നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Anupama | 'ഡിഎൻഎ പരിശോധന സുതാര്യമായിരിക്കും, വീഡിയോ ചിത്രീകരിക്കും': വീണാ ജോർജ്ജ്

    Anupama | 'ഡിഎൻഎ പരിശോധന സുതാര്യമായിരിക്കും, വീഡിയോ ചിത്രീകരിക്കും': വീണാ ജോർജ്ജ്

    അനുപമയുടെ കുഞ്ഞാകട്ടെ എന്ന് ആശിക്കുന്നു എന്നും വീണ ജോർജ് പറഞ്ഞു.

    ആരോഗ്യമന്ത്രി വീണ ജോർജ്

    ആരോഗ്യമന്ത്രി വീണ ജോർജ്

    • Share this:
    തിരുവനന്തപുരം: കുഞ്ഞിന്റെയും അമ്മയുടെയും ഡിഎൻഎ സാമ്പിൾ ഒന്നിച്ച് എടുത്തില്ലെങ്കിൽ അട്ടിമറി നടത്താൻ സാധ്യതയുണ്ടെന്നായിരുന്നു അനുപമയുടെ ആരോപണം. എന്നാൽ അതിന് സാധ്യതയില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ഡിഎൻഎ ഫലം അട്ടിമറിക്കുമെന്നത് അനുപമയുടെ ആശങ്കമാത്രം. എല്ലാ നടപടി ക്രമങ്ങളും വീഡിയോ പകർത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. നടപടിക്രമങ്ങളിൽ സുതാര്യത ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.

    നിയമപരമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുമെന്നാണ് നിർദ്ദേശം നൽകിയത്. അനുപമയ്ക്ക് കുഞ്ഞിനെ കാണാൻ സാധിക്കുമങ്കിൽ അതിനുള്ള നടപടി സ്വീകരിക്കും. അതിനായി നിയമസാധുത പരിശോധിക്കും. അമ്മയ്ക്ക് കുഞ്ഞിനെ ലഭിക്കാനുള്ള വേഗത്തിലുള്ള നടപടിയിലേയ്ക്ക് കടക്കാനുള്ള നിർദ്ദേശമാണ് നൽകിയതെന്നും വീണ ജോർജ് പറഞ്ഞു.

    കുഞ്ഞിനെ ലഭിക്കും, പക്ഷേ മറ്റ് പ്രതീക്ഷകളൊന്നും വേണ്ടെന്ന് ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പറഞ്ഞെന്ന് അനുപമ ആരോപിച്ചിരുന്നു. ഈ ആരോപണവും ആരോഗ്യമന്ത്രി തള്ളി. പരാതി പോലും ലഭിക്കാതെ യാണ് ആരോഗ്യ വകുപ്പ് ഇടപെട്ടത്.  വിഷയത്തിന്റെ ഗൗരവം മനസിലാക്കിയാണ് സ്വയം ഇടപെട്ടതും, അന്വേഷണം പ്രഖ്യാപിച്ചതും. അനുപമയെ നിരുത്സാഹപ്പെടുത്തുന്ന നിലപാട് തന്റെ ഓഫീസിൽ നിന്ന് ഉണ്ടാകില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

    ശിശുക്ഷേമ സമിതിയ്ക്കും, സിഡബ്ല്യുസിയ്ക്കുമെതിരെയുള്ള ആരോപണങ്ങളിൽ വകുപ്പ് തല അന്വേഷണം നടക്കുന്നു. ഇന്നോ നാളെയോ റിപ്പോർട്ട് ലഭിക്കും. അതിന് അനുസരിച്ച് നിലപാട് സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ശിശുക്ഷേമ സമിതിക്ക് ലൈസൻസില്ല എന്നത് തെറ്റായ വാർത്തയാണ്. നേരത്തെ ലൈസൻസ് അനുവദിച്ചിട്ടുണ്ടെന്നും വീണ ജോർജ് പറഞ്ഞു.

    കോടതിയുടെ പരിഗണനയിലുള്ള വിഷയമാണിത്. എത്രയും വേഗം ബയോളജിക്കൽ മദറിൻ്റെ കൈയ്യിൽ ലഭിക്കുണമെന്നാണ് ആഗ്രഹം. കുഞ്ഞിൻ്റെ അവകാശവും, സ്വകാര്യതയും സംരക്ഷിക്കാനാണ് മുൻഗണന. നിയമപരമായി ചെയ്യാനാവുന്നതെല്ലാം ചെയ്യും. കോടതിയുടെ മേൽനോട്ടത്തിലാണ് കാര്യങ്ങൾ നടക്കുന്നത്. അനുപമയുടെ കുഞ്ഞാകട്ടെ എന്ന് ആശിക്കുന്നു എന്നും വീണ ജോർജ് പറഞ്ഞു.

    ഡിഎൻഎ സാംപിൾ പരിശോധനയിലെ സുതാര്യത ചോദ്യം ചെയ്തു അട്ടിമറി ആങ്ക പങ്കുവച്ചും അനുപമ രംഗത്തെത്തിയിരുന്നു. തന്റേയും ഭർത്താവിന്റേയും കുഞ്ഞിന്റേയും സാംപിൾ വെവ്വൈറേ പരിശോധിക്കുന്നത് ക്രമക്കേട് നടത്താനാണെന്നായിരുന്നു അനുപമയുടെ ആരോപണം. കൂടാതെ തെറ്റു ചെയ്ത ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലേയും സംസ്ഥാന ശിശുക്ഷേമ സമിതിയിലേയും ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും താൻ ആവശ്യപ്പെട്ടിരുന്നു. അവരെത്തന്നെ ഇത്തരം ഉത്തരവാദിത്വവും അന്വേഷണവും ഏല്പിക്കുമ്പോൾ പ്രതികാര മനോഭാവത്തോടെയല്ലേ അവർ പെരുമാറൂ എന്നും അനുപമ പറഞ്ഞിരുന്നു.
    ഇന്നലെയാണ് ആന്ധ്രയിൽ നിന്നു കൊണ്ടു വന്ന എന്റെ കുഞ്ഞിനെ നാട്ടിലെത്തിച്ചത്.കുഞ്ഞിന്റെ  ഡിഎൻഎ സാംപിൾ രാവിലെ ശേഖരിച്ചിരുന്നു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലാണ് ഡിഎൻഎ പരിശോധിക്കുന്നത്. രണ്ട് ദിവസത്തിൽ റിസൾട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോടതിയെയാകും റിപ്പോർട്ട് ഏൽപ്പിക്കുക.
    Published by:Sarath Mohanan
    First published:
    )}