തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്തെ അഴിച്ചുപ്പണിയിൽ തീവ്രവിരുദ്ധ സ്ക്വാഡിന്റെ പുതിയ എസ്പിയായി ഷൗക്കത്ത് അലിയെ നിയമിച്ചു. ചൈത്ര തെരേസാ ജോണിനെ മാറ്റിയാണ് നിയമനം. ചൈത്രയെ റെയില്‍വേ എസ്പിയായി നിയമനം നല്കി.
ടി പി ചന്ദ്രശേഖര്‍ വധക്കേസില്‍ ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പി കെ കുഞ്ഞനന്തനെയും പി മോഹനനും ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റു ചെയ്തത്. അന്ന് ഷൗക്കത്തലി തലശേരി ഡി വൈ എസ് പി ആയിരുന്നു. പിന്നീട് ഡെപ്യൂട്ടേഷന് നേടിയാണ് ഇദ്ദേഹം എന്‍ ഐ എയില്‍ എത്തുന്നത്. സുപ്രധാനമായ പല കേസുകളിലും ഷൗക്കത്തലിയുടെ സാനിധ്യം ഉണ്ടായിട്ടുണ്ട്. പാരീസ് ഭീകരാക്രമണ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യ അയച്ച അന്വേഷണ സംഘത്തെ നയിച്ചതും ഷൗക്കത്തലിയായിരുന്നു
ദേശീയ അന്വേഷണ ഏജന്‍സിയുടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷന് സ്പെഷലിസ്റ്റായാണ് എപി ഷൗക്കത്ത് അലി അറിയപ്പെടുന്നത്. പുതുതായി ഐപിഎസ് ലഭിച്ചവരില്‍ എട്ട് എസ്പിമാര്ക്ക് നിയമനം നല്കി.
യോഗേഷ് ഗുപ്തയെ ബെവ്കോ എം ഡി സ്ഥാനത്ത് നിന്നും മാറ്റി. ഡിഐജി എസ് ശ്യാംസുന്ദര്‍ ആണ് ബെവ്കോയുടെ പുതിയ എംഡി. യോഗേഷ് ഗുപ്തയെ എ.ഡി.ജി.പി പോലീസ് ട്രെയ്നിങ് എന്ന പുതിയ തസ്തികയില്‍ നിയമിച്ചു.
കേന്ദ്ര ഡെപ്യൂട്ടേഷന് കഴിഞ്ഞെത്തിയ രാഹുല്‍ ആര് നായര്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പിയാകും. ആനന്ദ് ആര്. ഹെഡ്ക്വാര്‍ട്ടേഴ്സ് അഡീഷണല്‍ എ.ഐ.ജിയായി ചുമതലയേല്‍ക്കും. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പിയായി കെ.വി. സന്തോഷിനേയും ഇടുക്കി ക്രൈം ബ്രാഞ്ച് എസ്പിയായി കുര്യക്കോസ് വി യുവിനേയും നിയമിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anti terrorist squad, IPS Officer