HOME » NEWS » Kerala » ANOTHER STUDENT TESTED CORONA VIRUS POSITIVE WHO HAD WRITTEN KEAM ENTRANCE EXAM IN KOZHIKODE NJ TV

KEAM Entrance Exam| കോഴിക്കോട് കിം പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മലബാർ ക്രിസ്ത്യൻ കോളേജ് ഹയർ സെക്കണ്ടറി സ്കൂളിൽ പരീക്ഷ എഴുതിയ മണിയൂർ സ്വദേശിയായ വിദ്യാർത്ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്.

News18 Malayalam | news18-malayalam
Updated: July 29, 2020, 9:43 AM IST
KEAM Entrance Exam| കോഴിക്കോട് കിം പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
exam
  • Share this:
കോഴിക്കോട്: ആശങ്ക ഉയർത്തി കേരള എഞ്ചിനീയറിങ് ആന്റ് മെഡിക്കൽ എൻട്രൻസ് പരീക്ഷ എഴുതിയ കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഹയർ സെക്കണ്ടറി സ്കൂളിൽ പരീക്ഷ എഴുതിയ മണിയൂർ സ്വദേശിയായ വിദ്യാർത്ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇവിടെ പരീക്ഷ എഴുതിയ ഒളവണ്ണ സ്വദേശിനിയായ വിദ്യാർഥിനിക്ക് 21ന് കോവിഡ്  സ്ഥിരീകരിച്ചിരുന്നു. ഈ വിദ്യാർഥിക്കൊപ്പം ഹാളിൽ പരീക്ഷ എഴുതിയ 20 പേരെയും ഇൻവിജിലേറ്റർമാരെയും നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു.

ഈ മാസം 16 ന് നടന്ന പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കും, കൂട്ട് വന്ന രക്ഷിതാക്കൾക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്തും, കോഴിക്കോടുമാണ് ഇത്തരത്തിൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

You may also like:മലബാർ മേഖലയിൽ വിവാഹ- മരണ വീടുകൾ കേന്ദ്രീകരിച്ചുള്ള കോവിഡ് കേസുകൾ വർദ്ധിക്കുന്നു [NEWS]സ്ത്രീ ശക്തി SS-220 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS] 'എന്റെ ഡിഎൻഎ എന്താണെന്ന് ജനങ്ങൾക്ക് അറിയാം; സെക്രട്ടറി സ്ഥാനത്തിരുന്ന് പറയുന്നത് പച്ച വർഗീയത' [NEWS]
തിരുവനന്തപുരം കൈമനത്ത് പരീക്ഷയെഴിതിയ കൊല്ലം അഞ്ചൽ കൈതടി സ്വദേശിയായ വിദ്യാർഥിനിക്കാണ് കോവിഡ് ഒടുവിലായി സ്ഥിരീകരിച്ചത്. ഈ കുട്ടിയുടെ രക്ഷിതാവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

കോവിഡ് വ്യാപനം ഉയരുന്നതിനിടെ എൻട്രൻ‌സ് പരീക്ഷ നടത്തുന്നതിൽ നേരത്തെ തന്നെ രക്ഷിതാക്കളും വിദ്യാർഥികളും ആശങ്ക ഉയർത്തിയതാണ്. എന്നാൽ കൂടുതൽ ക്രമീകരണങ്ങളൊരുക്കി സർക്കാർ പരീക്ഷാ നടത്തിപ്പുമായി മുന്നോട്ട് പോകുകയായിരുന്നു.

ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച തലസ്ഥാനത്തെ പരീക്ഷാകേന്ദ്രത്തിൽ ആളുകൾ കൂട്ടം കൂടിയത് വലിയ ചർച്ചയായിരുന്നു.
Published by: Naseeba TC
First published: July 29, 2020, 9:43 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories