നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Anupama Baby| 'നടന്നത് കുട്ടിക്കടത്ത്'; ഷിജുഖാനെതിരെ നടപടിയെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് അനുപമ

    Anupama Baby| 'നടന്നത് കുട്ടിക്കടത്ത്'; ഷിജുഖാനെതിരെ നടപടിയെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് അനുപമ

    ഷിജുഖാനെതിരെ നടപടിയെടുക്കാതെ സമരം അവസാനിപ്പിക്കില്ല. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് കൊടുക്കുമെന്നും അനുപമ പറഞ്ഞു.

    അനുപമയും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും

    അനുപമയും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും

    • Share this:
      തിരുവനന്തപുരം: ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ (Shijukhan) ഉൾപ്പെടെയുള്ളവർക്കെതിരെ എന്തുകൊണ്ട് ക്രിമിനൽ നടപടി സ്വീകരിക്കുന്നില്ലെന്ന് അനുപമ (Anupama). ഷിജു ഖാനെതിരെ നടപടിയെടുക്കാതെ സമരം അവസാനിപ്പിക്കില്ല. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് കൊടുക്കുമെന്നും അനുപമ പറഞ്ഞു. നടപടിയെടുക്കാതെ സമരം അവസാനിപ്പിക്കില്ല. സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്നാണ് ഇപ്പോൾ അറിയുന്നത്. ലൈസൻസ് ഇല്ലാത്ത ഒരു സ്ഥാപനം ദത്ത് കൊടുക്കുന്നത് കുട്ടിക്കടത്ത് എന്നാണ് പറയേണ്ടതെന്നും അനുപമ പ്രതികരിച്ചു.

      Also Read- Anupama Baby| അനുപമയുടെ കുഞ്ഞിനെ ആന്ധ്രാദമ്പതികളിൽ നിന്ന് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി; കേരളത്തിലേക്ക് കൊണ്ട് വരുന്നു

      അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയത്തില്‍ ശിശുക്ഷേമ സമിതിക്കെതിരേ കോടതി നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. കോടതി ആവശ്യപ്പെട്ടിട്ടും ദത്ത് ലൈസന്‍സ് ശിശുക്ഷേമ സമിതി ഹാജരാക്കിയില്ല. സമിതിക്കു സ്റ്റേറ്റ് അഡോപ്ഷന്‍ റഗുലേറ്ററി അതോറിറ്റി നല്‍കിയ അഫിലിയേഷന്‍ ലൈസന്‍സ് 2016ല്‍ അവസാനിച്ചിരുന്നു. ഇതിന്റെ പുതുക്കിയ യഥാർത്ഥ രേഖ സത്യവാങ്മൂലത്തോടൊപ്പം ഹാജരാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. വിഷയത്തില്‍ ഒറിജിനല്‍ ലൈസന്‍സ് ഹാജരാക്കണമെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

      Also Read- തിരുവനന്തപുരം കഴക്കൂട്ടത്ത് CPM നേതാവിന്റെ വീടിനുനേരെ ബോംബേറ്; ജനലുകൾ വെട്ടിപ്പൊളിച്ചു

      അതേസമയം, ആന്ധ്ര ദമ്പതികൾ ശി​ശു​ക്ഷേ​മ​സ​മി​തി​ ഉദ്യോഗസ്ഥർക്ക് കൈമാറിയ കുഞ്ഞിനെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. നാ​ലം​ഗ ഉ​ദ്യോ​ഗ​സ്ഥ​സം​ഘം ഇന്നലെ ആന്ധ്രയിലെത്തി ദമ്പതികളിൽ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങിയിരുന്നു. കു​ഞ്ഞ്​ എ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ വൈ​കാ​തെ അ​നു​പ​മ​യു​ടെ​യും അ​ജി​ത്തി‍ന്‍റെ യും കു‍ഞ്ഞി‍ന്‍റെയും ഡിഎ​ൻ​എ പ​രി​ശോ​ധ​ന​ക്കാ​യി സാ​മ്പി​ള്‍ ശേ​ഖ​രി​ക്കും. ര​ണ്ട് ദി​വ​സ​ത്തി​ന​കം രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ബ​യോ​ടെ​ക്നോ​ള​ജി​യി​ല്‍നി​ന്ന്​ ഫ​ല​വും വ​രും. ഫ​ലം പോ​സി​റ്റി​വാ​യാ​ല്‍ ചൈ​ല്‍ഡ് വെ​ൽ​ഫെ​യ​ര്‍ ക​മ്മി​റ്റി കു​ഞ്ഞി​നെ വി​ട്ടു​കൊ​ടു​ക്കു​ന്ന ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കും. ഈ ​പ​രി​ശോ​ധ​ന​ഫ​ലം കു​ടും​ബ​കോ​ട​തി​യെ അ​റി​യി​ക്കു​ന്ന​തു​ൾ​പ്പെ​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

      Also Read- Pinarayi Vijayan| 'ഒരു വിഭാഗത്തിന്റേയും സംവരണം അട്ടിമറിച്ചല്ല പത്തു ശതമാനം സംവരണം നടപ്പാക്കുന്നത്': മുഖ്യമന്ത്രി പിണറായി വിജയൻ
      Published by:Rajesh V
      First published:
      )}