കണ്ണൂർ: കേരളത്തിന്റെ വികസനം ഇല്ലാതെയാക്കാനുള്ള ഒരു ശ്രമവും അംഗീകരിക്കില്ലെന്ന് കഴിഞ്ഞ ദിവസം
മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനു മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി.
സഖാവ്
പിണറായിയുടെ പ്രസ്താവന കേൾക്കാൻ നല്ല സുഖമുള്ളതാണെന്നും എന്നാൽ കേരളത്തിന്റെ വികസനം ഇല്ലാതാക്കിയത് ഒരു പ്രസ്ഥാനം മാത്രമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ അബ്ദുള്ളക്കുട്ടി രംഗത്ത് എത്തിയത്.
നോക്കുകൂലി, ഹർത്താൽ, ബന്ദ്, മിന്നൽ പണിമുടക്ക്, പഠിപ്പുമുടക്ക്, കമ്പ്യൂട്ടർ, ട്രാക്റ്റർ കത്തിക്കൽ, കരി ഓയിൽ പ്രയോഗം, നായിക്കുർണ്ണ സേവ, ഊരു വിലക്ക്, ജഡ്ജിയുടെ നാടുകടത്തൽ, പ്രിൻസിപ്പാളിന്റെ കാസേര കത്തിക്കൽ, കള്ളവോട്ട്, കൊല, നാടൻബോംബ് നിർമ്മാണം, വെട്ടികൊല, പോരാത്തതിനു ബംഗാൾ മോഡൽ ജീവനോടെ ഉപ്പിട്ട് കുഴിച്ച് മൂടൽ, കൊട്ടേഷൻസംഘം, പാർട്ടി ഗുണ്ടാസംഘം അങ്ങനെ എത്ര എത്ര ക്രൂരതകളെന്ന് മുഖ്യമന്ത്രിയോട് ചോദിക്കുന്ന അബ്ദുള്ളക്കുട്ടി ഇതൊക്കെയാണ് ഈ നാടിന്റെ വികസനം മുരടിപ്പിച്ചതെന്നും പറയുന്നു. വികസനം തടയാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കേൾക്കുമ്പോൾ തനിക്ക് ചിരി വരികയാണെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.
You may also like:'ഫോർ വിമൻ, റൺ ബൈ എ വുമൺ' - അടിപൊളിയാണ് ഇ കഫേ, പെണ്ണുങ്ങൾക്ക് വേണ്ടി മാത്രം [NEWS]'പാലായിൽ മാണി സി കാപ്പൻ യു ഡി എഫ് സ്ഥാനാർഥിയാവും; എതിരാളി റോഷി അഗസ്റ്റിനും': പി ജെ ജോസഫ് [NEWS] റോഡ് നിർമാണം നടക്കുന്നതിനിടെ പിരിവ് നൽകിയില്ല; കരാറുകാരന്റെ മണ്ണുമാന്തിയന്ത്രം സാമൂഹ്യവിരുദ്ധർ കത്തിച്ചു [NEWS]
എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
'സഖാവ് പിണറായി നിങ്ങള് ഇന്നത്തെ പ്രസ്സ് മീറ്റിൽ പറഞ്ഞത് 'കേരളത്തിന്റെ വികസനമില്ലാതെയാക്കാനുള്ള ശ്രമം ഒരു കാരണവശാലും അംഗീകരിക്കില്ല' കേൾക്കാൻ നല്ല സുഖമുള്ള പ്രസ്താവന. പക്ഷേ, തിരിച്ച് ഒരു ചോദ്യം
കേരളം ഒരു സിങ്കപൂർ, അല്ലെങ്കിൽ ദുബായ് പോലെ വികസിക്കേണ്ട പ്രദേശമായിരുന്നു. അതില്ലാതാക്കിയത്
ആരാണ്? കൃത്യമായി വിശകലനം ചെയ്താൽ, ഒരു പ്രസ്ഥാനം മാത്രമാണ് അതിന് ഉത്തരവാദി !?
നോക്കുകൂലി, ഗെരാവോ, ഹർത്താൽ, ബന്ദ്, മിന്നൽ പണിമുടക്ക്, പഠിപ്പുമുടക്ക്, കമ്പ്യൂട്ടർ, ട്രാക്റ്റർ കത്തിക്കൽ,
കരിയോയിൽ പ്രയോഗം, നായിക്കുർണ്ണ സേവ, ഊരു വെലക്ക്, ജഡ്ജിയുടെ നാടുകടത്തൽ, പ്രിൻസിപ്പാളിന്റെ കാസേര കത്തിക്കൽ, കള്ളവോട്ട്, കൊല, നാടൻബോംബ് നിർമ്മാണം, വെട്ടികൊല, പോരാത്തതിനു ബംഗാൾ മോഡൽ
ജീവനോടെ ഉപ്പിട്ട് കുഴിച്ച് മൂടൽ, കൊട്ടേഷൻസംഘം, പാർട്ടി ഗുണ്ടാസംഘം, അങ്ങിനെ എത്ര എത്ര ക്രൂരതകൾ. സഖാവ് പിണറായി ഇതൊക്കെയാണ് ഈ നാടിന്റെ വികസനം മുരടിപ്പിച്ചത്.
എന്നിട്ട് അങ്ങ് പറയുകയാണ്, വികസനം തടയാൻ അനുവദിക്കയില്ലാ എന്ന്. ചിരി വരുന്നു സഖാവെ ചിരി ചിരി. K ഫോൺ കാണിച്ച് നിങ്ങള് വിരട്ടണ്ട. അത് മറ്റൊരു ലാവിലിൻ കേസായി തീരും, തീർച്ച. ശിവശങ്കർ ശരിക്കും നിങ്ങളുടെ ശത്രുവായിരുന്നു.'
സിങ്കപ്പൂർ അല്ലെങ്കിൽ ദുബായ് പോലെ വികസിക്കേണ്ട പ്രദേശമായിരുന്നു കേരളമെന്നും ആരാണ് അതില്ലാതാക്കിയതെന്നും അബ്ദുള്ളക്കുട്ടി ചോദിക്കുന്നു. കൃത്യമായ വിശകലനം നടത്തിയാൽ ഒരു പ്രസ്ഥാനം മാത്രമാണ് അതിന് ഉത്തരവാദിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.