തിരുവനന്തപുരം: തന്റെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ അമ്മ അനുപമ (Anupama) ഹൈക്കോടതിയിലേക്ക്. കുഞ്ഞിനെ തിരികെക്കിട്ടാനായി ചൊവ്വാഴ്ച ഹേബിയസ് കോർപസ് ഹർജി (habeas corpus petition) ഹൈക്കോടതി (Kerala High Court) സമർപ്പിക്കുമെന്നാണ് വിവരം. അഭിഭാഷകരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് തീരുമാനം. കൂടാതെ, കുഞ്ഞിനെ ദത്ത് നൽകിയതിന്റെ (adoption of the child) അവസാന നടപടിക്രമങ്ങൾ പുരോഗമിക്കുന്ന വഞ്ചിയൂർ കുടുംബ കോടതിയിലെ (Vanchiyoor Family Court) നടപടിക്രമങ്ങളിൽ കക്ഷി ചേരാനും ആലോചിക്കുന്നുണ്ട്.
കുഞ്ഞിനെ തിരികെ കിട്ടാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച സെക്രട്ടേറിയറ്റിന് മുന്നിൽ അനുപമ നിരാഹാരമിരുന്നിരുന്നു. സമരം ആരംഭിക്കുംമുമ്പ് മന്ത്രി വീണ ജോർജ് അനുപമയെ ഫോണിൽ വിളിച്ച് നിയമസഹായം ഉറപ്പുനൽകിയിരുന്നു. ഇതിന് പിന്നാലെ അനുപമക്ക് അനുകൂലമായ രീതിയിൽ നടപടിയെടുക്കാൻ നിർദേശം നൽകി. ശിശുക്ഷേമ സമിതിയിൽ നിന്ന് ദത്ത് നൽകിയ അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികൾ നിർത്തിവെക്കാൻ കോടതിയോട് ആവശ്യപ്പെടാൻ ഗവ. പ്ലീഡറോട് സർക്കാർ നിർദേശിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.