• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പത്ത് വര്‍ഷം മുമ്പ് താന്‍ പറഞ്ഞ കാര്യമാണ് ഗുജറാത്ത് മോഡൽ'; പിണറായി വിജയനെ നെഞ്ചോടുചേര്‍ത്തുപിടിച്ച് അഭിനന്ദിക്കുന്നതായി എ.പി അബ്ദുള്ളക്കുട്ടി

'പത്ത് വര്‍ഷം മുമ്പ് താന്‍ പറഞ്ഞ കാര്യമാണ് ഗുജറാത്ത് മോഡൽ'; പിണറായി വിജയനെ നെഞ്ചോടുചേര്‍ത്തുപിടിച്ച് അഭിനന്ദിക്കുന്നതായി എ.പി അബ്ദുള്ളക്കുട്ടി

മുമ്പ് ഗുജറാത്ത് മോഡല്‍ എന്നു പറഞ്ഞതിന്റെ പേരിലായിരുന്നു സിപിഎം അബ്ദുള്ളകുട്ടിക്കെതിരെ നടപടി എടുത്തത്.

  • Share this:
    തിരുവനന്തപുരം: ഗുജറാത്ത് മോഡല്‍ (gujarat model)പഠിക്കാനുള്ള കേരള സംഘത്തിന്റെ ഗുജറാത്ത് സന്ദര്‍ശനത്തില്‍ പ്രതികരണവുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി(AP Abdullakkutty).സംഘത്തിന്റെ ഗുജറാത്ത് സന്ദര്‍ശനം മാതൃകാപരമാണ് അദ്ദേഹം പറഞ്ഞു.

     സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഇത്തരത്തില്‍ ഒരു തീരുമാനമെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെ നെഞ്ചോടുചേര്‍ത്തുപിടിച്ച് അഭിനന്ദിക്കുന്നതായും അദ്ദേഹം  പറഞ്ഞു.

    മുമ്പ് ഗുജറാത്ത് മോഡല്‍ എന്നു പറഞ്ഞതിന്റെ പേരിലായിരുന്നു സിപിഎം അബ്ദുള്ളകുട്ടിക്കെതിരെ നടപടി എടുത്തത്.

    ഗുജറാത്തിൽ ഇ-ഗവേണൻസിനായി നടപ്പാക്കിയ ഡാഷ് ബോർഡ് സിസ്റ്റം പഠിക്കാൻ ചീഫ് സെക്രട്ടറി വി പി ജോയ് (chief secretary vp joy) ആണ് ഗുജറാത്ത് സന്ദർശിക്കുന്നത്. ഇന്നു മുതൽ 29 വരെയാണ് സന്ദർശനം. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസർ ഉമേഷ് ഐഎഎസും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

    ഗുജറാത്ത് ഭുപേന്ദ്രഭായി പട്ടേൽ സർക്കാരിന്റെ പദ്ധതി നടത്തിപ്പ് സംബന്ധിച്ചും വിവിധ സർക്കാർ വകുപ്പുകളുടെ പ്രകടനവും ഡാഷ് ബോർഡ് സിസ്റ്റം നടപ്പാക്കിയതിലൂടെ നേടിയ പുരോഗതിയും മനസ്സിലാക്കാനാണ് സന്ദർശനം. വിവിധ സർക്കാർ പദ്ധതികളുടെ ജില്ലാതല നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി 2019ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി ആരംഭിച്ചതാണ് ഈ പദ്ധതി. ശക്തമായ ഡാറ്റാബേസ് സൃഷ്ടിക്കുകയും, സി എം ഡാഷ്‌ബോർഡ് വഴി സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളുടെ തത്സമയ നിരീക്ഷണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പദ്ധതി.

    സാധാരണക്കാരുടെ പരാതികൾ തീർപ്പാക്കാനാണ് ഈ സംവിധാനം രൂപീകരിച്ചത്. സർക്കാർ ഉദ്യോഗസ്ഥരെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുക ലക്ഷ്യാക്കിയാണ് പദ്ധതി നടപ്പാക്കിയത്.
    Published by:Jayashankar Av
    First published: