കണ്ണൂരിൽ മാവോയിസ്റ്റുകളെ വിമർശിച്ച് പോസ്റ്ററുകൾ; ഭാരത് ബന്ദ് പ്രഖ്യാപിച്ചതിന് പരിഹാസം

വിരലിലെണ്ണാവുന്ന മാവോയിസ്റ്റുകൾ ചേർന്ന് ഭാരത് ബന്ദ് പ്രഖ്യാപിക്കുന്നു എന്നാണ് പരിഹസിക്കുന്നത്.

News18 Malayalam | news18-malayalam
Updated: February 1, 2020, 3:57 PM IST
കണ്ണൂരിൽ മാവോയിസ്റ്റുകളെ വിമർശിച്ച് പോസ്റ്ററുകൾ; ഭാരത് ബന്ദ് പ്രഖ്യാപിച്ചതിന് പരിഹാസം
News18 Malayalam
  • Share this:
കണ്ണൂർ കൊട്ടിയൂരിൽ മാവോയിസ്റ്റ് വിരുദ്ധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. അമ്പായത്തോട് ടൗണിന്റെ വിവിധ ഭാഗങ്ങളിലും ചില വീടുകൾക്ക് സമീപത്തുമാണ് പോസ്റ്ററുകൾ പതിച്ചത്. വിരലിലെണ്ണാവുന്ന മാവോയിസ്റ്റുകൾ ഭാരത ബന്ദ് പ്രഖ്യാപിച്ചതിനെ പരിഹസിച്ചാണ് പോസ്റ്റർ.

മാവോയിസ്റ്റുകൾ കേരളത്തിലെ ആദിവാസി സമൂഹത്തെ പറഞ്ഞ് പറ്റിക്കുന്നതായും പോസ്റ്റർ കുറ്റപ്പെടുത്തുന്നു. നാട്ടിൽ മാവോയിസ്റ്റുകൾക്ക് അച്ചാരം പാടുന്ന കീടങ്ങളെപ്പറ്റിയും പരാമർശം ഉണ്ട്. പോസ്റ്ററുകൾ പതിച്ചത് ആരെന്ന് വ്യക്തമാക്കിയിട്ടില്ല.

Also Read- മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; കുറ്റപത്രം സമർപ്പിച്ചു

കഴിഞ്ഞ ജനുവരി 20ന് അമ്പായത്തോട് മാവോയിസ്റ്റുകൾ സായുധം പ്രകടനം നടത്തിയിരുന്നു. ജനുവരി 31ന് പ്രഖ്യാപിച്ച ഭാരത് ബന്ദ് വിജയിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കവലയിൽ പോസ്റ്ററുകൾ പതിക്കുകയും ചെയ്തിരുന്നു. മാവോയിസ്റ്റുകളെ നേരിടാൻ കേന്ദ്ര സർക്കാർ തയ്യാറാക്കുന്ന സമാധാൻ പദ്ധതിക്ക് എതിരെയായിരുന്നു ബന്ദിന് ആഹ്വാനം നൽകിയിരിക്കുന്നത്.

പുതിയ മാവോയിസ്റ്റ് വിരുദ്ധ പോസ്റ്റുകളെ സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
First published: February 1, 2020, 3:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading