• HOME
  • »
  • NEWS
  • »
  • kerala
  • »
  • Anupama Baby Missing| അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന പരാതി; അനുപമയുടെ മൊഴി വനിതാ കമ്മീഷൻ രേഖപ്പെടുത്തി

Anupama Baby Missing| അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന പരാതി; അനുപമയുടെ മൊഴി വനിതാ കമ്മീഷൻ രേഖപ്പെടുത്തി

അനുപമയുടെ പിതാവ് ഉൾപ്പെടെയുള്ള എതിർ കക്ഷികൾ കമ്മീഷന് മുൻപാകെ മൊഴി നൽകാൻ ഹാജരായില്ല

അനുപമ

അനുപമ

  • Share this:
    തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ (Anupama) മൊഴി സംസ്ഥാന വനിതാ കമ്മീഷൻ (Women's Commission) രേഖപ്പെടുത്തി. എന്നാൽ, അനുപമയുടെ പിതാവ് ഉൾപ്പെടെയുള്ള എതിർ കക്ഷികൾ കമ്മീഷന് മുൻപാകെ മൊഴി നൽകാൻ ഹാജരായില്ല. കോടതിയിൽ കേസ് നടക്കുന്നതിനാൽ ഹാജരാകാൻ സാധിക്കില്ലെന്നാണ് കത്തിലൂടെ അറിയിച്ചിട്ടുള്ളതെന്നും അനുപമ പറഞ്ഞു.

    പരാതിയിൽ വനിതാ കമ്മീഷന്‍റെ നടപടികൾ നല്ല രീതിയിലാണ് പുരോഗമിക്കുന്നത്. വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിക്ക് മുമ്പ് പരാതി നൽകിയിരുന്നു. എന്നാൽ, ആ പരാതിയിൽ യാതൊരു നടപടിയും ഉണ്ടായില്ലെന്നും അനുപമ ചൂണ്ടിക്കാട്ടി. എഫ് ഐ ആർ രജിസ്റ്റർ ചെയ്തെങ്കിലും പൊലീസ് ഇതുവരെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഈ വിഷയത്തിൽ എന്ത് പുരോഗതി ഉണ്ടായെന്ന് അറിയില്ല. ആരോപണം നേരിടുന്നവരെ പദവികളിൽ നിന്ന് മാറ്റി നിർത്തി അന്വേഷണം നടത്തണം. അല്ലെങ്കിൽ പ്രത്യക്ഷ സമരവുമായി മുന്നോട്ടു പോകേണ്ടി വരുമെന്നും അനുപമ വ്യക്തമാക്കി.

    Also Read- KSRTC Strike | കെ എസ് ആര്‍ ടി സി അവശ്യ സര്‍വ്വീസായി പ്രഖ്യാപികുന്നത് പരിഗണിക്കും: ഗതാഗത മന്ത്രി ആന്റണി രാജു

    സർക്കാർ അന്വേഷണം കണ്ണിൽ പൊടിയിടാൻ ആണെന്ന് അനുപമ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെയും (shijukhan) സിഡബ്ല്യുസി ചെയർപേഴ്സണെയും സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് അനുപമ ആവശ്യപ്പെടുന്നു. നടപടിയുണ്ടായില്ലെങ്കിൽ വീണ്ടും സമരം തുടങ്ങാനാണ് അനുപമയുടെ തീരുമാനം.

    ഷിജൂഖാനെയും സിഡബ്ല്യുസി ചെയർപേഴ്സണേയും മാറ്റി അന്വേഷണം നടത്തണമെന്നാണ് പ്രധാന ആവശ്യം. വകുപ്പ് തല അന്വേഷണം നടക്കുമ്പോൾ ഇവർ രണ്ടുപേരും അധികാര സ്ഥാനത്ത് തുടരുന്നത് തെളിവ് നശിപ്പിക്കാനാണെന്നാണ് ആരോപണം. സർക്കാർ ആദ്യം പറ‌ഞ്ഞത് പോലെയല്ല അന്വേഷണം. സിസിടിവി ദൃശ്യങ്ങൾ ഒന്നുമില്ലെന്നാണ് ഇപ്പോൾ പല കേന്ദ്രങ്ങളിൽ നിന്നും കിട്ടുന്നത്. കൂടെ ജോലി ചെയ്യുന്നവരെ സ്വാധീനിക്കാനും മറ്റ് ഇടപെടലുകൾ നടത്താനും അധികാര സ്ഥാനത്ത് തുടരുന്നവർക്ക് സാധിക്കും. അന്വേഷണം കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമല്ലെങ്കിൽ ഇവരെ മാറ്റണം.

    Also Read- CPM|വിഭാഗീയതയ്ക്ക് പിന്നാലെ ഔദ്യോഗിക പാനലിനെതിരെ മത്സരം; ഈരാറ്റുപേട്ടയിൽ സിപിഎം സമ്മേളനം നിർത്തി

    കുഞ്ഞിനെ ആദ്യം കിട്ടിയപ്പോൾ പെൺകുഞ്ഞായാണ് രേഖപ്പെടുത്തുന്നത്. ഒരു കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് അറിയാൻ അധിക സമയം വേണ്ട. എന്റെ കുഞ്ഞിന്റെ കാര്യത്തിൽ മാത്രം ഈ തെറ്റ് എങ്ങനെ പറ്റിയെന്ന് അനുപമ വീണ്ടും ചോദിക്കുന്നു. അനുപമയുടെ കുഞ്ഞിന്റെ ദത്ത് വിഷയത്തിൽ പെട്ടന്ന് അന്വേഷണം പൂർത്തിയാക്കുമെന്നായിരുന്നു ആരോഗ്യമന്ത്രി വീണ ജോർജ് നൽകിയ ഉറപ്പ്. വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർ ആണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. കൂടുതൽ പേരുടെ മൊഴി എടുക്കേണ്ടത് കൊണ്ട് ഡയറക്ടർ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. ദത്ത് നടപടികൾ നിയമപരമായാണ് നടന്നതെന്നാണ് മന്ത്രിയുടെ നിലപാട്.
    Published by:Rajesh V
    First published: