HOME /NEWS /Kerala / Anupama | അനുപമയുടെ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു; DNA പരിശോധന ഉടന്‍

Anupama | അനുപമയുടെ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു; DNA പരിശോധന ഉടന്‍

അനുപമ

അനുപമ

കുഞ്ഞ് അനുപമയുടേതാണോ എന്ന് ഉറപ്പാക്കാനുള്ള ഡിഎന്‍എ പരിശോധനക്കുള്ള നടപടി ഉടന്‍ തുടങ്ങും

  • Share this:

    തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ അനുപമയുടെ (Anupama) കുഞ്ഞിനെ കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം തിരുവനന്തപുരത്തെത്തിച്ചു(Thiruvannathapuram). കുഞ്ഞ് അനുപമയുടേതാണോ എന്ന് ഉറപ്പാക്കാനുള്ള ഡിഎന്‍എ പരിശോധനക്കുള്ള നടപടി ഉടന്‍ തുടങ്ങും. ആന്ധ്രയില്‍ നിന്നും രാത്രി എട്ടരയോടെ കൊണ്ടുവന്ന കുഞ്ഞിനെ കുന്നുകുഴി നിര്‍മല ശിശുഭവനിലേക്ക് കൊണ്ടുപോയി.

    ഇന്നലെ രാവിലെ ആറ് മണിക്കാണ് തിരുവനന്തപുരത്ത് നിന്ന് നാലംഗ ഉദ്യോഗസ്ഥ സംഘം കുഞ്ഞിനെ കൊണ്ടുവരാനായി ആന്ധ്രയിലേക്ക് പോയത്. ഉച്ചയോടെ ശിശുക്ഷേമസമിതിയുടെ സഹായത്തോടെ കുഞ്ഞിനെ ഏറ്റുവാങ്ങുമ്പോഴേക്കും രാത്രി എട്ടുമണി കഴിഞ്ഞിരുന്നു. തുടര്‍ന്ന് കുഞ്ഞിനെയും കൊണ്ട് നേരിട്ടുള്ള വിമാനത്തിന് തിരുവനന്തപുരത്തേക്ക് എത്താന്‍ തീരുമാനിക്കുകയായിരുന്നു.

    അടുത്ത ദിവസങ്ങളില്‍ തന്നെ അനുപമയുടെയും കുഞ്ഞിന്റെയും അജിത്തിന്റെയും സാമ്പിള്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോടെക്‌നോളജിയില്‍ സ്വീകരിക്കും. ഡിഎന്‍എ ഫലം രണ്ട് ദിവസത്തിനകം നല്‍കാന്‍ കഴിയും എന്നാണ് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയടെക്‌നോളജി അധികൃതരെ അറിയിച്ചിരിക്കുന്നത്.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ തീരുമാനിച്ച ഫിറ്റ് പേഴ്‌സണായിരിക്കും ഡിഎന്‍എ പരിശോധന ഫലം വരും വരെ കുഞ്ഞിനെ സംരക്ഷിക്കുന്നത്.

    ഫലം പോസിറ്റീവായാല്‍ നിയമോപദേശം സ്വീകരിച്ച ശേഷം കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാനുള്ള തീരുമാനം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി എടുക്കും.

    അതേ സമയം അനുപമ ഇപ്പോഴും സമരപ്പന്തലില്‍ തന്നെയാണ്.

    First published:

    Tags: Anupama Child Missing Case