നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കള്ളക്കടത്ത് സംഘത്തെ ന്യായീകരിക്കാന്‍ ഖുറാനെ കൂട്ടുപിടിച്ചു': എ.പി അബ്ദുള്ളക്കുട്ടി

  'കള്ളക്കടത്ത് സംഘത്തെ ന്യായീകരിക്കാന്‍ ഖുറാനെ കൂട്ടുപിടിച്ചു': എ.പി അബ്ദുള്ളക്കുട്ടി

  ജലീൽ മാർക്സിസ്റ്റ് വാദിയല്ല മൗദൂദി വാദിയാണെന്നും രാജ്യദ്രോഹ കള്ളക്കടത്ത് സംഘത്തെ ന്യായീകരിക്കാൻ ഖുർആനെ കൂട്ട് പിടിക്കുന്നുവെന്നും എ.പി അബ്ദുല്ലക്കുട്ടി

  Abdullakkutty bjp

  Abdullakkutty bjp

  • Share this:
   ജിഷാദ് വളാഞ്ചേരി

   മലപ്പുറം: ഖുര്‍ആനെ നിന്ദിച്ച കെ.ടി ജലീല്‍ മന്ത്രി സ്ഥാനത്ത് നിന്ന് മാത്രമല്ല ദീനുല്‍ ഇസ്‌ലാമില്‍ നിന്ന് തന്നെ പുറത്ത് പോകേണ്ടി വരുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. കെ.ടി. ജലിലിന്റെ വളാഞ്ചേരിയിലെ വീട്ടിലേക്ക് ന്യൂനപക്ഷമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു എ.പി അബ്ദുള്ളക്കുട്ടി.

   പടപ്പ് മാത്രമല്ല പടച്ചോന്‍ പോലും പൊറുക്കില്ലെന്നും മലപ്പുറത്തെ മുസ്‌ലിംകളെ മാത്രമല്ല ലോക മുസ്‌ലിംകളെയാകെ മന്ത്രി കെ.ടി ജലീല്‍ അപമാനിച്ചെന്നും എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു.

   ബന്ധുനിയമനം, മാര്‍ക്ക് ദാനം തുടങ്ങി നിരവധി കേസുകളില്‍ മന്ത്രി തുടര്‍ച്ചയായി ആരോപണ വിധേയനാണെന്നും മന്ത്രി വിശുദ്ധ ഖുര്‍ആന്‍ നിന്ദ നടത്തിയതായും എ.പി അബ്ദുള്ളക്കുട്ടി ആരോപിച്ചു.

   ജലീൽ മാർക്സിസ്റ്റ് വാദിയല്ല മൗദൂദി വാദിയാണെന്നും രാജ്യദ്രോഹ കള്ളക്കടത്ത് സംഘത്തെ ന്യായീകരിക്കാൻ ഖുർആനെ കൂട്ട് പിടിക്കുന്നുവെന്നും എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു.

   സ്വർണക്കടത്ത് വിഷയത്തിൽ മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് തുടക്കം മുതൽ ബിജെപി സമരരംഗത്തുണ്ട്. നിരവധി സ്ഥലങ്ങളിൽ മന്ത്രിക്കുനേരെ കരിങ്കൊടി സമരവുമായി അവർ രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ വസതിയിലേക്കും നിരവധി സരങ്ങൾ നടന്നു കഴിഞ്ഞു. അതിന്‍റെ തുടർച്ചയായാണ് ന്യൂനപക്ഷ മോർച്ചയുടെ അഭിമുഖ്യത്തിൽ ഇന്ന് മന്ത്രിയുടെ വീട്ടിലേക്ക് സമരം നടത്തിയത്. ബിജെപി ദേശീയ വൈസ് പ്രസിഡന‍്‍റായി അബ്ദുള്ളക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയുള്ള പ്രധാന പരിപാടിയായിരുന്നു ഇന്നത്തേത്.
   Published by:Anuraj GR
   First published:
   )}