ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസിയുടെ കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി

ആറ് മാസത്തിനകം ടാങ്ക് മാറ്റിസ്ഥാപിക്കുമെന്ന രീതിയിലുള്ള ബോണ്ടിന്മേലാണ് പ്രവർത്തനാനുമതി

news18
Updated: July 9, 2019, 5:59 PM IST
ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസിയുടെ കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി
സാജൻ പാറയിൽ
  • News18
  • Last Updated: July 9, 2019, 5:59 PM IST
  • Share this:
കണ്ണൂർ: ആന്തൂരിൽ ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ കൺവെൻഷൻ സെന്ററിന് ഒടുവിൽ പ്രവർത്താനുമതി. ഒന്നൊഴികെ ബാക്കിയുള്ള ചട്ടലംഘനങ്ങൾ പരിഹരിച്ചതായി നഗരസഭാ സെക്രട്ടറി പറഞ്ഞു. വാട്ടർടാങ്ക് ആറുമാസത്തിനകം മാറ്റി സ്ഥാപിക്കണമെന്ന് നഗരസഭ നിർദ്ദേശിച്ചു.

നഗരസഭ ചൂണ്ടിക്കാട്ടിയ അപാകതകൾ പരിഹരിച്ച ശേഷമുളള്ള പുതിയ രൂപരേഖ സാജന്റെ കുടുംബം ഇന്ന് നഗരസഭാ സെക്രട്ടറിക്ക് കൈമാറിയിരുന്നു. നഗരസഭാ സെക്രട്ടറി എം സുരേശന്റെ നേതൃത്വത്തിൽ കൺവെൻഷൻ സെന്ററിൽ പരിശോധന നടത്തിയ ശേഷമാണ് അനുമതി. ഒന്നൊഴികെ ബാക്കിയെല്ലാ അപാകതകളും പരിഹരിച്ചതായി നഗരസഭാ സെക്രട്ടറി പറഞ്ഞു. നിർമാണം പാടില്ലാത്ത സ്ഥലത്ത് നിർമ്മിച്ച വാട്ടർ ടാങ്ക് മാറ്റിസ്ഥാപിക്കണമെന്ന് നഗരസഭ നിർദ്ദേശിച്ചു.

വാട്ടർ ടാങ്കിന്റെ കാര്യത്തിൽ ഇളവനുവദിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ആറ് മാസത്തിനകം ടാങ്ക് മാറ്റിസ്ഥാപിക്കുമെന്ന രീതിയിലുള്ള ബോണ്ടിന്മേലാണ് പ്രവർത്തനാനുമതി. ചട്ടലംഘനങ്ങൾ പരിഹരിച്ചെന്ന് ഉറപ്പാക്കിയ ശേഷം അനുമതി നൽകാൻ നേരത്തെ നഗരസഭയ്ക്ക് സർക്കാർ നിർദ്ദേശം നൽകിയിരുന്നു.

First published: July 9, 2019, 5:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading