നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മാലിന്യ നീക്കത്തിന് ഡ്രൈവറെ മാത്രമല്ല ആവശ്യമെങ്കിൽ  വാഹനവും വിട്ടു നൽകും; ആന്റണി രാജു digi

  മാലിന്യ നീക്കത്തിന് ഡ്രൈവറെ മാത്രമല്ല ആവശ്യമെങ്കിൽ  വാഹനവും വിട്ടു നൽകും; ആന്റണി രാജു digi

  അതേസമയം മാലിന്യനീക്കത്തിന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ ഉപയോഗിക്കാമെന്ന ശുപാര്‍ശയ്‌ക്കെതിരെ തൊഴിലാളി സംഘടനകള്‍ ആദ്യമെ രംഗത്തെത്തിയിരുന്നു.

  ആന്റണി രാജു

  ആന്റണി രാജു

  • Share this:
  തിരുവനന്തപുരം:മാലിന്യ നീക്കത്തിന് ഡ്രൈവറെ മാത്രമല്ല ആവശ്യമെങ്കിൽ  വാഹനവും വിട്ടു നൽകും ആന്റണി രാജു.
  കെഎസ്ആര്‍ടിസി പുനരുദ്ധാരണത്തിന്റെ ഭാഗമായി നിരവധി പദ്ധതികള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. അതുപൊലുള്ള പദ്ധതിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ നീക്ക പദ്ധതി. വാഹനം ഓടിക്കാന്‍ ആളെ നല്‍കുക എന്നത് ഗതാഗത വകുപ്പിന്റെ കൂടി ചുമതലയാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി. തദ്ദേശസ്വയംഭരണ വകുപ്പ് തയ്യാറായാല്‍ വാഹനവും ജീവനക്കാരെയും നല്‍കുമെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.

  തൊഴിലാളികളുടെ ഭാഗത്ത് നിന്ന് വലിയ എതിര്‍പ്പൊന്നും ഉയര്‍ന്നിട്ടില്ല. വസ്തുത മനസിലാകുമ്പോള്‍ തൊഴിലാളികള്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷ. ഡ്രൈവര്‍മാരെ മറ്റൊരു ജോലിയ്ക്കും ഉപയോഗിക്കില്ല. വാഹനം ഓടിച്ചാല്‍ മതി. മാലിന്യം കോരാന്‍ ഡ്രൈവറെ ഉപയോഗിക്കില്ല. ജീവനക്കാര്‍ യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറുന്നാണ് പ്രതീക്ഷയെന്നും ആന്റണി രാജു പറഞ്ഞു.

  കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യനീക്കത്തിനും - വാഹനങ്ങള്‍ ഓടിക്കാനും വിന്യസിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് കെഎസ്ആര്‍ടിസി എംഡി ബിജുപ്രഭാകറും നേരത്തെ പറഞ്ഞിരുന്നു. സ്ഥിരം ജീവനക്കാര്‍ തയ്യാറായില്ലെങ്കില്‍ ജോലിയില്ലാതെ നില്‍ക്കുന്ന എംപാനല്‍ ജീവനക്കാരെ ഇതിനായി ഉപയോഗിക്കും. വര്‍ക്ക്‌ഷോപ്പുകളും തദ്ദേശസ്ഥാപനങ്ങളുടെ വാഹനങ്ങളുടെ പരിപാലനത്തിലായി ഉപയോഗിക്കുമെന്നും എംഡി ബിജുപ്രഭാകര്‍ അറിയിച്ചിരുന്നു.

  മൂന്ന് നിര്‍ദ്ദേശങ്ങളാണ് കെഎസ്ആര്‍ടിസി തദ്ദേശസ്വയംഭരണ വകുപ്പിന് മുന്നില്‍ വച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ വാഹനം ഓടിക്കാന്‍ ഡ്രൈവറെ വിട്ടു നല്‍കല്‍, അല്ലെങ്കില്‍ ഡ്രൈവറും പരിപാലനവും, അല്ലെങ്കില്‍ വാഹനം, പരിപാലനം, ഇന്ധനം എന്നിവ കെഎസ്ആര്‍ടിസി പാക്കേജായി മുന്നോട്ട് വയ്ക്കും. നിശ്ചിത തുക കെഎസ്ആര്‍ടിസിയ്ക്ക് തദ്ദേശ സ്ഥാപനം നല്‍കണം.

  ആയിരം വാഹനമെങ്കിലും എങ്കിലും ഈ രീതിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനാകുമെന്നാണ് വിലയിരുത്തല്‍. അധികമുള്ള ഡ്രൈവര്‍മാരെ ഈ രീതിയില്‍ ഉപയോഗിക്കാനാകുമെന്നും എംഡിബിജു പ്രഭാകര്‍ പറഞ്ഞു.തൊഴിലാളി യൂണിയനുകള്‍ എതിര്‍ത്താലും തീരുമാനത്തില്‍ നിന്ന് പിന്നോട്ട് ഇല്ല. സ്ഥിരം ജീവനക്കാരെ ലഭിച്ചില്ലെങ്കില്‍ എംപാനല്‍ ജീവനക്കാരെ ഉപയോഗിച്ച് പ്രത്യാക വിഭാഗമായി തദ്ദേശ സ്ഥാപനങ്ങളുമായുള്ള സഹകരണം നടപ്പാക്കുമെന്നും എംഡി ബിജു പ്രഭാകര്‍ അറിയിച്ചു.

  കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ എണ്ണം അധികമാണെന്നും, കുറയ്ക്കാന്‍ മറ്റ് വഴികള്‍ തേടേണ്ടി വരുമെന്നും കെഎസ്ആര്‍ടിസി മുന്നറിയിപ്പ് നല്‍കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന് കെഎസ്ആര്‍ടിസി എംഡി ജൂലൈ ഏഴിനാണ് ശുപാര്‍ശ നല്‍കിയത്. ടിക്കറ്റിനു പുറത്തുള്ള വരുമാനം വര്‍ദ്ധിപ്പിക്കാനാണ് പുതിയ ശുപാര്‍ശകള്‍ മുന്നോട്ട് വച്ചത്.

  കെഎസ്ആര്‍ടിസിക്ക് മികച്ച വര്‍ക്ഷോപ്പും പരിചയ സമ്പന്നരായ ജീവനക്കാരും ഉണ്ട്. പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌സ് ഉള്‍പ്പെടെ 25 വര്‍ക്ഷോപ്പുകള്‍ കേരളത്തില്‍ ഉടനീളമുണ്ട്. ജീവനക്കാരുടെ പരിചയസമ്പത്ത് പ്രയോജനപ്പെടുത്തുകയാണെങ്കില്‍, മിതമായ നിരക്കില്‍ തദ്ദേശ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്താം. അറ്റകുറ്റ പണികള്‍ നടത്തുന്നതിലെ അഴിമതി ശ്രമങ്ങളും ഒഴിവാകും. ഡ്രൈവര്‍, അറ്റകുറ്റപ്പണി, ഡീസല്‍ എന്ന പാക്കേജ് ആയും കരാറില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്നും കെഎസ്ആര്‍ടിസി നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുന്നു.

  അതേസമയം മാലിന്യനീക്കത്തിന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ ഉപയോഗിക്കാമെന്ന ശുപാര്‍ശയ്‌ക്കെതിരെ തൊഴിലാളി സംഘടനകള്‍ ആദ്യമെ രംഗത്തെത്തിയിരുന്നു. ജീവനക്കാരെ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് അപമാനിക്കുകയാണെന്ന് കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടന നേതാവ് ആര്‍ ശശിധരന്‍ ആരോപിച്ചു. ശമ്പള പരിഷ്‌കരണം അട്ടിമറിക്കാന്‍ വേണ്ടിയുള്ള നീക്കമാണ് മാനേജ്‌മെന്റ് നടത്തുന്നതെന്ന് ബിഎംഎസ് നേതാവ് ആര്‍എല്‍ രാജേഷും പറഞ്ഞു. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ അനുകൂല സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് എംപ്‌ളോയീസ് യൂണിയന്‍ എംഡിക്ക് കത്ത് നല്‍കിയിരുന്നു.
  Published by:Jayashankar AV
  First published: