കൊച്ചി: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന് പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സാജന്റെ സഹോദരന് ശ്രീജിത്തിനെ ഹൈക്കോടതി കക്ഷി ചേര്‍ത്തു. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ശ്രീജിത്തിന്റെ ഹര്‍ജി അനുവദിച്ചത്.
സാജന്റെ ആത്മഹത്യക്കു പിന്നില്‍ നഗരസഭയിലെ ഉദ്യോഗസ്ഥര്‍ക്കും ചെയര്‍മാനും പങ്കുണ്ടെന്നും ഇത് ബോധ്യപ്പെടുത്താന്‍ തന്നെയും കേസില്‍ കക്ഷിചേര്ക്കണമെന്നായിരുന്നു ശ്രീജിത്തിന്റെ അപേക്ഷ. അതേസമയം, കക്ഷിചേരാന്‍ കൊല്ലം സ്വദേശികളായ തൊടിയില്‍ രാജേന്ദ്രന്, സി.എ. പയസ് എന്നിവര്‍ നല്കിയ ഹരജികള്‍ കോടതി തള്ളി.
സാജന്റെ മരണവുമായി ബന്ധപ്പെട്ട് പറഞ്ഞുകേട്ട കാരണങ്ങളും സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാനാണ് സ്വമേധയാ സ്വീകരിച്ച ഹരജിയുടെ ലക്ഷ്യമെന്നും കോടതി പറഞ്ഞു.
Also Read
അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ചർച്ച വേണ്ട; ആന്തൂർ ചർച്ച ചെയ്യാതെ CPM കണ്ണൂർ ജില്ലാ കമ്മിറ്റി ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.