നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കുഞ്ഞിനെ തിരിച്ചുകിട്ടാൻ അനുപമയുടെ പോരാട്ടം ശിശുദിനത്തിലും; സമരം മഴയെ വകവെക്കാതെ

  കുഞ്ഞിനെ തിരിച്ചുകിട്ടാൻ അനുപമയുടെ പോരാട്ടം ശിശുദിനത്തിലും; സമരം മഴയെ വകവെക്കാതെ

  കുറ്റക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണോ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്ന് സംശയം. മുഖ്യമന്ത്രി മൗനം പാലിക്കുന്നത് വേദനാജനകമെന്നും അനുപമ ന്യൂസ്18 നോട്‌

  അനുപമ

  അനുപമ

  • Share this:
  തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ സമരം ശിശുദിനത്തിലും തുടർന്നു. കനത്ത മഴയെ വകവെക്കാതെയാണ് അനുപമ സമരം തുടർന്നത്. അതേസമയം നിലവിലെ അന്വേഷണത്തിൽ തൃപ്തി ഇല്ലാത്തതിനാൽ ആരോപണവിധേയരെ മാറ്റിനിർത്തി കൊണ്ടുള്ള അന്വേഷണം വേണമെന്ന നിലപാടിലാണ് അമ്മ അനുപമ. ഇക്കാര്യം ആവശ്യപ്പെട്ടാണ് അനുപമ ശിശുക്ഷേമ സമിതിയുടെ തൈക്കാട് ഓഫീസിനുമുന്നിൽ സത്യാഗ്രഹ സമരം ആരംഭിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച സത്യാഗ്രഹസമരം മൂന്നാം ദിവസവും തുടരുകയാണ്.

  അതിനിടെ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി അനുപമ രംഗത്തെത്തിയിരുന്നു. ഇത്രയേറെ വിവാദങ്ങൾ ഉണ്ടായിട്ടും വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി മൗനം പാലിക്കുന്നത് വേദനാജനകമാണ്. ശിശുക്ഷേമ സമിതിയുടെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വിഷയത്തിൽ മറുപടി പറയാൻ ബാധ്യസ്ഥനാണ്. എന്നാൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. കുറ്റക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണോ മുഖ്യമന്ത്രിയുടെ മൗനം എന്ന്  സംശയം ഉണ്ടെന്നും അനുപമ വ്യക്തമാക്കി. ശിശുക്ഷേമ സമിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഷിജുഖാനെ മാറ്റിനിർത്തി കൊണ്ടുള്ള അന്വേഷണം വേണമെന്നാണ് അനുപമയുടെ ആവശ്യം. എന്നാൽ ഷിജു ഖാനെതിരെ ഒരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല.

  അതിനാൽ മറ്റു പലരുടെയും പേരുകൾ പുറത്തുവരാതിരിക്കാനാണ് ഷിജു ഖാനെ സംരക്ഷിക്കുന്നതെന്ന ആരോപണമാണ് അനുപമ മുന്നോട്ടുവയ്ക്കുന്നത്. ആരോപണ വിധേയർക്കെതിരെ നടപടി ഉണ്ടാകുന്നതുവരെ സമരം തുടരാനാണ് അനുപമയുടെ തീരുമാനം.

  Also Read- അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന പരാതി; അനുപമയുടെ മൊഴി വനിതാ കമ്മീഷൻ രേഖപ്പെടുത്തി

  അതേസമയം സർക്കാർ പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണം തുടരുകയാണ്. വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ടി വി  അനുപമയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാമെന്നാണ് സർക്കാർ അനുപമയ്ക്ക് നൽകിയിരിക്കുന്ന ഉറപ്പ്. എന്നാൽ ആരോപണവിധേയരെ മാറ്റി നിർത്താതെയുള്ള അന്വേഷണത്തിൽ നീതി ലഭിക്കില്ലെന്നാണ് അനുപമ വ്യക്തമാക്കുന്നത്. അമ്മ അറിയാതെ കുഞ്ഞിനെ ദത്ത്  നൽകിയ സംഭവത്തിൽ കോടതി നടപടികളും പുരോഗമിക്കുകയാണ്. ഡിഎൻഎ ടെസ്റ്റ് നടത്താൻ വഞ്ചിയൂർ കുടുംബ കോടതി നിർദ്ദേശിച്ചിരുന്നു.
  Published by:Anuraj GR
  First published:
  )}