വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ലക്ഷദ്വീപിൽ (Lakshadweep) പെട്രോൾ പമ്പ് (Petrol Pump) തുടങ്ങി. അഡ്മിൻ പ്രഫുൽ പട്ടേലിന്റെ വികസന രംഗത്തെ മികവാണ് കവരത്തിയിലെ പുതിയ പെട്രോൾ പമ്പ് എന്ന് ബിജെപി അഖിലേന്ത്യ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി (AP Abdullakutty) വ്യക്തമാക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയായിട്ടും എന്തുകൊണ്ടാണ് ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഒരു പെട്രോൾ പമ്പ് പോലും സ്ഥാപിച്ച് നൽകാൻ കഴിയാതിരുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. വർഷങ്ങളായി സാധിക്കാതിരുന്ന കാര്യം, നരേന്ദ്ര മോദിക്ക് സാധിച്ചുവെന്ന് അദ്ദേഹം പറയുന്നു.
കേരളത്തെക്കാൾ മൂന്നു രൂപയ്ക്ക് പെട്രോളും ഡീസലും ദ്വീപ് നിവാസികൾക്ക് കിട്ടുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. അഡ്മിൻ പ്രഫുൽ പട്ടേലിന്റെ വികസന രംഗത്തെ മിടുക്കിന് ശത്രുക്കളുടെ പോലും കൈയ്യടി കിട്ടികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അബ്ദുള്ളക്കുട്ടിയുടെ കുറിപ്പിന്റെ പൂർണരൂപംഇന്ന് ലക്ഷദ്വീപിന് ഒരു സുദിനമാണ്. കവരത്തിയിൽ ഇന്ത്യൻ ഓയിലിന്റെ പെട്രോൾ പമ്പ് തുടങ്ങുകയാണ്. ലിറ്ററിന് 130 രൂപമായായിരുന്ന പെട്രോളിന് ഇനി 100 താഴെ രൂപാ കൊടുത്താൽ മതി. കേരളത്തെക്കാൾ 3 രൂപ കുറഞ്ഞിട്ട് ദ്വീപുകാർക്ക് പെട്രോളും, ഡീസലും കിട്ടാൻ പോവുകയാണ്. കേന്ദ്ര സർക്കാറിന് അഭിനന്ദനങ്ങൾ. അഡ്മിൻ പ്രഫുൽ പട്ടേലിന്റെ വികസന രംഗത്തെ മിടുക്കിന് ശത്രുക്കളുടെ പോലും കൈയ്യടി കിട്ടികൊണ്ടിരിക്കുകയാണ് ദ്വീപിൽ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയായിട്ടും എന്ത് കൊണ്ട് ഒരു പെട്രാൾപമ്പ് വരെ ആ പാവം ജനതയ്ക്ക് നൽകാൻ സാധിച്ചില്ല? നരേന്ദ്ര മോദിക്ക് എന്ത് കൊണ്ട് സാധിച്ചു! അഡ്മിനിസ്ട്രേറ്ററെ കുറ്റം പറയുന്നവരുടെ നിലപാടുകൾ മാറുമെന്ന് പ്രതീക്ഷിക്കുന്നു.
വിദ്യാർത്ഥികളോട് മര്യാദ വിട്ടാൽ ബസ്സുകളുടെ പെർമിറ്റും ജീവനക്കാരുടെ ലൈസൻസും റദ്ദാക്കും; നടപടി നിർദേശിച്ച് ബാലാവകാശ കമ്മീഷൻവിദ്യാർത്ഥികളോട് മര്യാദ വിട്ട് പെരുമാറുന്ന ബസ് ജീവനക്കാരുടെ ലൈസൻസും ബസ്സിന്റെ പെർമിറ്റും റദ്ദാക്കണമെന്ന നിർദേശവുമായി ബാലവകാശ കമ്മീഷൻ ഉത്തരവ്. ഇത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർക്കും സംസ്ഥാന പൊലീസ് മേധാവിക്കും നിർദേശം നൽകി.
സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗജന്യം നിഷേധിക്കുന്നതും സീറ്റ് ഒഴിഞ്ഞു കിടന്നാലും കുട്ടികളെ ഇരിക്കാന്‍ അനുവദിക്കാത്തതും കമ്മീഷന് ഗൗരവമായാണ് കാണുന്നത്. വിദ്യാർഥികൾ കൈ കാണിച്ചാൽ നിർത്താതെ പോകുന്നതും സീറ്റിൽ ഇരുന്നുള്ള യാത്ര നിഷേധിക്കുന്നതും കുട്ടികളോടുള്ള കടുത്ത വിവേചനവും അവകാശങ്ങളുടെ ലംഘനവുമാണ്.
കുട്ടികളോടുള്ള കടുത്ത വിവേചനം ദേശീയവും അന്തര്‍ദേശീയവുമായ അവകാശ നിയമങ്ങളുടെ ലംഘനവുമാണെന്ന് കമ്മീഷൻ വിലയിരുത്തി. ഇത്തരം സംഭവങ്ങളുണ്ടായാൽ കർശന നടപടി സ്വീകരിക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർക്ക് കമ്മീഷൻ നിർദേശം നൽകി.
ഇടുക്കിയിലെ ടോം ജോസഫ് നൽകിയ ഹർജിയിലാണ് ബാലാവകാശ കമ്മിഷൻ ഉത്തരവ്. കുട്ടികൾക്ക് സ്കൂളിലെത്താനുള്ള ബസ് സ്റ്റോപ്പിൽ നിർത്താതെ പോകുന്നു, ബസിൽ ജീവനക്കാർ അപമര്യാദയായി പെരുമാറുന്നു, പരീക്ഷകൾക്ക് സമയത്തിന് എത്താൻ കഴിയുന്നില്ല തുടങ്ങിയ പരാതികളായിരുന്നു ഹർജിയിൽ ഉന്നയിച്ചിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.