• HOME
 • »
 • NEWS
 • »
 • kerala
 • »
 • Anupama Child Missing Case| അനുപമയുടെ അമ്മയടക്കം അഞ്ച് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

Anupama Child Missing Case| അനുപമയുടെ അമ്മയടക്കം അഞ്ച് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

കേസുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്നും. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാട് സ്വീകരിച്ചു

അനുപമ

അനുപമ

 • Share this:
  തിരുവനന്തപുരം:അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് (Child Missing Case)നല്‍കിയ സംഭവത്തില്‍ അനുപമയുടെ അമ്മ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് തിരുവനന്തപരും ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി മുൻകൂർ ജാമ്യം(anticipatory bail )അനുവദിച്ചു.

  പോലീസ്(police) അറസ്റ്റ് ചെയ്യുകയാണ് എങ്കില്‍ ഒരു ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിട്ടയക്കണം എന്ന് കോടതി നിര്‍ദ്ദേശം നല്‍കി.കേസുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്നും. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

  എന്നാല്‍ കുഞ്ഞിനം തട്ടിക്കൊണ്ട് പോയതായി അനുപമ പരാതി നല്‍കിയിട്ടില്ലെന്നും കുഞ്ഞിനെ വളര്‍ത്താനാണ് നല്‍കിയതെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

  Manasa Murder Case | മാനസ കൊലപാതക കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; രാഖിലിന് തോക്ക് വാങ്ങാന്‍ സഹായിച്ചയാള്‍ രണ്ടാം പ്രതി

  മാനസ കൊലപാതക കേസില്‍ (Manasa Murder Case) പൊലീസ് കുറ്റപത്രം(Chargesheet) സമര്‍പ്പിച്ചു. കോതമംഗലം ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇരുന്നുറോളം പേജുള്ള കുറ്റപത്രത്തില്‍ ബീഹാറില്‍ നിന്ന് തോക്ക് വാങ്ങാന്‍ സഹായിച്ച കണ്ണൂര്‍ സ്വദേശി ആദിത്യന്‍ രണ്ടാം പ്രതിയാണ്.

  കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയതാണ് കേസ്. പിന്നാലെ സ്വയം വെടിവെച്ച് പ്രതി രഖില്‍ ആത്മഹത്യ ചെയ്തിരുന്നു. ഒന്നാം പ്രതി ആത്മഹത്യ ചെയ്‌തെങ്കിലും കൃത്യം നടത്താന്‍ സഹായിച്ച മുഴുവന്‍ പേരെയും നിയമനടപടിയിലേക്ക് എത്തിച്ച് പഴുതടച്ച രീതിയിലാണ് പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപ്പത്രം സമര്‍പ്പിച്ചത്.

  തോക്കു കൊടുത്ത ബീഹാര്‍ സ്വദേശി സോനു കുമാര്‍ ആണ് മൂന്നാം പ്രതി. ഇടനിലക്കാരനായ മനിഷ് കുമാര്‍ വര്‍മ നാലാം പ്രതിയുമായാണ്.

  ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കുറ്റപത്രത്തില്‍ 81 സാക്ഷികളുണ്ട്. അന്വേഷണത്തിനായി പൊലീസ് സംഘം ബിഹാര്‍, വാരണാസി, പാറ്റ്‌ന, മുംഗീര്‍ തുടങ്ങിയ സ്ഥലങ്ങളിലെത്തി. ബീഹാറില്‍ നിന്നാണ് രണ്ടു പ്രതികളെ അറസറ്റ് ചെയ്തത്.

  Joju George | 'ഷൈൻ ചെയ്യാനാണ് ഓരോരുത്തർ ഇറങ്ങിയിരിക്കുന്നത്': ജോജുവിനെതിരെ പി.സി. ജോർജ്

  കോൺഗ്രസ് പ്രവർത്തകർ കൊച്ചിയിൽ നടത്തിയ സമരത്തിൽ ഗതാഗത സ്തംഭനം ഉണ്ടായതിനെതിരെ ചലച്ചിത്രതാരം ജോജു ജോർജ് നടത്തിയ പ്രതിഷേധം വലിയ ചർച്ചയായിരുന്നു. ഇതിനുപിന്നാലെ ജോർജിനെ പൂർണമായും തള്ളി  പൂഞ്ഞാർ മുൻ എംഎൽഎയും ജനപക്ഷം സർക്കുലർ സംസ്ഥാന ചെയർമാനുമായ പി.സി. ജോർജ് രംഗത്ത്. കേന്ദ്ര സർക്കാരിനെ ഭയപ്പെടുത്താതെ കാര്യം നടക്കില്ല എന്ന്  പി.സി. ജോർജ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യം നിലനിൽക്കുന്നത് പ്രതിഷേധങ്ങളിലൂടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ജനകീയ പ്രക്ഷോഭങ്ങളോട് സഹകരിക്കാനുള്ള മനോഭാവമാണ്  കേരളത്തിലെ ജനങ്ങൾ കാണിക്കേണ്ടത് എന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു.

  കലാകാരന്മാർ ആണെങ്കിൽ എന്ത് ഊളത്തരവും കാണിക്കാൻ പറ്റില്ല എന്നു പറഞ്ഞുകൊണ്ടാണ് ജോജു ജോർജിന് എതിരെയുള്ള കടുത്ത ഭാഷ പി.സി. ജോർജ് മുന്നോട്ടുവെക്കുന്നത്. ഓട്ടോറിക്ഷയിൽ വയോധിക ഉണ്ടായിരുന്നെങ്കിൽ അവരുമായി ചെന്നാൽ സമരക്കാർ കടത്തിവിടില്ലേ എന്നാണ് പി.സി. ജോർജിന്റെ ചോദ്യം. ഷൈൻ ചെയ്യാനാണ് ഓരോരുത്തർ ഇറങ്ങിയിരിക്കുന്നത് എന്നുപറഞ്ഞ് ജോജു ജോർജിനെ പൂർണമായും കുറ്റപ്പെടുത്തുകയാണ് പി.സി. ജോർജ്.

  ജോജു പണ്ട് കള്ളുകുടിയൻ ആയിരുന്നു എന്നും പി.സി. ജോർജ് ആരോപിച്ചു. അതുകൊണ്ടാണ് ആരോപണം ഉണ്ടായത് എന്നുപറഞ്ഞ് കോൺഗ്രസ് നടത്തിയ പ്രതിഷേധങ്ങളെ പി.സി. ജോർജ് വ്യാഖ്യാനിച്ചു. അയാളുടെ കോലം കണ്ടാൽ കള്ളുകുടിച്ചു എന്ന് തോന്നുന്നു എന്നും പി.സി. ജോർജ് പറയുന്നു.

  അതേസമയം, ജോജു ജോർജിനെതിരെ ഉണ്ടായ അക്രമസംഭവങ്ങളെക്കുറിച്ചും പി.സി. ജോർജ് പറയുന്നുണ്ട്. അയാൾ ആശിച്ചു വാങ്ങിയ കാർ തല്ലിപ്പൊളിപ്പൊളിക്കേണ്ടായിരുന്നു
  എന്നാണ് ഇക്കാര്യത്തിൽ പി.സി. ജോർജിന്റെ നിലപാട്.

  ഇന്ധനവില വർദ്ധനവിനെതിരെ കേരള ജനപക്ഷം സെക്കുലർ  സമരം ചെയ്യുമെന്ന് പി.സി. ജോർജ് വ്യക്തമാക്കി. റോഡ് തടസപ്പെടുത്തി തന്നെ ജനപക്ഷം സമരം നടത്തുമെന്നാണ് പി.സി. ജോർജ് കോട്ടയത്ത് പ്രഖ്യാപിച്ചത്. കൊച്ചിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയത് തന്റെടത്തോടെയുള്ള ഒരു സമരമാണ് എന്നാണ് പി.സി. ജോർജ് അഭിപ്രായപ്പെട്ടത്. കോൺഗ്രസുകാർ ആദ്യമായി തൻ്റേടത്തോടെ ഒരു സമരം നടത്തിയപ്പോൾ അവരെ അഭിനന്ദിക്കുകയല്ലേ വേണ്ടത് എന്നും
  പി.സി ജോർജ് ചോദിക്കുന്നു.

  ഏറെക്കാലമായി കോൺഗ്രസ് പാളയത്തിലേക്ക് അടുക്കാനുള്ള  താൽപര്യം പി.സി. ജോർജ് പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് യുഡിഎഫ് അംഗമാകാനുള്ള ചർച്ചകളാണ് നടന്നത്. എന്നാൽ കോൺഗ്രസിലെ ഒരു വിഭാഗം ഇതിനോട് എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച പി.സി. ജോർജ് പരാജയപ്പെട്ടു.

  പരാജയത്തിനു ശേഷവും കോൺഗ്രസിനോട് അടുക്കാനുള്ള താല്പര്യം പി.സി. ജോർജ് പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി കൂടിയാണ് ജോർജ് നിലപാട് വ്യക്തമാക്കിയത്. ഉമ്മൻചാണ്ടി ഉൾപ്പെടെ ഒരു വിഭാഗം നേതാക്കൾ ആയിരുന്നു അന്ന്  പി.സി. ജോർജ്ജ് യുഡിഎഫിൽ വരുന്നതിനെ എതിർത്തത്. ഉമ്മൻ ചാണ്ടിക്കെതിരെ അന്ന് പി.സി. ജോർജ് കടുത്ത നിലപാട് എടുത്തിരുന്നു. ഒറ്റയ്ക്ക് നിന്നാൽ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുക എളുപ്പമാകില്ല എന്ന് ജോർജ് വിലയിരുത്തുന്നുണ്ട്.
  Published by:Jayashankar AV
  First published: