കൊച്ചി: മുന്‍ മിസ് കേരള(Miss Kerala) അന്‍സി കബീര്‍(Ansi Kabeer), മിസ് കേരള റണ്ണര്‍ അപ് അഞ്ജന ഷാജന്(Anjana Shajan) എന്നിവര്‍ വാഹനാപകടത്തില്‍(Accident) മരിച്ചെന്ന വാര്‍ത്ത ഉള്‍ക്കൊള്ളാനാവാതെ സുഹൃത്തുക്കള്‍. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. എറണാകുളം വൈറ്റിലയിലായിരുന്നു അപകടം. സംഭവ സ്ഥലത്ത് വെച്ചു തന്നെ ഇരുവരും മരിച്ചിരുന്നു.
അന്‍സി കബീര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ അറം പറ്റിയതിന്റെ ആഘാതത്തിലാണ് സുഹൃത്തുക്കള്‍. പോകാനുള്ള സമയമായി' (It's time to go) എന്നാണ് അന്‍സി കബീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ് അന്‍സി കബീര്‍. തൃശൂര്‍ സ്വദേശിനിയാണ് അഞ്ജന ഷാജന്. 2019 ലെ മിസ് കേരള മത്സരങ്ങളിലടക്കം നിരവധി മത്സരത്തില്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍ സുഹൃത്തുക്കളായ ഇരുവരും പങ്കിട്ടിട്ടുണ്ട്.
എറണാകുളം വൈറ്റിലയില്‍ ബൈക്കില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ പെട്ടെന്ന് വെട്ടിച്ചതാണ് അപകട കാരണമെന്ന് പൊലീസ് നല്കുന്ന വിവരം.
നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളുടെ അവസ്ഥ ഗുരുതരമാണ്. ഇരുവരും എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലുണ്ട്. പരുക്കേറ്റവരുടെ നിലയും ഗുരുതരമാണ്. ഇവരില്‍ നിന്നും മൊഴിയെടുക്കാന്‍ സാധിക്കാത്തതിനാല്‍ അപകടത്തില്‍പെട്ട ബൈക്ക് യാത്രക്കാരന് നിസ്സാര പരുക്ക് മാത്രമാണുള്ളത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.