർടിസി വിജിലൻസിനാണ് പരാതി നൽകിയത്. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ ഷാജഹാനെതിരേയാണ് പരാതി.

    ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം ഉണ്ടായത്.   പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസര്‍ അന്വേഷണം തുടങ്ങി.  ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കൃഷ്ണഗിരിക്ക് സമീപം വച്ചാണ് പീഡനശ്രമം ഉണ്ടായത് എന്നാണ് പരാതിയില്‍ പറയുന്നത്. യുവതി ബെംഗളൂരുവില്‍ എത്തിയതിന് ശേഷം ഇ-മെയിലിലാണ് പരാതി നല്‍കിയത്. പൊലീസിന് പരാതി നൽകിയിട്ടില്ല.
    Published by:Naseeba TC
    First published: