• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മോദിയെ ആക്ഷേപിച്ച് കേരളത്തിന്റെ അന്തസ് കെടുത്തരുത്; ഞാനാണ് ശരിയെന്ന് കാലം തെളിയിക്കും': എ.പി അബ്ദുള്ളക്കുട്ടി

'മോദിയെ ആക്ഷേപിച്ച് കേരളത്തിന്റെ അന്തസ് കെടുത്തരുത്; ഞാനാണ് ശരിയെന്ന് കാലം തെളിയിക്കും': എ.പി അബ്ദുള്ളക്കുട്ടി

പ്രതീക്ഷിച്ചത് സംഭവിച്ചു. മുല്ലപ്പള്ളി രാമചന്ദ്രനില്‍ നിന്ന് ഇത് പ്രതീക്ഷിച്ചതാണ്. ബി.ജെ.പിയുടെ വിജയത്തിന്റെ ആഴം മുല്ലപ്പള്ളി മനസിലാക്കണം. താന്‍ അവസരവാദിയും അധികാരമോഹിയുമല്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

എ.പി അബ്ദുള്ളക്കുട്ടി

എ.പി അബ്ദുള്ളക്കുട്ടി

  • News18
  • Last Updated :
  • Share this:
    കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിച്ച് കേരളത്തിന്റെ അന്തസ് കെടുത്തരുതെന്ന് എ.പി അബ്ദുള്ളക്കുട്ടി. കോണ്‍ഗ്രസില്‍ നിന്നും പുറക്കായതിനു പിന്നാലെയാണ് പ്രതികരണം. പ്രതീക്ഷിച്ചത് സംഭവിച്ചു. മുല്ലപ്പള്ളി രാമചന്ദ്രനില്‍ നിന്ന് ഇത് പ്രതീക്ഷിച്ചതാണ്. ബി.ജെ.പിയുടെ വിജയത്തിന്റെ ആഴം മുല്ലപ്പള്ളി മനസിലാക്കണം. താനാണ് ശരിയെന്ന് കാലം തെളിയിക്കും. താന്‍ അവസരവാദിയും അധികാരമോഹിയുമല്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

    മോദിയെ ആക്ഷേപിച്ച് കേരളത്തിന്റെ അന്തസ് കെടുത്തരുത്. ഗാന്ധിയുടെ ജീവിതമാണ് ഫേസ്ബുക്ക് പോസ്റ്റിലുളളത്. ഗാന്ധിയുടെ നിലപാട് മോദി നടപ്പാക്കി. ബിജെപിയില്‍ ചേരുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ അത് ആലോചിക്കാനുള്ള മാനസികാവസ്ഥയിലല്ലെന്നും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.

    അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. മോദിയ പ്രശംസിച്ച നിലപാടില്‍ ഉറച്ചു നിന്ന അബുദുള്ളക്കുട്ടി പരിഹാസത്തോടെയുള്ള മറുപടിയാണ് നല്‍കിയതെന്നും മുല്ലപ്പള്ളിയുടെ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

    Also Read  അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
    First published: