നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

  ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

  നാര്‍ക്കോട്ടിക് ഡിവൈഎസ്പി വി എം കൃഷ്ണദാസിനാണ് അന്വേഷണ ചുമതല. ഇതു സംബന്ധിച്ച ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി.

  sajan anthoor

  sajan anthoor

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. നാര്‍ക്കോട്ടിക് ഡിവൈഎസ്പി വി എം കൃഷ്ണദാസിനാണ് അന്വേഷണ ചുമതല. ഇതു സംബന്ധിച്ച ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി.

   സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നഗരസഭാ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മരണത്തിനു പിന്നില്‍ ഉദ്യോഗസ്ഥരുടെ ദുര്‍വാശിയാണെന്ന ആരോപണമാണ് സി.പി.എം ജില്ലാ കമ്മിറ്റിയും ഉന്നയിക്കുന്നത്.

   അതേസമയം നഗരസഭാ ചെയര്‍പേഴ്‌സണും സി.പി.എം സെക്രട്ടേറിയറ്റ് അംഗം എം.വി ഗോവിന്ദന്റെ ഭാര്യയുമായ പി.കെ ശ്യാമളയാണെന്ന ആരോപണവുമായി സാജന്റെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.

   Also Read ഉദ്യോഗസ്ഥരെ തിരുത്താന്‍ അധ്യക്ഷയ്ക്കു കഴിഞ്ഞില്ല; വീഴ്ച സമ്മതിച്ച് പി. ജയരാജന്‍

   ശ്യാമളയോടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഒഴിയാന്‍ സി.പി.എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടെന്ന വാര്‍ത്ത പുറത്തു വന്നെങ്കിലും അത് നിഷേധിച്ച് ശ്യാമളയും പിന്നാലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു.
   First published:
   )}