ഇന്റർഫേസ് /വാർത്ത /Kerala / Anupama Baby| 'കനൽ ചെറുതരിമതി'! കുഞ്ഞിന് പേരുമായി അനുപമ; 'വിമർശിച്ചവർക്ക് മുന്നിൽ നല്ല അച്ഛനും അമ്മയുമായി ജീവിച്ചുകാണിക്കും'

Anupama Baby| 'കനൽ ചെറുതരിമതി'! കുഞ്ഞിന് പേരുമായി അനുപമ; 'വിമർശിച്ചവർക്ക് മുന്നിൽ നല്ല അച്ഛനും അമ്മയുമായി ജീവിച്ചുകാണിക്കും'

അനുപമ

അനുപമ

തങ്ങള്‍ക്ക് ജീവിക്കാന്‍ സൈബര്‍ പോരാളികളുടെ സ്വഭാവ സര്‍ട്ടിറിക്കറ്റ് വേണ്ടെന്ന് വ്യക്തമാക്കിയ അനുപമ സൈബര്‍ ഇടങ്ങളില്‍ തനിക്കും പങ്കാളിയ്ക്കും എതിരെ പ്രചാരണങ്ങള്‍ നടത്തിയവര്‍ വിഡ്ഢികളാണെന്നും പരിഹസിച്ചു.

  • Share this:

തിരുവനന്തപുരം: വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ തങ്ങളുടെ കുഞ്ഞിന് ഒരു നല്ല അച്ഛനും അമ്മയുമായി ജീവിച്ച് കാണിക്കുമെന്ന് അനുപമ (Anupama). ദത്ത് വിവാദത്തില്‍ (Adoption Row) നിര്‍ണായകമായ ഡിഎന്‍എ ഫലം (DNA Result) അനുകൂലമാവുകയും കുഞ്ഞിനെ ലഭിക്കാനുള്ള വഴിയൊരുങ്ങുകയും ചെയ്തതിന് പിന്നാലെയായിരുന്നു അനുപമയുടെ പ്രതികരണം. കുഞ്ഞിനെ തേടി സമരത്തിനിറങ്ങിയ തങ്ങള്‍ക്കെതിരെ നടന്ന സൈബര്‍ ആക്രമണം ഉള്‍പ്പെടെയുള്ളവയെ കുറിച്ച് പ്രതികരിക്കവെ ആയിരുന്നു അനുപമയുടെ പ്രതികരണം.

മകന് എയ്ഡന്‍ അനു അജിത്ത് എന്ന് പേരിടുമെന്നും അനുപമ പറഞ്ഞു. Aiden എന്ന വാക്കിന് അർത്ഥം 'ചെറു ജ്വാല' എന്നാണ്. ഐറിഷ് ഐതിഹ്യത്തിൽ നിന്നാണ് എയ്ഡൻ എന്ന പേര് ഉത്ഭവിച്ചത്.

തങ്ങള്‍ക്ക് ജീവിക്കാന്‍ സൈബര്‍ പോരാളികളുടെ സ്വഭാവ സര്‍ട്ടിറിക്കറ്റ് വേണ്ടെന്ന് വ്യക്തമാക്കിയ അനുപമ സൈബര്‍ ഇടങ്ങളില്‍ തനിക്കും പങ്കാളിയ്ക്കും എതിരെ പ്രചാരണങ്ങള്‍ നടത്തിയവര്‍ വിഡ്ഢികളാണെന്നും പരിഹസിച്ചു. നമ്മുടെ ജീവിതം തീരുമാനിക്കേണ്ടത് നമ്മളാണ്, അപ്പോഴാണ് നമുക്ക് സന്തോഷം ഉണ്ടാവുക. നാട്ടുകാര്‍ പറയുന്നത് കേട്ട് ജീവിച്ചാല്‍ അവര്‍ക്കായിരിക്കും സന്തോഷം ഉണ്ടാവുക. എനിക്കും ഭര്‍ത്താവിനും നേരെ നിരവധി സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടു. അതിന് പിന്നാലെ പോയിരുന്നെങ്കില്‍ ഇന്ന് കുഞ്ഞിനെ ഞങ്ങള്‍ക്ക് ലഭിക്കുന്ന നില ഉണ്ടാവുമായിരുന്നില്ല. അത് കേട്ടും പ്രതികരിച്ചും നിന്നാല്‍ തളര്‍ന്ന് ഇരിക്കുന്ന നിലയുണ്ടാവുമായിരുന്നു. ആദ്യ ഘട്ടത്തില്‍ ഇത്തരം സൈബര്‍ പ്രചാരണങ്ങളില്‍ വിഷമം ഉണ്ടായിരുന്നു. പിന്നീട് തമാശയായി, അവസാനം സൈബര്‍ ആക്രമണങ്ങളെ പരിഗണിക്കാതായെന്നും അനുപമ പറയുന്നു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Also Read- Anupama Baby| അനുപമയുടെ പരാതി ലഭിച്ചിട്ടും തടഞ്ഞില്ല; കുട്ടിയെ ദത്ത്​ നൽകിയതിൽ ഗുരുതരപിഴവെന്ന്​ അന്വേഷണ റിപ്പോർട്ട്

സൈബര്‍ ആക്രമണം നടത്തിയവരെ വിഡ്ഢികള്‍ എന്ന് വിശേഷിപ്പിക്കാനാണ് തങ്ങള്‍ക്ക് താല്‍പര്യം. ഒരു കാര്യവുമറിയാതെ ഒരു ചിന്താശേഷിയും ഇല്ലാത്തവര്‍. അരെങ്കിലും ക്യാപ്‌സ്യൂള്‍ രൂപത്തില്‍ കൊടുക്കുന്ന വിവരങ്ങള്‍ വിഴുങ്ങാന്‍ മാത്രം ഇരിക്കുന്നവരാണ് ഇവര്‍. അത്തരക്കാര്‍ പറയുന്നത് കേട്ട് നമ്മള്‍ എന്തിനാണ് വിഷമിക്കുന്നത്. തനിക്ക് ജീവിക്കാന്‍ സൈബര്‍ പോരാളികളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും അനുപമ വ്യക്തകമാക്കുന്നു.

താന്‍ മകനെ തേടിയിറങ്ങിയപ്പോളും ജീവിതം തെരഞ്ഞെടുത്തതിലും വീട്ടുകാര്‍ക്ക് പേടിയുണ്ടാവും, അത് സ്വാഭാവികമാണ്. അമ്മ എന്ന നിലയില്‍ എനിക്കത് മനസിലാവും. എന്നാല്‍ അവരുടെ മുന്നിലും സോഷ്യല്‍ മീഡിയ പോരാളികള്‍ക്ക് മുന്നിലും തല ഉയര്‍ത്തിപ്പിടിച്ച് ജീവിച്ച് കാണിക്കും. സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കും. കുഞ്ഞിന് ഒരു നല്ല അച്ഛനും അമ്മയുമായി സമൂഹത്തിന് മാതൃകയായി ജീവിച്ച കാണിച്ച് കൊടുക്കും. അതാണ് ഉദ്ദേശിക്കുന്നത്. ലക്ഷ്വറി ജീവിതമല്ല, ഉള്ളത് കൊണ്ട് ഓണം പോലെ ജീവിച്ച് കാണിക്കുമെന്നും അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചു.

First published:

Tags: Anupama Child Missing Case