• HOME
  • »
  • NEWS
  • »
  • kerala
  • »
  • Anupama Baby Missing: 'കുഞ്ഞിനെ ലഭിച്ച ദിവസങ്ങളിലെ CCTV ദൃശ്യങ്ങളടക്കം നശിപ്പിച്ചു'; ഷിജുഖാനെതിരെ ആരോപണവുമായി മുഖ്യമന്ത്രിക്ക് ജീവനക്കാരുടെ കത്ത്

Anupama Baby Missing: 'കുഞ്ഞിനെ ലഭിച്ച ദിവസങ്ങളിലെ CCTV ദൃശ്യങ്ങളടക്കം നശിപ്പിച്ചു'; ഷിജുഖാനെതിരെ ആരോപണവുമായി മുഖ്യമന്ത്രിക്ക് ജീവനക്കാരുടെ കത്ത്

'നിയമലംഘനങ്ങൾ നടത്തിയിരിക്കുന്നത്​ ഷിജുഖാനും ചൈൽഡ്​ വെൽഫെയർ കമ്മിറ്റി ചെയർപേഴ്​സൺ അഡ്വ. സുനന്ദയും ചേർന്നാണ്​. പ്രശ്​നങ്ങൾ പുറത്തുവന്നപ്പോൾ ജീവനക്കാരെ ഭീഷണിപ്പെടുത്താനാണ്​ ഷിജുഖാനും അടുപ്പക്കാരും ശ്രമിക്കുന്നത്​.'

അനുപമയും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും

അനുപമയും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും

  • Share this:
    തിരുവനന്തപുരം: കുഞ്ഞി​നെ അനധികൃത ദത്ത്​ നൽകിയെന്ന ആരോപണത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതി (Child Welfare Committe) ജനറൽ സെക്രട്ടറി ഷിജുഖാനെതിരെ (Shijukhan) ഗുരുതര ആരോപണവുമായി ജീവനക്കാർ (Employees) മുഖ്യമന്ത്രി പിണറായി വിജയനും (Chief Minister Pinarayi Vijayan) മന്ത്രി വീണ ജോർജിനും (Minister Veena George)പരാതി നൽകി. കുഞ്ഞിനെ ലഭിച്ച ദിവസങ്ങളിലെ സമിതിയിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങൾ (CCTV Visuals) നശിപ്പിച്ചതായി കത്തിൽ പറയുന്നു. 'നിയമലംഘനങ്ങൾ നടത്തിയിരിക്കുന്നത്​ ഷിജുഖാനും ചൈൽഡ്​ വെൽഫെയർ കമ്മിറ്റി ചെയർപേഴ്​സൺ അഡ്വ. സുനന്ദയും ചേർന്നാണ്​. പ്രശ്​നങ്ങൾ പുറത്തുവന്നപ്പോൾ ജീവനക്കാരെ ഭീഷണിപ്പെടുത്താനാണ്​ ഷിജുഖാനും അടുപ്പക്കാരും ശ്രമിക്കുന്നത്​.'- കത്തിൽ പറയുന്നു.

    2020 ഒക്​ടോബർ 22ന്​ അർധരാത്രിക്കു​ശേഷം 12.30ന്​ ശി​ശുക്ഷേമ സമിതിയിൽ ലഭിച്ച കുഞ്ഞിന്റെ വിവരം സമിതിയിലെ മുഴുവൻ ജീവനക്കാർക്കും അറിവുള്ളതാണ്​. സംഭവ ദിവസങ്ങളിൽ സമിതിയിലെ അമ്മത്തൊട്ടിൽ പൂർണമായി പ്രവർത്തിച്ചിരുന്നില്ല. ഷിജുഖാൻ നൽകിയ ഉറപ്പനുസരിച്ചാണ്​ അനുപമയുടെ മാതാപിതാക്കളായ ജയചന്ദ്രനും സ്​മിത ജയിംസും പേരൂർക്കടയിലെ പാർട്ടി ലോക്കൽ കമ്മിറ്റിയംഗവും ചേർന്ന്​ ഒക്​ടോബർ 22ന്​ രാത്രി ശിശുക്ഷേമ സമിതിയിൽ ആൺകുട്ടിയെ കൊണ്ടുവന്നത്​. അന്ന്​ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്​സ്​ ദീപ റാണി കുഞ്ഞിനെ വാങ്ങി ദത്തെടുക്കൽ കേന്ദ്രത്തിലേക്ക്​ കൊണ്ടുപോയി. തുടർന്ന്,​ തൈക്കാട്​ ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ പെൺകുഞ്ഞാക്കി രജിസ്റ്ററില്ഡ ഡോക്​ടറെക്കൊണ്ട്​ എഴുതിപ്പിച്ചു. പിറ്റേദിവസം 'മലാല' എന്ന്​ പേരിട്ട്​ വാർത്തകളും നൽകിയെന്നും കത്തിൽ പറയുന്നു.

    23ന്​ വെള്ളിയാഴ്​ച മറ്റൊരു ആൺകുഞ്ഞിനെയും സമിതിയിൽ ലഭിച്ചു. പിറ്റേ ദിവസം ആൺ- പെൺ വിവാദം വന്നപ്പോൾ തൈക്കാട്​ ആശുപത്രിയിൽ പോയി രജിസ്റ്ററിൽ പെൺകുട്ടി എന്നത്​ ആൺകുട്ടിയാക്കി മാറ്റി എഴുതിച്ചതും തിരുത്തി മറ്റൊരു ഒ പി ടിക്കറ്റ്​​ വാങ്ങിയതും സൂപ്രണ്ട്​ ഷീബയാണ്​. എംഎസ്​ഡബ്ല്യു യോഗ്യത വേണ്ട ദത്തെടുക്കൽ കേന്ദ്രത്തിലെ അഡോപ്​ഷൻ ഓഫീസറുടെ ചുമതലയും ബിരുദം മാത്രമുള്ള ഷീബക്കാണ്​ ഷിജുഖാൻ നൽകിയതെന്നും ജീവനക്കാർ ആരോപിക്കുന്നു.

    അനുപമയും ഭർത്താവും കുഞ്ഞിനെ ആവശ്യപ്പെട്ട്​ ഷിജുഖാന്റെ അടുത്തു​വന്നപ്പോൾ തിടുക്കപ്പെട്ട്​ കുഞ്ഞിനെ എന്തിന്​ ആന്ധ്രയിലെ ദമ്പതികൾക്ക്​ നൽകിയെന്ന്​ പാർട്ടിയും സർക്കാറും അന്വേഷിക്കണം. കുഞ്ഞിന്റെ ഡിഎൻഎ ടെസ്റ്റ്​ നടത്താൻ ആവശ്യപ്പെട്ടപ്പോൾ ഒക്​ടോബർ 23ന്​ ലഭിച്ച പെലെ എഡിസൺ എന്ന കുട്ടിയുടെ ടെസ്റ്റ്​ നടത്തി അമ്മയെ കബളിപ്പിച്ചതും അന്വേഷിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്​.

    അനുപമയുടെ അച്ഛനും ഷിജുഖാനുമെതിരെ ​നടപടിക്കൊരുങ്ങി സി പി എം

    അനുപമയറിയാതെ നിയമവിരുദ്ധമായി കുഞ്ഞിനെ ദത്ത്​ നൽകിയ സംഭവത്തിൽ ഡിവൈഎഫ്​ഐ നേതാവും ശിശുക്ഷേമ സമിതിയും ജനറൽ സെക്രട്ടറിയുമായ അഡ്വ. ഷിജുഖാനും അനുപമയുടെ അച്ഛനുമെതിരെ നടപടിക്കൊരുങ്ങി സിപിഎം. നിയമവിരുദ്ധമായി കുട്ടിയെ ഒളിപ്പിക്കാൻ അനുപമയുടെ അച്ഛ​നും പേരൂർക്കട ലോക്കൽ കമ്മിറ്റിയംഗവുമായ ജയചന്ദ്രൻ നടത്തിയ നീക്കങ്ങൾക്ക് സഹായകരമായ നിലപാടുകൾ ഷിജുഖാൻ സ്വീകരിച്ചെന്നാണ്​​ പാർട്ടി വിലയിരുയത്തൽ.

    തുടക്കം മുതൽ ഒടുക്കം വരെ നിയമങ്ങൾ ലംഘിച്ചാണ്​ ശിശുക്ഷേമ സമിതിയും ജനറൽ സെക്രട്ടറി അഡ്വ. ഷിജുഖാനും ഈ വിഷയത്തിൽ ഇടപെട്ടതെന്നായിരുന്നു അനുപമയുടെ​ പരാതി. ​കുട്ടിയെ പിന്നീട്​ തിരിച്ചറിയാതിരിക്കാനും തെളിവ്​ നശിപ്പിക്കാനും ആശുപത്രി രേഖകളിൽ ലിംഗം വരെ തെറ്റായി രേഖപ്പെടുത്തുകയും ഡിഎൻഎ ടെസ്റ്റിൽ കൃത്രിമത്വം കാണിക്കുകയും ചെയ്​തു.

    ആൺകുട്ടിയെ പെൺകുട്ടിയാക്കി മാറ്റി ശിശുക്ഷേമ സമിതിയുടെ ലെറ്റർഹെഡിൽ ഷിജുഖാൻ പുറത്തിറക്കിയ പത്രക്കുറിപ്പാണ്​ ഇതിൽ ഏറെ ശ്രദ്ധേയം. അനുപമയിൽനിന്ന്​ തട്ടിയെടുത്ത കുഞ്ഞിന്​​, സ്​ത്രീ ശാക്തീകരണത്തിന്‍റെ മാതൃകയായാണ് 'മലാല' എന്നുപേരിട്ടത്​ എന്നാണ്​ കുറിപ്പിൽ ഷിജുഖാൻ പറയുന്നത്​.
    Published by:Rajesh V
    First published: