നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മാധ്യമങ്ങളോട് സംസാരിച്ചു; സസ്പെൻഷൻ പരസ്യപ്പെടുത്തി; സിവിൽ പൊലീസ് ഓഫീസർ ഉമേഷിനെതിരെ വീണ്ടും അന്വേഷണം

  മാധ്യമങ്ങളോട് സംസാരിച്ചു; സസ്പെൻഷൻ പരസ്യപ്പെടുത്തി; സിവിൽ പൊലീസ് ഓഫീസർ ഉമേഷിനെതിരെ വീണ്ടും അന്വേഷണം

  സുഹൃത്തായ യുവതിയുമായുള്ള ബന്ധത്തിന്റെ പേരുപറഞ്ഞ് ഉമേഷിനെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു.

  umesh

  umesh

  • Share this:
  കോഴിക്കോട്: സദാചാരപ്രശ്‌നം ചൂണ്ടിക്കാട്ടി സസ്‌പെന്റ് ചെയ്യപ്പെട്ട കോഴിക്കോട്ടെ സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിനെതിരെ വീണ്ടും രണ്ട് അന്വേഷണങ്ങള്‍ കൂടി. സസ്‌പെന്‍ഷന്‍ ഉത്തരവ് പരസ്യപ്പെടുത്തി, മാധ്യമങ്ങളോട് സംസാരിച്ചു എന്നീ കാര്യങ്ങള്‍ ചൂണ്ടാക്കാട്ടിയാണ് അന്വേഷണം. ഡി.സി.ആര്‍.ബി, ട്രാഫിക് സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്കാണ് അന്വേഷണ ചുമതല.

  Also Read- 'മാവോയിസ്റ്റായി മുദ്രകുത്തി സർവ്വീസിൽ നിന്നും പുറത്താക്കുവാൻ നീക്കം' സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന്

  ഉമേഷ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായി മൊഴിനല്‍കി. നേരത്തെ പന്തീരങ്കാവ് മാവോയിസ്റ്റ് കേസുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ടുവെന്ന് ചൂണ്ടിക്കാട്ടി ഉമേഷിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. സുഹൃത്തായ യുവതിയുമായുള്ള ബന്ധത്തിന്റെ പേരുപറഞ്ഞാണ് ഉമേഷിനെ സസ്‌പെന്റ് ചെയ്തത്. സസ്‌പെന്‍ഷന്‍ ഉത്തരവില്‍ അനാവശ്യമായി തന്റെ പേര് പരാമര്‍ശിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയില്‍ ഉത്തരമേഖലാ ഐ.ജി അശോക് യാദവ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  Also Read- അലനെയും താഹയെയും പിന്തുണച്ചെന്ന്; പൊലീസുകാരനെതിരെ കമ്മീഷണറുടെ നടപടി

  അലൻ ഷുഹൈബിനും താഹ ഫസലിനും ജാമ്യം ലഭിച്ച സംഭവത്തിൽ സെപ്റ്റംബർ 12 ന് കുറിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് കാരണം കാണിക്കൽ നോട്ടീസ്. അലനും താഹയ്ക്കും ജാമ്യം നൽകിക്കൊണ്ട് എൻഐഎ കോടതി പ്രഖ്യാപിച്ച വിധിയിലെ വിശദീകരണങ്ങൾ എല്ലാ പൊലീസുദ്യോഗസ്ഥരും വായിക്കേണ്ടത് ആവശ്യമാണെന്നും ആ ചെറുപ്പക്കാർ പുറംലോകം കാണില്ലെന്ന് പരിഹസിച്ചവർക്ക് തിരിച്ചറിവ് ഉണ്ടാകേണ്ടതാണെന്നും ഉമേഷ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതാണ് നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

  Also Read- 'യുവതിക്ക് ഫ്ളാറ്റെടുത്ത് നൽകിയതിന് പൊലീസുകാരന് സസ്പെൻഷൻ'; ഐജി അന്വേഷിക്കണമെന്ന് ഡിജിപിയുടെ ഉത്തരവ്


  കഴിഞ്ഞ എതാനും നാളുകളായി സിറ്റി പൊലീസ് കമ്മീഷണർ എ.വി. ജോർജ് തന്നെ വേട്ടയാടുന്നതിൻ്റെ ഭാഗമാണ് പുതിയ നടപടിയെന്ന് ഉമേഷ് ന്യൂസ് 18നോട് പറഞ്ഞിരുന്നു. തന്നെ മാവോയിസ്റ്റായി മുദ്രകുത്തി സർവ്വീസിൽ നിന്നും പുറത്താക്കുവാനാണ് നീക്കം നടത്തുന്നത്. എന്നാൽ തനിക്ക് മാവോയിസ്റ്റ് ആശയങ്ങളോടും, ആക്രമങ്ങളോടും താൽപ്പര്യമില്ല. പക്ഷേ മാവോയിസത്തിൻ്റെ പേരിൽ നിരപരാധികളെ വേട്ടയാടുകയാണെന്നും ഉമേഷ് പറഞ്ഞിരുന്നു.
  Published by:Rajesh V
  First published:
  )}