നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മോഡലുകളുടെ കാർ പിന്തുടർന്നത് എന്തിന്? ദുരൂഹത മാറ്റണമെന്ന് അൻസിയുടെ കുടുംബം

    മോഡലുകളുടെ കാർ പിന്തുടർന്നത് എന്തിന്? ദുരൂഹത മാറ്റണമെന്ന് അൻസിയുടെ കുടുംബം

    വാഹനാപകടം ഉണ്ടാവാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് ദുരൂഹത മാറണമെന്നാണ് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളും ആവശ്യപ്പെടുന്നത്

    Ansi Kabeer

    Ansi Kabeer

    • Share this:
    കൊച്ചിയിൽ മുൻ മിസ് കേരള (Miss Kerala) അടക്കം വാഹനാപകടത്തിൽ (Car Accident) മരിച്ച സംഭവത്തിലെ ദുരൂഹത മാറ്റണമെന്ന് അൻസി കബീറിന്‍റെ (Ansi Kabeer) കുടുംബം. ദൃശ്യങ്ങൾ നമ്പർ 18 ഹോട്ടലിന്റെ ഉടമ നശിപ്പിച്ചുവെന്നാണ് പോലീസ് പറഞ്ഞത്. അങ്ങനെയെങ്കിൽ ഇതെന്തിനാണ് അറിയണമെന്നും അൻസിയുടെ ബന്ധു നസീം പറഞ്ഞു. അനസി സഞ്ചരിച്ചിരുന്ന വാഹനത്തെ മറ്റൊരു കാർ പിന്തുടരുന്നതായും പറയുന്നുണ്ട്. വാഹനം പിന്തുടരാൻ ഉണ്ടായ സാഹചര്യം അറിയേണ്ടതുണ്ടെന്നും നസീം പറഞ്ഞു

    വാഹനാപകടം ഉണ്ടാവാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് ദുരൂഹത മാറണമെന്നാണ് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളും ആവശ്യപ്പെടുന്നത്. അമ്മയോടൊപ്പമാണ് പതിവായി അൻസി പുറത്ത് പോയിരുന്നത്. എന്നാൽ അപകടം നടന്ന ദിവസം അമ്മ ഒപ്പം ഉണ്ടായിരുന്നില്ല. ഹോട്ടലുടമ റോയ് പല കാര്യങ്ങളും മറച്ചുവെച്ച് സംസാരിക്കുന്നതായി നസീം പറഞ്ഞു. അന്വേഷണത്തിൽ ദുരൂഹത മാറ്റണമെന്ന് ആവശ്യപ്പെട്ട് അൻസിയുടെ കുടുംബം പാലാരിവട്ടം പോലീസിൽ പരാതി നൽകി

    ദൃശ്യങ്ങൾ ഹാജരാകാത്തതിനെതുടർന്ന് റോയിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. പരസ്യങ്ങൾ ഉൾപ്പെടുന്ന ഹാർഡ് ഡിസ്ക് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് റോയ് ഹാജരായിരുന്നില്ല. ഇന്നലെ ഒരു ഹാർഡ് ഡിസ്ക് ആണ് റോയ് ഹാജരാക്കിയത്. എന്നാൽ ഇതിൽ ഹോട്ടലിലെ നിശാ പാർട്ടിയുടെ ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല. ഇന്ന് വീണ്ടും ഹാജരാക്കിയെങ്കിലും റോയ് ഹാർഡ് ഡിസ്ക് ഹാജരാകില്ല. ഇതിനെത്തുടർന്നാണ് റോയിയെയും ജീവനക്കാരെയും നമ്പർ 18 ഹോട്ടലിൽ വീണ്ടും എത്തിച്ച തെളിവെടുത്തത്. ഇവിടെ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളുടെ പരിശോധന പോലീസ് തുടരുകയാണ്. ഡി വി ആറിൽ റോയി കൃത്രിമം കാട്ടി എന്നാണ് പോലീസ് സംശയിക്കുന്നത്. ദൃശ്യങ്ങൾ എങ്ങനെ നീക്കം ചെയ്യാം എന്ന് ജീവനക്കാരോട് റോയ് ചോദിച്ചിരുന്നു.

    രാവിലെ എക്സൈസ് ഉദ്യോഗസ്ഥരും നമ്പർ 18 ഹോട്ടലിലെത്തി പരിശോധന നടത്തിയിരുന്നു. അനുവദിനീയമായ സമയം കഴിഞ്ഞും ഹോട്ടലിൽ മദ്യം വിതരണം ചെയ്തുവെന്ന് എക്സൈസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് എക്സൈസ് സംഘം ബാറിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നത്. സിസിടിവി ദൃശ്യങ്ങൾ എക്സൈസിന്റെ അന്വേഷണത്തിലും നിർണായകമാകും. ബാറിന്റെ ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് പ്രവർത്തകർ റോയിയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പ്രതിഷേധിച്ചിരുന്നു.

    'അപകടത്തിൽ മരിച്ച മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടിയിൽ നടൻ ജോജു ജോർജ് ഉണ്ടായിരുന്നോ'? അന്വേഷിക്കണമെന്ന് കോൺഗ്രസ്

    കൊച്ചി: അപകടത്തിൽ മരിച്ച മുൻ മിസ് കേരളയും റണ്ണറപ്പും പങ്കെടുത്ത ഡിജെ പാർട്ടിയിൽ നടൻ ജോജു ജോർജ് പങ്കെടുത്തിരുന്നോയെന്ന കാര്യം അന്വേഷിക്കണമെന്ന് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്. കോൺഗ്രസ് നടത്തിയ ഇന്ധവില സമരത്തിൽ നടൻ ജോജു ജോർജ് നടത്തിയ ഇടപെടൽ ആസൂത്രിതമാണോയെന്ന് സംശയിക്കുന്നതായും മുഹമ്മദ് ഷിയാസ് പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

    Also read- Palarivattom Accident| പാലാരിവട്ടം അപകടത്തിൽ മരണം മൂന്നായി; അൻസിക്കും അഞ്ജനയ്ക്കും പിന്നാലെ മുഹമ്മദ് ആഷിഖും യാത്രയായി

    കോൺഗ്രസിന്‍റെ ഇന്ധന സമരത്തിനെതിരെ നടൻ ജോജു ജോർജ് രംഗത്തുവന്ന അതേ ദിവസം തന്നെയാണ് മുൻ മിസ് കേരള അൻസി കബീർ ഉൾപ്പടെ മൂന്നു പേർ അപകടത്തിൽ മരിച്ചത്. ആ സംഭവത്തിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ജോജു ജോർജ് സമരത്തിൽ ഇടപെട്ട് വിവാദമുണ്ടാക്കിയതെന്നും ഡിസിസി അധ്യക്ഷൻ ആരോപിക്കുന്നു. അൻസി കബീർ ഉൾപ്പടെ പങ്കെടുത്ത ഡിജെ പാർട്ടിയിൽ ജോജു ജോർജ് പങ്കെടുത്തിരുന്നോയെന്ന് പരിശോധിക്കണം. അല്ലെങ്കിൽ പാർട്ടിയിൽ പങ്കെടുത്ത മറ്റ് ഏതെങ്കിലും പ്രമുഖർക്ക് വേണ്ടി ശ്രദ്ധ തിരിച്ചുവിടാനാണ് ജോജു ശ്രമിച്ചതെന്ന കാര്യവും അന്വേഷിക്കണം. ഡിജെ പാർട്ടിയെ സംബന്ധിച്ച് പൊലീസ് അന്വേഷണത്തിൽ അലംഭാവമുണ്ടെന്നും ഇത് സംശയകരമാണെന്നും മുഹമ്മദ് ഷിയാസ് ആരോപിക്കുന്നു.
    Published by:Anuraj GR
    First published:
    )}