നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • G Sudhakaran CPM| ജി സുധാകരനെതിരായ പാർട്ടി നടപടി പരസ്യ ശാസന മാത്രമായി ഒതുങ്ങിയതിൽ സുധാകര വിരുദ്ധ ചേരിക്ക് നിരാശ

    G Sudhakaran CPM| ജി സുധാകരനെതിരായ പാർട്ടി നടപടി പരസ്യ ശാസന മാത്രമായി ഒതുങ്ങിയതിൽ സുധാകര വിരുദ്ധ ചേരിക്ക് നിരാശ

    സുധാകരൻ്റെ ഒഴിവിൽ സംസ്ഥാന സമിതി ലക്ഷ്യം വച്ചിരുന്നവരുടെ പ്രതീക്ഷയും മങ്ങി

    ജി സുധാകരൻ

    ജി സുധാകരൻ

    • Share this:
    ആലപ്പുഴ:  ജി സുധാകരന് (G Sudhakaran) എതിരെയുള്ള സംസ്ഥാന നേതൃത്വത്തിന്റെ (CPM State Committee)  നടപടി പരസ്യ ശാസനയിലേക്ക് (Public Censure) ചുരുങ്ങുമ്പോള്‍ തരംതാഴ്ത്തല്‍ അടക്കമുള്ള കടുത്ത നടപടികള്‍ പ്രതീക്ഷിച്ചിരുന്ന  ജില്ലയിലെ സുധാകര വിരുദ്ധ ചേരിക്ക് (anti-Sudhakaran faction)  നിരാശ. ജി സുധാകരന്‍ സംസ്ഥാന സമിതിയില്‍ നിലനിര്‍ത്തപ്പെട്ടതോടെ ആ ഒഴിവിലേക്ക് ജില്ലയില്‍ നിന്ന് പരിഗണിക്കപ്പെടേണ്ടിയിരുന്ന എച്ച് സലാം, പി പി ചിത്തരഞ്ജന്‍ എന്നിവരുടേയും സാധ്യത മങ്ങുകയാണ്. സംഘടനാ നടപടിക്ക് മുന്‍പും പിന്‍പും മുഖ്യമന്ത്രിയുമായും കോടിയേരി ബാലകൃഷ്ണനുമായും സുധാകരന്‍ ദീര്‍ഘനേരം കൂടിക്കാഴ്ച നടത്തി എന്നതും ശ്രദ്ധേയമാണ്.

    ജി സുധാകരനെതിരെ നിയോഗിച്ച എളമരം കരിം, കെ ജെ തോമസ് കമ്മീഷന് മുന്‍പാകെ പുതുനേതൃനിര ഒന്നടങ്കം ശക്തമായ മൊഴിയാണ്  നല്‍കിയത്. അമ്പലപ്പുഴ, ആലപ്പുഴ സൗത്ത്, നോര്‍ത്ത് ഏരിയാ കമ്മറ്റികളിലെ 90 ശതമാനം അംഗങ്ങളെ കൊണ്ടും രൂക്ഷവിമര്‍ശനം ഉന്നയിപ്പിച്ചു. തരംതാഴ്ത്തല്‍ ഉള്‍പ്പടെയുള്ള കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന പ്രചാരണം വലിയ തോതില്‍ തന്നെ ആലപ്പുഴയിലെ പുതിയ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഉണ്ടായിരുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ തന്നെ സംഘടനാ നടപടി നേതൃത്വം ചര്‍ച്ച ചെയ്യാനെടുത്തതും പുതു വിഭാഗത്തിന് പ്രതീക്ഷ നല്‍കി.

    Also Read- G Sudhakaran|സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാതെ നടപടി പരസ്യ ശാസന; സുധാകരനെ സംരക്ഷിച്ച് പിണറായി വിജയൻ

    ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടും പരസ്യ ശാസനയിലേക്ക് മാത്രം നടപടി ചുരുങ്ങിയത് അപ്രതീക്ഷിതമായ തിരിച്ചടിയാണ് മറുവിഭാഗത്തിന് നല്‍കുന്നത്. പിണറായി പക്ഷത്തോടൊപ്പം ഇരുപത് വര്‍ഷമായി ഉറച്ചുനില്‍ക്കുന്ന ജി സുധാകരനെ പൂര്‍ണ്ണമായും തള്ളിക്കളയാന്‍ സംസ്ഥാന നേതൃത്വത്തിന് താത്പര്യമില്ല എന്ന സൂചനയാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടും സംഘടനാ നടപടിക്ക് മുന്‍പുള്ള ദിവസവും നടപടിക്ക് ശേഷവും പിണറായി വിജയനുമായി മണിക്കൂറുകളോളം കൂടിക്കാഴ്ച നടത്തി എന്നതും നേതൃത്വത്തിന് സുധാകരനെ ചേര്‍ത്തുനിര്‍ത്താനുള്ള താത്പര്യത്തിന്റെ പരസ്യ സൂചനയാണ്.

    Also Read-ജി സുധാകരന്റേത് നേതാവിന് യോജിക്കാത്ത പ്രവൃത്തിയെന്ന് CPM; നടന്നത് ഗൂഢാലോചനയെന്ന് സംസ്ഥാനസമിതിയില്‍ സുധാകരന്‍

    വിമര്‍ശനങ്ങള്‍ നിലനില്‍ക്കുമ്പോഴും സുധാകരന്റെ ജനപിന്തുണയും നേതൃപാടവവും കൂടി നേതൃത്വം പരിഗണിക്കുന്നുണ്ട്. മാത്രമല്ല ഏറ്റവും വിശ്വസ്തനായ സുധാകരനെതിരെ തന്നെ സംഘടനാ വീഴ്ചയില്‍ പരസ്യ ശാസനയിലേക്ക് നീങ്ങുമ്പോള്‍ നേതൃത്വത്തിന് എതിരെ സംസ്ഥാനത്ത് ഒട്ടാകെ ഉയരുന്ന പുത്തന്‍ നീക്കങ്ങള്‍ വച്ച് പൊറുപ്പിക്കില്ല എന്ന താക്കീതും സന്ദേശവും കൂടി നല്‍കുകയാണ് പിണറായി. അതേസമയം ജില്ലയിലെ പിണറായി പക്ഷത്തെ പ്രധാന നേതാവെന്ന നിലയില്‍, തെരഞ്ഞെടുപ്പ് കാലത്ത് പ്രതിസന്ധി ഉണ്ടായ ഘട്ടത്തില്‍ കാണിച്ച നിഷ്‌ക്രിയത്വത്തിലുള്ള അതൃപ്തി കോടിയേരി ബാലകൃഷ്ണനടക്കമുള്ളവര്‍ സുധാകരനോട് പങ്ക് വെച്ചിട്ടുമുണ്ട്. സംഘടനാ നടപടി അടക്കമുള്ള പശ്ചാത്തലം നിലനില്‍ക്കുമ്പോഴും പിണറായി പക്ഷത്തെ കരുത്തനായി തന്നെയാണ് സുധാകരന്‍ ആലപ്പുഴയിലേക്ക് മടങ്ങുന്നത്.
    Published by:Rajesh V
    First published:
    )}