നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Anupama| വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുന്നതുവരെ സമരം; സെക്രട്ടറിയേറ്റ് പടിക്കൽ തുടർസമരത്തിന് അനുപമ

    Anupama| വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുന്നതുവരെ സമരം; സെക്രട്ടറിയേറ്റ് പടിക്കൽ തുടർസമരത്തിന് അനുപമ

    തന്റെ സമ്മതത്തോടെയാണ് ദത്ത് നൽകിയതെന്ന് വരുത്തിത്തീർക്കാൻ റിപ്പോർട്ടിലെ ചില ഭാഗങ്ങൾ മാത്രം പുറത്തുവിട്ടിരിക്കുകയാണ്. മന്ത്രിയുടെ ഓഫീസിൽനിന്നാണ് ഇത് ചെയ്യുന്നത്.

    അനുപമ

    അനുപമ

    • Share this:
      തിരുവനന്തപുരം: മനുഷ്യാവകാശദിനമായ (Human Rights Day) ഡിസംബർ പത്തിന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുമെന്ന് അനുപമ (Anupama). ദത്ത് വിഷയത്തിൽ (Adoption Row) കുഞ്ഞുമായി പ്രത്യക്ഷ സമരത്തിന് നിലവിൽ സാധ്യമല്ല. 10ന് ശേഷം എല്ലാവരുമായി കൂടിയാലോചിച്ച് തുടർ സമരപരിപാടികൾ തീരുമാനിക്കും. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുന്നതുവരെ സമരം തുടരുമെന്നും അനുപമ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

      ടിവി അനുപമയുടെ റിപ്പോർട്ട് സിഡബ്ല്യുസിയെയും ശിശുക്ഷേമസമിതിയെയും സംരക്ഷിക്കുന്നതായിരിക്കാനാണ് സാധ്യതയെന്ന് അനുപമ പറഞ്ഞു. റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്. അനുപമ ഐഎഎസിന്റെ റിപ്പോർട്ടിനെ സംബന്ധിച്ച് വ്യക്തത വരണം. റിപ്പോർട്ട് ഒളിപ്പിച്ച് വയ്ക്കേണ്ടതല്ല. ആരൊക്കെ മൊഴി നൽകി, എന്താണ് മൊഴി എന്നു പുറത്തു വരണം. അങ്ങനെ വന്നാൽ തനിക്കും ഭർത്താവിനും എതിരെയുള്ള വ്യാജ പ്രചാരണം അവസാനിക്കുമെന്നും അനുപമ പറഞ്ഞു.

      Also Read- Aluva CI| മോഫിയ പർവീണിന്റെ ആത്മഹത്യ; ആലുവ സിഐ സുധീർകുമാറിന് സസ്പെൻഷൻ

      രണ്ടു തവണ താൻ മൊഴി എടുത്തു. വിശദമായ മൊഴി നൽകിയിട്ടും തന്റെ സമ്മതത്തോടെയാണ് ദത്ത് നൽകിയതെന്ന് വരുത്തിത്തീർക്കാൻ റിപ്പോർട്ടിലെ ചില ഭാഗങ്ങൾ മാത്രം പുറത്തുവിട്ടിരിക്കുകയാണ്. മന്ത്രിയുടെ ഓഫീസിൽനിന്നാണ് ഇത് ചെയ്യുന്നത്. കുട്ടിയെ അന്വേഷിച്ച് ശിശുക്ഷേമ സമിതിയിൽ ചെന്നതിന്റെ തെളിവുകൾ രജിസ്റ്ററിൽനിന്ന് ചുരണ്ടി മാറ്റി. ഇതിനൊക്കെ സർക്കാർ വഴിയൊരുക്കുകയാണ്.

      ശിശുക്ഷേമ സമിതിയിൽ താൻ കുട്ടിയെ അന്വേഷിച്ച് ചെന്നതിനുശേഷമാണ് ആന്ധ്ര ദമ്പതികൾക്ക് ദത്ത് നൽകിയത്. അതൊന്നും സർക്കാർ പരിഗണിക്കുന്നതേയില്ല. റിപ്പോർട്ട് എന്താണെന്ന് അറിയാതെ, സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ പുറത്താക്കില്ലെന്ന് പാർട്ടി ജില്ലാ സെക്രട്ടറി പറയുകയാണ്. നടപടി എടുക്കില്ലെന്ന നിലപാടിലാണ് സർക്കാരെന്ന് ഇതിൽനിന്ന് വ്യക്തമാണ്. മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കാൻ തയാറാകുന്നില്ല. കുഞ്ഞിനെ കിട്ടിയാൽ തീരുന്ന പ്രശ്നമായി സർക്കാർ ഇതിനെ കാണുകയാണ്.

      Also Read- Mofia| മോഫിയ ഭർതൃവീട്ടിൽ കഴിഞ്ഞത് അടിമയെ പോലെ; ഭർത്താവ് ലൈംഗിക വൈകൃതത്തിന് അടിമ: റിമാൻഡ് റിപ്പോർട്ട്

      തനിക്കും അജിത്തിനുമെതിരെയുള്ള മോശം പ്രചാരണത്തിന് ഒരു കുറവുമില്ലെന്നും ഇതിനെല്ലാം പിന്നിൽ സൈബർ സഖാക്കളാണെന്നും അനുപമ പറഞ്ഞു. തെറ്റായ കാര്യങ്ങളാണ് സൈബർ ഇടങ്ങളിൽ പ്രചരിപ്പിക്കുന്നത്. ഭാവി ജീവിതം ഇതിലൂടെ പ്രതിസന്ധിയിലാകുകയാണെന്നും അനുപമ പറഞ്ഞു. പക്ഷേ ഇനിയുള്ള സമരത്തിലും വീര്യം ഒട്ടും കുറയില്ല.

      സംസ്ഥാന സർക്കാർ പ്രശ്നം ഗൗരവമായി എടുക്കുന്നില്ലെങ്കിൽ കേന്ദ്രസർക്കാരിനെ സമീപിക്കും. കേസിൽ ജാമ്യം കൊടുക്കാവുന്ന വകുപ്പുകളാണ് ഇപ്പോഴും പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. അതും അവരുടെ മനോഭാവത്തെയാണ് കാണിക്കുന്നതെന്നും അനുപമ പറഞ്ഞു.
      Published by:Rajesh V
      First published:
      )}