• HOME
  • »
  • NEWS
  • »
  • kerala
  • »
  • Anupama | 'പരിശോധിക്കുന്നത് എന്റെ കുഞ്ഞിന്റെ DNA സാംപിള്‍ തന്നെയെന്ന് ഞാന്‍ എങ്ങനെ വിശ്വസിക്കും'; അനുപമ

Anupama | 'പരിശോധിക്കുന്നത് എന്റെ കുഞ്ഞിന്റെ DNA സാംപിള്‍ തന്നെയെന്ന് ഞാന്‍ എങ്ങനെ വിശ്വസിക്കും'; അനുപമ

തന്റേയും ഭർത്താവിന്റേയും കുഞ്ഞിന്റേയും സാംപിൾ വെവ്വൈറേ പരിശോധിക്കുന്നത് ക്രമക്കേട് നടത്താനാണെന്നാണ് അനുപമയുടെ ആരോപണം.

അനുപമ

അനുപമ

  • Share this:
    തിരുവനന്തപുരം: ഡിഎൻഎ(DNA) സാംപിൾ പരിശോധനയിലെ സുതാര്യത ചോദ്യം ചെയ്തും അട്ടിമറി ആങ്ക പങ്കുവച്ചും അനുപമ(Anupama). തന്റേയും ഭർത്താവിന്റേയും കുഞ്ഞിന്റേയും സാംപിൾ വെവ്വൈറേ പരിശോധിക്കുന്നത് ക്രമക്കേട് നടത്താനാണെന്നാണ് അനുപമയുടെ ആരോപണം.

    ഇന്നലെ ആന്ധ്രയിൽ നിന്നു കൊണ്ടു വന്ന എന്റെ കുഞ്ഞിന്റെ ഡിഎൻഎ സാംപിൾ തന്നെയാണ് എടുക്കുന്നതെന്ന് ഞാൻ എങ്ങനെ ഉറപ്പിക്കും. ഡിഎൻഎ സാംപിൾ മിസ് മാച്ച് വന്നാൽ ആര് ഉത്തരം പറയും. രാജീവ്ഗാന്ധി ബയോ ടെക്നോളജി സെന്ററിൽ ഉള്ളവർക്ക് എന്റെ കുഞ്ഞിനെ തിരിച്ചറിയില്ല. ചൈൽഡ് വെൽഫെയൽ കമ്മിറ്റി കാണിക്കുന്ന കുഞ്ഞിന്റെ സാംപിൾ അവർ എടുക്കും.

    ഇവർ എന്റെ കുഞ്ഞിനെ തന്നെയാണോ കാണിക്കുന്നതെന്നും സാംപിൾ നൽകുന്നതെന്നും ഞാൻ എങ്ങനെ വിശ്വസിക്കും. സുതാര്യമാകണമെന്ന് പറയുന്നില്ല. മാധ്യമങ്ങളുടെ മുൻപിൽ‌ വേണമെന്നും പറയുന്നില്ല. ഞങ്ങളെ അറിയിക്കാനുള്ള മര്യാദ എങ്കിലും കാണിക്കണ്ടേ. ഇത്ര നാൾ നീതി നൽകിയില്ല. ഇപ്പോഴും അധികൃതർ പ്രതികാരത്തോടെയാണ് കാണുന്നതെന്നും അനുപമ ആരോപിച്ചു.

    തെറ്റു ചെയ്ത ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലേയും സംസ്ഥാന ശിശുക്ഷേമ സമിതിയിലേയും ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നാണ് ‍ഞാൻ ആവശ്യപ്പെടുന്നത്. അവരെത്തന്നെ ഇത്തരം ഉത്തരവാദിത്വവും അന്വേഷണവും ഏല്പിക്കുമ്പോൾ പ്രതികാര മനോഭാവത്തോടെയല്ലേ അവർ പെരുമാറൂ. അവരെ മാറ്റി നിർത്തിയാണ് അന്വേഷണം മുന്നോട്ടു പോയതെങ്കിൽ ഇത് ഉണ്ടാകുമായിരുന്നില്ല. ആരോപണ വിധേയരായ അതേ പാനൽ തന്നെ അന്വേഷണം നടത്തുമ്പോൾ തെളിവു നശിപ്പിക്കാനും സ്വാധീനിക്കാനും ഇടയുണ്ട്. ഇക്കാര്യങ്ങളിലൊക്കെ വലിയ വിഷമമുണ്ട്. ഇക്കാര്യങ്ങൾ കോടതിയെ അറിയിക്കുന്നതും ആലോചനയിലുണ്ട്. അഭിഭാഷകരുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും അനുപമ പറഞ്ഞു.

    Also Read-Anupama | അനുപമയുടെ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു; DNA പരിശോധന ഉടന്‍

    കുഞ്ഞിനെ കാണിക്കണമെന്ന് പറയുന്നില്ല. എന്റെ കുഞ്ഞിന്റെ സാംപിൾ തന്നെയാണ് എടുക്കുന്നത് എന്ന് എന്നെയെങ്കിലും ബോധ്യപ്പെടുത്തണം. അങ്ങനെയെങ്കിൽ എന്തുകൊണ്ട് എന്റേയും ഭർത്താവിന്റേയും കുഞ്ഞിന്റേയും സാപിൾ ഒരുമിച്ച് എടുക്കുന്നില്ല. മാനുഷിക പരിഗണന ഇല്ലാതെയാണ് അവരുടെ നടപടികൾ.  കുട്ടിയെ കാണുന്നത് പരമാവധി വൈകിപ്പിക്കാനാണ് ശ്രമം. ഡിഎൻഎ പരിശോധന വേണമെന്ന് 22 ദിവസം മുൻപ് കോടതി പറഞ്ഞതാണ്.

    എന്നിട്ടും ഇത്രയും വൈകിച്ചത് എന്തിനാണ്. ഇല്ലായിരുന്നെങ്കിൽ ഇന്ന് കുഞ്ഞ് എന്റെ കൈയിൽ ഇരുന്നേനെ. ഇത് മനപ്പൂർവം വൈകിക്കലാണ്. രക്ഷപ്പെടാൻ കുറ്റാരോപിതർക്ക് സമയം കൊടുക്കാനാണിത്. കുറ്റം ചെയ്യുന്നവർ തന്നെയാണ് അന്വേഷിക്കുന്നത്. അന്വേഷണ ചുമതലയും അവർക്കു തന്നെ. ഇത് എന്തു നീതിയാണെന്നും അനുപമ ചോദിച്ചു.
    Published by:Jayesh Krishnan
    First published: