• HOME
  • »
  • NEWS
  • »
  • kerala
  • »
  • C P Mathew | ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം; ഇടുക്കി ഡിസിസി പ്രസിഡന്‍റിനെതിരെ കേസ്

C P Mathew | ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം; ഇടുക്കി ഡിസിസി പ്രസിഡന്‍റിനെതിരെ കേസ്

കോൺഗ്രസിൽ നിന്ന് കൂറുമാറി സിപിഎമ്മിൽ ചേർന്ന രാജി ചന്ദ്രനെതിരെ യുഡിഎഫ് നടത്തിയ പ്രതിഷേധത്തിനിടെ ആയിരുന്നു സി.പി മാത്യുവിൻ്റെ വിവാദ പരാമർശം.

സി.പി മാത്യു

സി.പി മാത്യു

  • Share this:
    ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഡിസിസി  (DCC) പ്രസിഡന്‍റ് സി.പി മാത്യു(C.P Mathew) വിനെതിരെ പോലീസ് കേസെടുത്തു.  ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  രാജി ചന്ദ്രന്‍റെ (Raji Chandran) പരാതിയിലാണ് ഇടുക്കി പോലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. രാജി ചന്ദ്രന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.

    യുഡിഎഫിൽ നിന്ന് വിജയിച്ച രാജി ചന്ദ്രൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തണലിൽ സുഖവാസം അനുഭവിക്കുകയാണ്. കാലാവധി പൂർത്തിയാക്കുന്നത് വരെ രണ്ട് കാലിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫിസിൽ വരാൻ അനുവദിക്കില്ലെന്ന് ഭീഷണിയും ഉയത്തിയായിരുന്നു സി പി മാത്യുവിൻ്റെ പ്രസംഗം. കോൺഗ്രസിൽ നിന്ന് കൂറുമാറി സിപിഎമ്മിൽ ചേർന്ന രാജി ചന്ദ്രനെതിരെ യുഡിഎഫ് നടത്തിയ പ്രതിഷേധത്തിനിടെ ആയിരുന്നു സി.പി മാത്യുവിൻ്റെ വിവാദ പരാമർശം.

    READ ALSO- PM Narendra Modi പഞ്ചാബ് മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിന് പ്രിയങ്ക ഗാന്ധി കൈയടിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി

    അതേസമയം, തന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന്  ഡിസിസി പ്രസിഡന്റ് സി.പി മാത്യു പ്രതികരിച്ചു. സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ല.  തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണ്. സിപിഎം എതിരാളികൾക്കെതിരെ പോലീസിനെക്കൊണ്ട് കള്ളക്കേസ് എടുപ്പിക്കുന്നു.  കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും സി.പി  മാത്യു പ്രതികരിച്ചു. വിവാദ പ്രസംഗം നടത്തിയ സി.പി മാത്യുവിനെതിരെ പരാതി നൽകുമെന്ന് സിപിഐഎമ്മും, രാജി ചന്ദ്രനും പറഞ്ഞിരുന്നു. പിന്നാലെയാണ് പരാതി നല്‍കിയത്.

    READ ALSO- Cpm | വിവാദ ഫേസ്ബുക്ക് കുറിപ്പിൽ യു പ്രതിഭയോട് സിപിഎം വിശദീകരണം തേടും ;ജില്ലാ സെക്രട്ടറി ആർ നാസർ

    മുന്‍പ് ബാര്‍ബര്‍മാരെ അപമാനിക്കും വിധം പ്രസംഗിച്ച സി.പി മാത്യുവിനെതിരെ ബാര്‍ബര്‍മാരുടെ സംഘടന രംഗത്തെത്തിയിരുന്നു.  വണ്ടിപ്പെരിയാറിൽ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംഘടിപ്പിച്ച സമരത്തിനിടെയായിരുന്നു സി.പി മാത്യുവിന്റെ വിവാദ പരാമര്‍ശം. 'ഞങ്ങളെല്ലാം ചെരയ്ക്കാൻ ഇരിക്കുകയല്ല' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.  ഇതിനെതിരെയാണ്  കേരള സ്റ്റേറ്റ് ബാര്‍ബേഴ്സ് അസോസിയേഷൻ രംഗത്തെത്തിയത്. മാപ്പ് പറയുന്നത് വരെ അദ്ദേഹത്തിന്റെ മുടി വെട്ടില്ലെന്നായിരുന്നു ബാര്‍ബേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ തീരുമാനം.

    വാട്സാപ്പ് ഗ്രൂപ്പില്‍ വരുന്ന പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് കേരള ഹൈക്കോടതി


    വാട്‌സാപ്പ് (WhatsApp) ഗ്രൂപ്പിലെ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന ദോഷകരമായ ഉള്ളടക്കങ്ങൾക്ക് അഡ്മിൻ (Admin) ഉത്തരവാദിയല്ലെന്ന് കേരള ഹൈക്കോടതി (High Court of Kerala). ഇതിനെ തുടര്‍ന്ന് അശ്ലീല ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്തതിന്‍റെ പേരില്‍ ഒരു വാട്സാപ്പ് ഗ്രൂപ്പ് അഡ്മിനെതിരെ എടുത്ത കേസ് കോടതി റദ്ദാക്കി.ആലപ്പുഴ ചേർത്തല സ്വദേശി മാനുവലിനെതിരേ എറണാകുളം പോക്സോ കോടതിയിലുള്ള കേസ് റദ്ദാക്കിയുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

    വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗങ്ങളെ ചേർക്കാനും ഒഴിവാക്കാനും മാത്രമാണ് അഡ്മിന് കഴിയുക. ഗ്രൂപ്പിൽ ഇടുന്ന പോസ്റ്റുകളിൽ അഡിമിന് ഒരുനിയന്ത്രണവുമില്ല. ഗ്രൂപ്പിൽ പങ്കുവെക്കുന്ന സന്ദേശങ്ങൾ നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ അഡ്മിന് കഴിയില്ല. അതിനാൽ ഗ്രൂപ്പിൽ ഷെയർ ചെയ്യുന്ന ദോഷകരമായ ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്വം അഡ്മിന് ഉണ്ടാകില്ലെന്നാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവിൽ പറയുന്നത്.
    Published by:Arun krishna
    First published: