കണ്ണൂർ: ഏവർക്കും ഹൃദ്യമായ ദീപാവലി ആശംസകൾ നേർന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലുമാണ് അബ്ദുള്ളക്കുട്ടി ദീപാവലി ആശംസകൾ നേർന്നത്.
എന്നാൽ, ആശംസ നേർന്നു കൊണ്ടുള്ള പോസ്റ്റിനു താഴെ ട്രോളുകളും ചീത്തവിളികളും ഒക്കെയാണ് കമന്റ് ആയി വന്നു കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ ചിലർ ദീപാവലിക്ക് പൊട്ടിക്കാൻ കുറച്ച് പടക്കം കിട്ടുമോയെന്നും അന്വേഷിക്കുന്നുണ്ട്. അതേസമയം, അബ്ദുള്ളക്കുട്ടിക്ക് മറുപടിയായി ദീപാവലി ആശംസകൾ നേർന്നവരും ഉണ്ട്.
നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്നിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ദീപാവലി ആശംസകൾ നേർന്നത്. മനുഷ്യത്വത്തിന്റെ പ്രകാശന വേളയാക്കി ദീപാവലിയെ മാറ്റാൻ സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
നന്മയുടെ സന്ദേശമാണ് ദീപാവലിയുടേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതസാഹോദര്യവും സമത്വവും ജനാധിപത്യമൂല്യങ്ങളും ഉയർത്തിപ്പിടിച്ചു കൊണ്ട് ദീപാവലി ആഘോഷിക്കാമെന്നും എല്ലാവർക്കും ഹൃദയംഗമമായ ആശംസകൾ നേരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
'മനുഷ്യത്വത്തിന്റെ പ്രകാശന വേളയാക്കി ദീപാവലിയെ മാറ്റാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു. നന്മയുടെ സന്ദേശമാണ് ദീപാവലിയുടേത്. എല്ലാ വിധത്തിലുമുള്ള വേർതിരിവുകൾക്കതീതമായി മതസാഹോദര്യവും സമത്വവും ജനാധിപത്യമൂല്യങ്ങളും ഉയർത്തിപ്പിടിച്ചു കൊണ്ട് ദീപാവലി ആഘോഷിക്കാം. എല്ലാവർക്കും ഹൃദയംഗമമായ ആശംസകൾ നേരുന്നു.'
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.