നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Anupama Baby| അനുപമയുടെ കുഞ്ഞിനെ ആന്ധ്രാദമ്പതികളിൽ നിന്ന് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി; കേരളത്തിലേക്ക് കൊണ്ട് വരുന്നു

  Anupama Baby| അനുപമയുടെ കുഞ്ഞിനെ ആന്ധ്രാദമ്പതികളിൽ നിന്ന് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി; കേരളത്തിലേക്ക് കൊണ്ട് വരുന്നു

  കു‍ഞ്ഞ് തിരുവനന്തപുരത്ത് എത്തിയാല്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് സംരക്ഷണ ചുമതല.

  അനുപമ

  അനുപമ

  • Share this:
   തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ (Anupama) കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികളിൽ (Andhra Couples) നിന്ന് കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. കുഞ്ഞിനെ കേരളത്തിലേക്ക് കൊണ്ടുവരികയാണ്. കു‍ഞ്ഞ് തിരുവനന്തപുരത്ത് എത്തിയാല്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് സംരക്ഷണ ചുമതല.
   വൈകാതെ തന്നെ അനുപമയുടെയും അജിത്തിന്‍റെയും കു‍ഞ്ഞിന്‍റെയും ഡിഎന്‍എ (DNA) പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിക്കും. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോടെക്നോളജിയിലാണ് പരിശോധന നടത്തുന്നത്. രണ്ട് ദിവസത്തിനകം ഫലം വരും. ഫലം പോസിറ്റീവായാല്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുഞ്ഞിനെ വിട്ടുകൊടുക്കുന്ന നടപടിയിലേക്ക് കടക്കും.

   അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC)വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈ എസ് പിക്കാണ് സംരക്ഷണ ചുമതല. ആന്ധ്രാ പൊലീസും കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ നല്‍കും.

   ‌ശ​നി​യാ​ഴ്​​ച രാ​വി​ലെ 6.10 നു​ള്ള സ്വ​കാ​ര്യ വി​മാ​ന​ത്തി​ലാ​ണ് സം​ഘം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ തി​രി​ച്ച​ത്.
   പു​ല​ർ​ച്ച 4.15 ഓ​ടെ​യാ​ണ്​ മൂ​ന്നം​ഗ പൊ​ലീ​സ്​ സം​ഘം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ​ത്. പി​ന്നാ​ലെ ശി​ശു​ക്ഷേ​മ സ​മി​തി​യി​ലെ ജീവ​ന​ക്കാ​രി​യു​മെ​ത്തി. ഔ​ദ്യോ​ഗി​ക വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു നാ​ലു​പേ​രും എ​ത്തി​യ​ത്. തി​രി​ച്ച​റി​യാ​തി​രി​ക്കാ​ന്‍ നാ​ലു​പേ​രും വെ​വ്വേ​റെ​യാ​യാ​ണ് ടി​ക്ക​റ്റെ​ടു​ത്ത്. കേ​ര​ള​ത്തി​ല്‍നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ സം​ഘ​മെ​ത്തു​ന്ന വി​വ​രം നേ​ര​ത്തേ ആ​ന്ധ്ര​യി​ലെ ദ​മ്പ​തി​ക​ളെ അ​റി​യി​ച്ചി​രു​ന്നു.

   Also Read- കേരളത്തിലെ ഹൈടെക് റേഷൻ കട കാണണോ, കാടാമ്പുഴയിലേക്ക് വരൂ

   അതേസമയം, കുട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ ശിശുക്ഷേമ സമിതിയെത്തന്നെ ചുമതലപ്പെടുത്തിയതില്‍ ഉത്കണ്ഠയുണ്ടെന്ന് കാണിച്ച് അനുപമ ബാലാവകാശ കമ്മീഷനും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. പൊലീസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും തന്നോട് നീതി കേട് കാട്ടി. കുഞ്ഞിന്‍റെ സുരക്ഷ പരിഗണിച്ച് മതിയായ സംരക്ഷണം നല്‍കി തന്‍റെ കുഞ്ഞിനെ തിരിച്ചുകൊണ്ടുവരാനുള്ള സാഹചര്യമുണ്ടാക്കണമെന്നും അനുപമ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

   Also Read- K-Rail| ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി ആവശ്യമില്ല; കെ റെയിൽ വിഷയത്തിൽ ബാധിക്കുന്നവർക്കൊപ്പമെന്ന് സുരേഷ് ഗോപി

   അതേസമയം, മാതാവ് അനുപമ​ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട വകുപ്പുതല അന്വേഷണം അന്തിമഘട്ടത്തിലാണ്​​. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി വി അനുപമ നടത്തുന്ന അന്വേഷണ റിപ്പോർട്ട്​ ഒരാഴ്​ചക്കുള്ളിൽ സർക്കാരിന്​ സമർപ്പിക്കും. ശിശുക്ഷേമസമിതി, ചൈൽഡ്​ വെൽഫെയർ കമ്മിറ്റി എന്നിവയെ പ്രതിക്കൂട്ടിലാക്കുന്ന മൊഴികൾ ഇതിനകം ലഭിച്ചിട്ടുണ്ട്​. കുഞ്ഞിനെത്തേടി മാതാവ്​ അനുപമ എത്തിയിട്ടും ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും ഒന്നും ചെയ്തില്ലെന്ന് മൊഴിയുണ്ട്​. കു‍ഞ്ഞ് ദത്ത് പോകുന്നതിന് മൂന്നരമാസം മുമ്പ് അനുപമയുടെ പരാതി കിട്ടി സിറ്റിങ്​ നടത്തിയിട്ടും പൊലീസിനെ അറിയിക്കാത്ത ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സ​ന്റെ നടപടിയും ഗുരുതര വീഴ്ചയാണെന്ന്​ ചൂണ്ടിക്കാട്ടുന്നു.
   Published by:Rajesh V
   First published:
   )}