• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC ബസ്സിലെ ലൈംഗിക അതിക്രമം; ഗതാഗതമന്ത്രി ആന്റണി രാജു റിപ്പോർട്ട് ആവശ്യപ്പെട്ടു

KSRTC ബസ്സിലെ ലൈംഗിക അതിക്രമം; ഗതാഗതമന്ത്രി ആന്റണി രാജു റിപ്പോർട്ട് ആവശ്യപ്പെട്ടു

സംഭവം അതീവ ഗൗരവതരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി

ഗതാഗത മന്ത്രി ആന്റണി രാജു

ഗതാഗത മന്ത്രി ആന്റണി രാജു

  • Share this:
    തിരുവനന്തപുരം: കെഎസ്ആര്‍ടിസി(KSRTC) ബസില്‍ അധ്യാപികയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ(Sexual Assault) വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആർടിസി എംഡിയോടാണ് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടത്. സംഭവം അതീവ ഗൗരവതരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

    ശനിയാഴ്ച്ച രാത്രിയാണ് കോഴിക്കോട് സ്വദേശിനിയായ അധ്യാപികയ്ക്ക് കെഎസ്ആർടിസി ബസ്സിൽ മോശം അനുഭവമുണ്ടായത്. ബസ്സിൽ സഹയാത്രികനായിരുന്നയാളാണ് മോശമായി പെരുമാറിയത്. കണ്ടക്ടറോട് പരാതിപ്പെട്ടെങ്കിലും ഇടപെല്‍ ഉണ്ടായില്ലെന്നും അധ്യാപിക പറയുന്നു.

    Also Read- KSRTC ബസില്‍ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം; പരാതിപ്പെട്ടിട്ടും കണ്ടക്ടര്‍ ഇടപെട്ടില്ല; അന്വേഷിക്കുമെന്ന് മന്ത്രി

    തനിക്ക് നേരെയുണ്ടായ അതിക്രമത്തേക്കാള്‍ മുറിവേല്‍പ്പിച്ചത് കണ്ടക്ടറുടെ പെരുമാറ്റമാണെന്നും മാനസിക ആഘാതത്തില്‍ നിന്ന് മോചിതയായില്ലെന്ന് അധ്യാപിക പറയുന്നു. കണ്ടക്ടര്‍ക്ക് എതിരായ പരാതി അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു.

    Also Read-ആറു യുവതികളുടെ പരാതിയിൽ തെളിവ് തേടി പൊലീസ്; അറസ്റ്റിലായ സുജേഷിനെ ഇന്നു കോടതിയില്‍ ഹാജരാക്കും

    പരാതിപ്പെട്ടപ്പോള്‍ കണ്ടക്ടര്‍ വേദനിപ്പിച്ച് സംസാരിച്ചെന്നും മാനസികമായി തളര്‍ത്തിയെന്നും അധ്യാപിക പറയുന്നു. കണ്ടക്ടര്‍ക്കെതിരെ സാധ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് യുവതി വ്യക്തമാക്കിയിരുന്നു.

    യാത്രക്കിടെ എറണാകുളത്തിനും തൃശൂരിനും ഇടയില്‍ വെച്ച് അധ്യാപികയെ പിന്‍സീറ്റില്‍ നിന്ന് ഒരാള്‍ ഉപദ്രവിക്കുകയായിരുന്നു. ഇതിനെതിരേ ഉറക്കെ ഇവര്‍ പ്രതികരിച്ചെങ്കിലും മറ്റ് യാത്രക്കാരില്‍ നിന്നോ കണ്ടക്ടറില്‍ നിന്നോ പിന്തുണ ലഭിച്ചില്ല.
    Published by:Naseeba TC
    First published: