HOME » NEWS » Kerala » ANYTHING GIVEN TO THE GIRL AS A WEDDING GIFT MUST BE REGISTERED IN HER NAME SAYS KK SHAILAJA

വിവാഹ സമ്മാനമായി പെണ്‍കുട്ടിക്ക് നല്‍കുന്നതെല്ലാം അവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യണം; കെ കെ ശൈലജ

പെണ്‍കുട്ടിക്ക് വിവാഹ സമ്മാനമായി നല്‍കുന്നത് അവരുടെ അനുവാദമില്ലാതെ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും ശൈലജ പറഞ്ഞു

News18 Malayalam | news18-malayalam
Updated: June 25, 2021, 10:36 PM IST
വിവാഹ സമ്മാനമായി പെണ്‍കുട്ടിക്ക് നല്‍കുന്നതെല്ലാം അവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യണം; കെ കെ ശൈലജ
കെകെ ശൈലജ ടീച്ചർ
  • Share this:
തിരുവനന്തപുരം: വിവാഹ സമ്മാനമായി നല്‍കുന്നതെല്ലാം അവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മുന്‍ മന്ത്രി കെ കെ ശൈലജ. തിരുവനന്തപുരത്ത് സ്ത്രീധനത്തിനെതിരെ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ കെ ശൈലജ. പെണ്‍കുട്ടിക്ക് വിവാഹ സമ്മാനമായി നല്‍കുന്നത് അവരുടെ അനുവാദമില്ലാതെ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും ശൈലജ പറഞ്ഞു.

സമൂഹത്തിനകത്ത് സമ്പത്തിനും സുഖലോലുപതയ്ക്കുമുള്ള ഒരു തരം ആര്‍ത്തി വര്‍ധിച്ചുവരികയാണെന്ന് ശൈലജ പറഞ്ഞു. കുടുംബത്തില്‍ ജനാധിപത്യം ഉണ്ടാകുമ്പോഴേ സ്ത്രീധന സംവിധാനം അവസാനിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്ന് ശൈജല വ്യക്തമാക്കി.

അതേസമയം ഭര്‍തൃപീഡനത്തെക്കുറിച്ച് പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ രാജി വെച്ചു. അധ്യക്ഷ പദത്തില്‍ 11 മാസം കൂടി അവശേഷിക്കെയാണ് പാര്‍ട്ടി ജോസഫൈന്റെ രാജി. അടുത്ത വര്‍ഷം മെയ് വരെയാണ് വനിതാ കമ്മീഷന്‍ ജോസഫൈന് കാലാവധി ഉണ്ടായിരുന്നത്.

Also Read-'പാവങ്ങളോട് ധാര്‍ഷ്ട്യത്തോടെ ഇടപെടുന്ന ആദ്യത്തെ സിപിഎം നേതാവല്ല ജോസഫൈന്‍'; കെ സുധാകരന്‍

സര്‍ക്കാരിന്റെ പ്രതിച്ഛായയെ തന്നെ ദോഷകരമായി ബാധിച്ച വിവാദത്തില്‍ സി പി എം നേതൃത്വം കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. പരാമര്‍ശത്തെക്കുറിച്ച് ജോസഫൈന്‍ യോഗത്തില്‍ വിശദീകരിച്ചു. ജോസഫൈനെ തടയാന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എകെജി സെന്ററിന് മുന്നിലെത്തിയിരുന്നു.

വിഷയത്തില്‍ ജോസഫൈന്‍ ഖേദപ്രകടനം നടത്തിയെങ്കിലും സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇടത് ആഭിമുഖ്യമുള്ളവരില്‍ നിന്നുപോലും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. തത്സമയ ഫോണ്‍ ഇന്‍ പ്രോഗ്രാമില്‍ അധ്യക്ഷ പങ്കെടുത്തതിലും നേതാക്കള്‍ക്ക് എതിരഭിപ്രായമുണ്ട്. മുന്‍പുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് പ്രതികരണങ്ങളില്‍ കരുതല്‍ വേണമെന്ന ശക്തമായ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ജോസഫൈന്‍ വീണ്ടും വിവാദത്തില്‍ ചാടിയത്.

Also Read-റോഡ് പണി പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും വെട്ടി പൊളിക്കുന്ന രീതി ഇനി ഉണ്ടാകില്ല; മന്ത്രി റോഷി അഗസ്റ്റിന്‍

ജോസഫൈന്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും ഇത്രയേറെ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സ്ഥാനത്ത് തുടരേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാടെടുത്തത്. മുതിര്‍ന്ന വനിതാ നേതാവ് കൂടിയായ ജോസഫൈന്‍ വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തിരുന്ന് നിരന്തരമായി നടത്തുന്ന പല പരാമര്‍ശങ്ങളും മുന്നണിക്കും സര്‍ക്കാരിനാകെ തന്നെയും തലവേദനയാകുന്നുവെന്നാണ് ഘടകക്ഷി നേതാക്കളും പറയുന്നത്. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ പാര്‍ട്ടിയും സര്‍ക്കാരും സ്വീകരിക്കുന്ന പുരോഗമന നിലപാടുകളെ ചോദ്യം ചെയ്യുന്നതിന് അവസരമുണ്ടാക്കുന്ന പ്രതികരണങ്ങള്‍ മുമ്പും ജോസഫൈന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.

Also Read-Covid Vaccine | ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാം; കേന്ദ്ര ആരോഗ്യമന്ത്രാലയം

സമൂഹ മാധ്യമങ്ങളില്‍ ഇടത് സഹയാത്രികരും കടുത്ത വിമര്‍ശനമാണ് ജോസഫൈനെതിരെ ഉയര്‍ത്തുന്നത്. പി കെ ശശിക്ക് എതിരെ ഉയര്‍ന്ന പീഡന പരാതിയില്‍ പാര്‍ട്ടി കോടതിയും പൊലീസ് സ്റ്റേഷനുമാണെന്ന ജോസഫൈന്റെ പരാമര്‍ശവും വിവാദമായിരുന്നു. 89വയസ്സുള്ള സ്ത്രീക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പരാതിയറിയിച്ചവരോട് മോശമായി പെരുമാറിയതിലും ജോസഫൈന്‍ ആക്ഷേപം നേരിട്ടിട്ടുണ്ട്.
Published by: Jayesh Krishnan
First published: June 25, 2021, 10:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories