ഇസ്ലാമിക മത പ്രഭാഷകന്റെ കടുത്ത സ്ത്രീവിരുദ്ധ പ്രസംഗം വിവാദമാകുന്നു. വയനാട് സ്വദേശിയായ സ്വാലിഹ് ബത്തേരി നടത്തിയ പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയെ ന്യായീകരിച്ചും രാത്രി ഒന്‍പത് കഴിഞ്ഞ് വീടിന് വെളിയില്‍ ഇറങ്ങുന്ന യുവതികളെല്ലാം വേശ്യകളാണെന്ന് പറഞ്ഞുമായിരുന്നു പ്രസംഗം.
കേസിന്റെ വാദംകേട്ട ജഡ്ജിക്കെതിരെയും കോടതിക്കെതിരെയും സ്വാലിഹ് ബത്തേരി വിഡിയോയിൽ സംസാരിക്കുന്നുണ്ട്. സൗമ്യവധക്കേസിലെ വാദം കേള്‍ക്കുന്നതിനിടെ കോടതിമുറിയില്‍ നടന്ന സംഭവങ്ങളെന്ന് പറഞ്ഞ് കേരളത്തിലെ സ്ത്രീകളെയെല്ലാം അടച്ച്ആക്ഷേപിക്കുന്ന രീതിയിലാണ് ഇയാളുടെ പ്രസംഗം.
സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയോട് ഈ കൃത്യം ചെയ്യാനുണ്ടായ കാരണം എന്തെന്ന് ജഡ്ജ് ചോദിച്ചു?, ഇതിന് മറുപടിയായി രാത്രി ഒന്‍പത് കഴിഞ്ഞ് വീടിന് വെളിയില്‍ ഇറങ്ങുന്നതെല്ലാം വേശ്യാ സ്ത്രീകളാണെന്നും അവര്‍ മറ്റുള്ളവരെ ആനന്ദിപ്പിക്കാന്‍, സുഖിപ്പിക്കാന്‍ ഇറങ്ങുന്നവരാണ്. അതുകൊണ്ടാണ് താന്‍ അവരെ സമീപിച്ചത്. എന്നാല്‍, അവര്‍ എന്നെ ധിക്കരിക്കുകയാണ് ഉണ്ടായത്. അതിനാലാണ് കൊലനടത്തിയതെന്നു ഗോവിന്ദച്ചാമി കോടതിയില്‍ പറഞ്ഞുവെന്നും ഇയാള്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. 27 കാരനായ സ്വാലിഹിനെതിരെ വൻ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
വയനാട് സ്വദേശിയായ ഇയാള്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
ലൈംഗികപീഡനശ്രമം എതിർത്തതിന് കൊല; കടയ്ക്കാവൂർ ശാരദ കൊലക്കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതികടയ്ക്കാവൂർ സ്വദേശി ശാരദയെ കൊലപ്പെടുത്തിയ കേസിൽ പ്രതി മണികണ്ഠൻ കുറ്റക്കാരനെന്ന് കോടതി. പീഡിപ്പിക്കാനുള്ള ശ്രമം തടഞ്ഞതിലുള്ള വിരോധമാണ് കൊലപാതക കാരണമായത്. കടയ്ക്കാവൂർ സ്വദേശിയായ വീട്ടമ്മ ശാരദ 2016 ഡിസംബർ 9 നാണ് കൊല്ലപ്പെട്ടത്. കടയ്ക്കാവൂർ കീഴാറ്റിങ്ങൽ അപ്പുപ്പൻനട ക്ഷേത്രത്തിനു സമീപം ചുരുവിള പുത്തൻവീട്ടിൽ മണികണ്ഠനാണ് കേസിലെ പ്രതി. കുറ്റകരമായ കൈയേറ്റം, കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. രണ്ടു കുറ്റങ്ങളും തെളിഞ്ഞു. തിരുവനന്തപുരം ആറാം അഡിഷണൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റം ചെയ്തതായി കണ്ടെത്തിയത്.
Also Read-
കൊച്ചിക്ക് ഇന്ന് ദുരന്തദിനം; ആശുപത്രി ജീവനക്കാർ ടാങ്കറിനടിയിൽപ്പെട്ട് മരിച്ചു; കെട്ടിടത്തിന്റെ ബീം ഇടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യംകൊല്ലപ്പെട്ട ശാരദ ഭർത്താവിന്റെ മരണ ശേഷം ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. സംഭവ ദിവസം രാത്രി ഒൻപത് മണിക്ക് പ്രതി വെള്ളം ആവശ്യപ്പെട്ട് ശാരദയുടെ വീട്ടിൽ പ്രവേശിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. ഇത് എതിർത്ത ശാരദ നിലവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. അപ്പോൾ പ്രതി കൈവശം ഉണ്ടായിരുന്ന കത്തി കൊണ്ട് ശാരദയുടെ നെഞ്ചിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. ദൃക്സാക്ഷികൾ ഇല്ലാത്ത ശാരദ കൊലക്കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. 32 സാക്ഷികൾ, 49 രേഖകൾ, 21 തൊണ്ടി മുതലുകൾ എന്നിവയും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കടയ്ക്കാവൂർ പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ ഹാജരായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.