കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ബി ജെ പിയുടെ പ്രമുഖ നേതാക്കള്‍ മത്സരരംഗത്തിറങ്ങും. എ പി അബ്ദുല്ലക്കുട്ടിയുടെയും വത്സന് തില്ലങ്കേരിയുടെയും പേരുകള്‍ കോഴിക്കോട് സജീവ പരിഗണനയിലുണ്ടെന്നാണ് ബി ജെ പിയിലെ ഉന്നത വൃത്തങ്ങള്‍ നല്കുന്ന സൂചന. ബേപ്പൂരോ കുന്ദമംഗലത്തോ എ പി അബ്ദുല്ലക്കുട്ടിയെ മത്സരിപ്പിക്കണമെന്നാണ് ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ, അലി അക്ബറിന്റെ കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് വലിയ താല്പര്യമില്ല എന്നാണ് സൂചന. എങ്കിലും കൊടുവള്ളിയോ നാദാപുരമോ അലി അക്ബറിന് സാധ്യതയുള്ള സീറ്റുകളാണ്.
ശബരിമല സമരത്തില്‍ സജീവ സാന്നിധ്യമായിരുന്ന ആർ എസ് എസ് നേതാവ് വത്സന് തില്ലങ്കേരിയെ എലത്തൂര്‍ മണ്ഡലത്തില്‍ മത്സരിപ്പിച്ചേക്കുമെന്നാണ് വിവരം. കോഴിക്കോട് നോര്‍ത്തില്‍ എം ടി രമേശിന്റെ പേരാണ് പരിഗണനയിലുള്ളത്. ജില്ലാ പ്രസിഡന്റ് വി കെ സജീവന് വടകരയില്‍ സീറ്റ് നല്‍കിയേക്കുമെന്ന് സൂചനയുണ്ട്. കൊയിലാണ്ടിയില്‍ ദേശീയ കൗണ്‍സില്‍ അംഗം കെ പി ശ്രീശന്റെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്. തദേശ തെരഞ്ഞെടുപ്പില്‍ 25,000ത്തിലധികം വോട്ടുകള്‍ നേടിയ മണ്ഡലങ്ങളിലാണ് പ്രമുഖ നേതാക്കളെ ഇറക്കാന്‍ ആലോചന. ജനസമ്മതരായ പ്രമുഖര്‍ കളത്തിലിറങ്ങുമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് വി കെ സജീവന് ന്യൂസ് 18നോട് പറഞ്ഞു.
You may also like:ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും ട്രംപിന് അനിശ്ചിതകാലത്തേക്ക് വിലക്ക്; 'റിസ്ക്' വ്യക്തമാക്കി സക്കർബർഗ് [NEWS]'തനിച്ചാക്കാൻ പറ്റില്ല': രണ്ടു കാമുകിമാരെയും ഒരേ മണ്ഡപത്തിൽ വച്ച് താലികെട്ടി, അതും 500 പേരുടെ മുമ്പിൽ വച്ച് [NEWS] 'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം [NEWS] യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്, അഡ്വ. കെ പി പ്രകാശ് ബാബു, ടിപി ജയചന്ദ്രന്, പി രഘുനാഥ്, നവ്യാഹരിദാസ്, ടിവി ഉണ്ണികൃഷ്ണന് എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. കോഴിക്കോട് രണ്ട് സീറ്റിലെങ്കിലും ജയിക്കണമെന്ന കേന്ദ്രനിര്ദേശമുണ്ടെന്നിരിക്കെ ജനസമ്മിതിയുള്ളവര്ക്കാണ് നറുക്കുവീഴുക.
കെ സുരേന്ദ്രന് നയിക്കുന്ന കേരളയാത്ര ഫെബ്രുവരിയില്‍ ആരംഭിക്കുന്നതിന് മുമ്പ്
സ്ഥാനാർത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കാനാണ് പാർട്ടി തീരുമാനം. സുരേന്ദ്രന്റെ തട്ടകമായ കോഴിക്കോട് ഒരു സീറ്റിലെങ്കിലും വിജയിക്കുകയെന്നതില് കുറഞ്ഞൊന്നുമില്ല. പക്ഷേ കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിലും കഴിഞ്ഞ കാലങ്ങളില്‍ മൂന്നാം സ്ഥാനത്ത് തന്നെയായിരുന്നു എന്‍ഡിഎ.
തദേശ തെരഞ്ഞെടുപ്പിലും കാര്യമായ സീറ്റുകള്‍ ലഭിച്ചില്ലെങ്കിലും വോട്ടിംഗ് ശതമാനം ഉയര്‍ത്താന്‍ കഴിഞ്ഞു. കോഴിക്കോട് നോര്‍ത്ത്, എലത്തൂര്‍, ബേപ്പൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെങ്കിലും എത്താന്‍ കഴിഞ്ഞാല്‍ത്തന്നെ വലിയ നേട്ടമാകുമെന്നാണ് ജില്ലാ ഘടകത്തിന്റെ വിലയിരുത്തല്‍. കോഴിക്കോട് നോര്‍ത്തിലെ മിഡില്‍ ക്ലാസ് ഹിന്ദു വോട്ടുകള്‍ കാലങ്ങളായി സിപിഎമ്മിനൊപ്പമാണ്. ഇതില്‍ വിള്ളലുണ്ടാക്കുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.